ഗാന്ധിനഗർ: യുവാവിനെ മർദിച്ചു കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടു പേർക്ക് വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഗാന്ധിനഗർ പോലീസ്. ഇവരുടെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിനു രഹസ്യവിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ന് മെഡിക്കൽ കോളജ് കുരിശുപള്ളിക്കുസമീപമുള്ള മദ്യശാലയ്ക്ക് സമീപത്തുനിന്നുമാണു വൈക്കം വെള്ളൂർ ഇറുന്പയം സ്വദേശി ജോബിൻ ജോസി(24)നെ കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ മൂന്നു പേരെ ഗാന്ധിനഗർ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി തിരുവല്ല കോയിപ്രം സ്വദേശി വിനീതി(24)നെ ഇന്നലെ പുലർച്ചെ തിരുവല്ല ഇരവിപേരൂരുള്ള ഒളിസങ്കേതത്തിൽനിന്നുമാണ് പിടികൂടിയത്. മറ്റു പ്രതികളായ ലിബിൻ (28), രതീഷ് (36) എന്നിവരെ ബുധനാഴ്ച രാത്രി തന്നെ പോലീസ് പിടികൂടുകയും ജോബിനെ മോചിപ്പിക്കുകയും ചെയ്തിരുന്നു. വിനീതിനൊപ്പമാണ് മറ്റു രണ്ടു പേരും ഒളിവിൽ കഴിഞ്ഞിരുന്നതെങ്കിലും പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇവർ ഒളിസങ്കേതം മാറുകയായിരുന്നു. ഇവർക്കായി കോട്ടയം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ചാണ്…
Read MoreTag: thattikondupokal
യുവതിയെ തട്ടിക്കൊണ്ടുപോകൽ; യുവതി മുമ്പും സ്വർണം കടത്തിയെന്ന തെളിവുമായി പോലീസ് ; കൂടുതൽ വിവരങ്ങൾ പുറത്തേക്ക്
ഡൊമനിക് ജോസഫ്മാന്നാർ: യുവതിയെ മാന്നാറിൽ സി ന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചു പ്രതികൾകൂടി പിടിയിലായി. ഇതോടെ ഇതുമായി ബന്ധപ്പെട്ട് മൊത്തം ആറു പേർ പിടിയിലായിട്ടുണ്ട്. പ്രധാന പ്രതി അബ്ദുൾ ഫഹദ്തിരുവല്ല ശങ്കരമംഗലം വിട്ടിൽ ബിനോ വർഗീസ്(39), പരുമല തിക്കപ്പുഴ മലയിൽ തെക്കേതിൽ ശിവപ്രസാദ് (37), പരുമല കോട്ടയ്ക്ക മാലി സുബിൻ കൊച്ചുമോൻ (38) ,പരവുർ മന്നം കാഞ്ഞിരപറമ്പിൽ അൽ ഷാദ് ഹമീദ് (30), പൊന്നാനി ആനപ്പടി പാലക്കൽ അബ്ദുൾ ഫഹദ് (35) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മാന്നാർ നാന്നി പറമ്പിൽ പീറ്ററിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു. കാർ മലപ്പുറം സ്വദേശി രാജേഷ് പ്രഭയുടെ ഉടമസ്ഥതയിൽ ഉള്ളതാ ണെന്നു കണ്ടെത്തിയിട്ടിട്ടുണ്ട്. ഇയാൾ ഈ കേസിലെ മുഖ്യ കണ്ണിയാണെന്ന് പോലീസ് പറഞ്ഞു. റിമാൻഡ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം…
Read Moreസുഹൃത്ത് കൊടുത്തവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്; പിന്നെ സത്യം അറിഞ്ഞപ്പോൾ സ്വർണം മാലിയിൽ ഉപേക്ഷിച്ചു! താൻ നിരപരാധിയയാണെന്നു മനസിലാക്കിയതുകൊണ്ടാണ് സംഘം വഴിയിൽ ഉപേക്ഷിച്ചതെന്ന് ബിന്ദു…
