ന്യൂഡല്‍ഹി: പുതുതായി പണികഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ് ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും പൊറുക്കാനാവാത്ത തെറ്റുമാണെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഭരണഘടനയുടെ 60, 111 അനുച്ഛേദങ്ങള്‍ അനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ തലവനെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഭൂമിപൂജ ചടങ്ങും നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിയെ നിര്‍വഹിച്ചതു വിചിത്രമായ നടപടിയാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കറുടെ ജന്മദിനമായ മേയ് 28നാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. 2020 ഡിസംബറിലാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
Read MoreTag: tharoor
ശശി തരൂര്‍ ആനമണ്ടനും പിന്നോക്ക വിരോധിയും ! തരൂരിന്റെ രാഷ്ട്രീയഭാവി കേരളത്തില്‍ അസ്തമിച്ചെന്ന് വെള്ളാപ്പള്ളി
ശശി തരൂര്‍ എംപിയ്ക്കെതിരേ കടുത്തഭാഷയിലുള്ള വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശശി തരൂര്‍ ഒരു പിന്നോക്ക വിരോധിയും ആനമണ്ടനുമാണെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. താനുള്‍പ്പെടെയുള്ള ഒരു സമുദായ നേതാവിന്റെയും വാക്കുകേട്ടല്ല ജനങ്ങള്‍ തിരുമാനം എടുക്കുന്നതെന്നും ഒരു ദളിത് നേതാവിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കാന്‍ തിരുമാനിച്ചപ്പോള്‍ അതിനെതിരെ നിന്ന തരൂര്‍ കടുത്ത പിന്നോക്ക വിരോധിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഡല്‍ഹി നായരായിരുന്ന തരൂരിനെ അകറ്റി നിര്‍ത്തിയിരുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ തറവാടി നായരും വിശ്വപൗരനുമാക്കി. ഇത്രക്ക് പച്ചയായി ജാതി പറഞ്ഞിട്ടും അവിടെ വച്ച് അതിനെ എതിര്‍ക്കാനോ സുകുമാരന്‍ നായരെ തിരുത്താനോ ശശി തരൂര്‍ തെയ്യാറായില്ല. ഇതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി കേരളത്തില്‍ അസ്തമിച്ചു. കേരളത്തില്‍ വന്നു വെറുതെ കൊതുകു കടി കൊണ്ട് മന്തുവരുമെന്ന് മാത്രമേയുള്ളു, അല്ലാത തരൂരിനെ പോലുള്ള ഇറക്കുമതി ചരക്കുകള്‍ കേരളത്തില്‍…
Read More