പത്തനംതിട്ട: വീട്ടമ്മമാരടക്കം നിരവധിപേരെ കബളിപ്പിച്ച് ലക്ഷക്കണക്കിനു രൂപയുടെ തട്ടിപ്പിനുവേണ്ടി കോടതി ഉത്തരവുകളും വ്യാജമായി നിര്‍മിച്ചു. ഒരുലക്ഷം രൂപ വായ്പയായി തന്നാല്‍ വന്‍തുക മടക്കി നല്‍കാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ സംഭവത്തിലാണ് പ്രതികൾ കോടതി ഉത്തരവുകളും വ്യാജമായി നിർമിച്ചെന്നു കണ്ടെത്തിയത്. കേസിൽ സ്ത്രീയെയും സഹായിയായ പുരുഷനെയും കഴിഞ്ഞദിവസം കൊടുമണ്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.അറസ്റ്റിലായ കോന്നി വെള്ളപ്പാറ സ്വദേശിനിയായ കെ. രമ (44) കോട്ടയം വെള്ളപ്പാറ സന്തോഷ് ഭവനം വീട്ടില്‍ സന്തോഷ്കുമാറിന്റെ ഭാര്യയാണ്. ഇവരുടെ സഹായി ഓട്ടോറിക്ഷ ഡ്രൈവറായ കോന്നി താഴം ചെങ്ങറ ചരുവിളവീട്ടില്‍ കുമ്പഴ ചരിവുപറമ്പില്‍ സജു (44)വും അറസ്റ്റിലായി. ചാലിയേക്കര ഉപ്പുകുഴി തിരുവിതാംകൂര്‍ ഭഗവതി ക്ഷേത്രം വകയായ സ്ഥലത്തിന്റെ കുടികിടപ്പവകാശം തനിക്കാണെന്നും 230 കോടിയോളം വിലവരുന്ന വസ്തു ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ടുണ്ടെന്നും വില വാങ്ങുന്നതിനുള്ള കേസ് നടത്തുന്നതിന് കോടതിച്ചെലവിനായി പണം നല്കിയാല്, ബാങ്ക് വായ്പകള്‍ അടച്ചുകൊള്ളാമെന്നുമൊക്കെയാണ്…
Read MoreTag: thattippu
ഇനി ആർക്കും അബദ്ധം പറ്റരുത്..! ബാങ്കിൽ പണയം വച്ച സ്വർണം തിരികെയെടുത്തപ്പോൾ തൂക്കം കുറഞ്ഞു! ചോദ്യം ചെയ്തപ്പോൾ ബാങ്ക് നൽകിയ മറുപടി ഞെട്ടിക്കുന്നത്….
നെടുംകുന്നം: ബാങ്കിൽ പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചെടുത്തപ്പോൾ തൂക്കം കുറഞ്ഞു പോയതായി കാണിച്ച് ഉടമ കറുകച്ചാൽ പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്കി. നെടുംകുന്നം പുന്നവേലി ഇടക്കല്ലിൽ ബിജോ ഏബ്രഹാമാണ് നെടുംകുന്നം തെക്ക് 1271-ാം നന്പർ സഹകരണ ബാങ്കിനെതിരേ പരാതി നൽകിയത്. ബിജോയുടെ പിതാവ് ഇ.കെ. ഏബ്രഹാം ചികിത്സാ ആവശ്യത്തിനായി 2019 ഓഗസ്റ്റ് ആറിന് ബാങ്കിൽ 83 ഗ്രാം സ്വർണ ഉരുപ്പടികൾ പണയപ്പെടുത്തി 1,70,000 രൂപ എടുത്തിരുന്നു. ചികിത്സയിൽ കഴിയവേ ഏബ്രഹാം മരണപ്പെട്ടു. തുടർന്ന് സ്വർണപണയവും ചിട്ടിയുമടക്കം 2020 മേയ് അഞ്ചിന് ബിജോയുടെ പേരിലേക്ക് മാറ്റി.2021 മാർച്ച് മൂന്നിന് സ്വർണത്തിന്റെ തുകയും പലിശയും മറ്റ് ബാധ്യതകളുമടക്കം 2,18,652 രൂപ അടച്ച് ബിജോ ബാങ്കിൽ നിന്നും പണയമെടുത്തു. ഈ ആഭരണങ്ങൾ വിൽക്കാനായി കൊണ്ടുപോയി തൂക്കിയപ്പോൾ 52.9 ഗ്രാം മാത്രമാണുള്ളത്. 20 മിനിട്ടിനുള്ളിൽ ബിജോ ബാങ്കിലെത്തി പ്രശ്നം അധികൃതരോട് പറഞ്ഞെങ്കിലും ഇനി…