മാന്നാർ: ദുബായിയിൽനിന്നു കൊടുത്തുവിട്ട ഒന്നരക്കിലോ സ്വർണം പേടിച്ചു മാലിയിൽ ഉപേക്ഷിച്ചുവെന്നു ബിന്ദു മാധ്യമങ്ങളോടു പറഞ്ഞു.ഫനീഫ എന്ന സുഹൃത്ത് കൊടുത്തവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്. എന്നാൽ, വിമനത്തിൽ കയറിയ ശേഷമാണ് സ്വർണമാണു പൊതിക്കുള്ളിലെന്ന് അറിയുന്നത്. മാലി എയർപോർട്ടിൽ എത്തിയപ്പോൾ പേടിച്ച് അത് അവിടെ ഉപേക്ഷിച്ചാണ് നാട്ടിലേക്കു മടങ്ങിയതെന്ന കഥയാണ് ബിന്ദു മാധ്യമങ്ങളോടു പറഞ്ഞത്. ഇതിന് മുന്പ് ഒരിക്കലും സ്വർണം കടത്തിയിട്ടില്ലെന്നും ഇവർ ആവർത്തിച്ചു പറയുന്നു.വീട്ടിൽ അതിക്രമിച്ചു കയറി തട്ടികൊണ്ടു പോയ രണ്ടു പേരെ നേരത്തെ മുതൽ അറിയാമെന്നും യുവതി പറയുന്നു. താൻ നിരപരാധിയയാണെന്നു മനസിലാക്കിയ സംഘം ഇവരെ വഴിയിൽ ഇറക്കിവിട്ടത്രേ. അതിനു മുന്പ് പുതിയ ചുരിദാറും വീട്ടിൽ തിരികെ പോകാൻ 1,000 രൂപയും നൽകിയെന്നുമാണ് യുവതി പറഞ്ഞത്. ഇതിൽത്തന്നെ ദുരൂഹത ഉണ്ടെന്നും തട്ടികൊണ്ടുപോയവരുമായി എതെങ്കിലും തരത്തിൽ ധാരണ ഉണ്ടാക്കിയ ശേഷമാകാം വിട്ടയച്ചതുമെന്നുമാണു പോലീസ് കരുതുന്നത്. കൂടുതൽ പേർ…
Read Moreയുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ വൻ സംഘം! ചുരുളഴിയുന്നതു വൻ ദുരൂഹതകൾക്ക്; ബിന്ദു പറയുന്നത് അതേപടി വിശ്വസിക്കാതെ പോലീസ്
ഡൊമനിക് ജോസഫ്മാന്നാർ (ആലപ്പുഴ): വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വെളിച്ചത്തുവരുന്നതു വൻ സ്വർണക്കടത്തു മാഫിയയുടെ വിവരങ്ങൾ. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇഡിയും കേസ് അന്വേഷിക്കാൻ രംഗത്തുവന്നു. ഇതിനകം പോലീസും കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്. ദുരൂഹമായ തട്ടിക്കൊണ്ടുപോകലിനു പിന്നിൽ സ്വർണ കള്ളക്കടത്തുമായി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന പോലീസ് കണ്ടെത്തലിനെത്തുടർന്നാണ് കസ്റ്റംസ് അന്വേഷണം തുടങ്ങിയത്.എറണാകുളം സോണിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇതു സന്ധിച്ച് അന്വേഷണം നടത്തുന്നത്. ഇന്നലെ മാന്നാറിൽ എത്തിയ ഇവർ പോലീസ് സ്റ്റേഷനിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. തുടർന്നു തട്ടികൊണ്ടുപോകിലിനു വിധേയയായ മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിന്റെ വീട്ടിൽ എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ബിന്ദു പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിനാൽ കസ്റ്റംസ് സംഘം അവിടെയെത്തി നേരിട്ടു കാര്യങ്ങൾ അന്വേഷിച്ചു. ഇവർക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. ബിന്ദുവിന്റെ മൊഴിയിൽദുരൂഹതബിന്ദു പറയുന്നത് അതേപടി വിശ്വസിക്കാൻ…
Read More