Read Moreരാഖിയുടെ തട്ടിപ്പിനിരയായ നിരവധി പേര് പരാതിയുമായി ചെങ്ങന്നൂരില്‍; ഫേസ്ബുക്കിൽ വിവിധ പേരുകളിൽ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്
ചെങ്ങന്നൂര്‍: ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചു ചേര്‍ത്തല സ്വദേശി യുവാവിനെ രാഖി ചെങ്ങന്നൂരിലെത്തിച്ചത് വെറും ഒന്നര മാസത്തെ സൗഹൃദത്തില്‍. യുവാവിന്റെ വിവാഹം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയുള്ളു. രാഖി ഇയാളുടെ ജൂണിയറായി സ്കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞാണ് ഫേസ് ബുക്കിലുടെ ചാറ്റിംഗ് നടത്തിയത്. ചെങ്ങന്നൂരില്‍ ബന്ധുവിന്റെ വിവാഹ പാര്ട്ടിയുണ്ടെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് 18ാം തീയതി ഉച്ചയോടെ യുവാവ് ചെങ്ങന്നൂരില്‍ എത്തി. അതിന് മുമ്പായി ചെങ്ങന്നൂര്‍ ഗവ.ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ രാഖിയും ഭര്‍ത്താവ് രതീഷിനൊപ്പം എത്തി മുറിയെടുത്തിരുന്നു. തുടര്‍ന്നാണ് നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. ഫേസ്ബുക്കിൽ ശാരദ മുളക്കുഴ സ്വദേശി രാഖി ശാരദ ബാബു, അമയ അയ്യര്‍ ഇങ്ങനെ പല പേരുകളില്‍ ഫേസ് ബുക്ക് ഐഡി ക്രിയേറ്റ് ചെയ്ത് ഇരകളെ വലയിലാക്കിയിരുന്നത്. ഏതൊരാളെയും പെട്ടെന്ന് തന്റെ വലയില്‍ വീഴ്ത്തുവാനുള്ള പ്രത്യേക കഴിവാണ് പ്രതി രാഖിക്കുള്ളതെന്നു…
Read Moreരാഖിയുടെ സൗഹൃദം; ഭർത്താവിന്റെ ആസൂത്രണം! യുവാക്കളെ സൗഹൃത്തിലാക്കി ആഭരണം പണവും തട്ടൽ ദന്പതികളുടെ സ്ഥിരം പരിപാടി; തട്ടിപ്പിൽ കിട്ടുന്ന പണം ആഡംബര ജീവിതത്തിന്
ചെങ്ങന്നൂര്‍: ഫേസ്ബുക്ക് സൗഹൃദത്തിന്റെ മറവില്‍ യുവാവിനെ വിളിച്ചുവരുത്തി ലഹരിപാനീയം നല്കി സ്വര്‍ണാഭരണങ്ങളും ഫോണും അപഹരിച്ച കേസില്‍ ദന്പതികൾ സ്ഥിരം തട്ടിപ്പുകാരാണെന്നു പോലീസ്. ഇരുവരും സമാനമായി നിരവധി പേരെ കെണിയിലാക്കി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ മുളക്കുഴ കാരയ്ക്കാട് തടത്തില്‍ മേലേതില്‍ രാഖി (31), ഭര്‍ത്താവ് പന്തളംകുളനട കുരമ്പാല മാവിള തെക്കേതില്‍ രതീഷ് എസ്. നായര്‍ (36) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ചേര്‍ത്തല കുത്തിയതോട് സ്വദേശിയുടെയാണ് അഞ്ചര പവന്റെ സ്വര്‍ണാഭരണങ്ങളും സ്മാര്‍ട്ട് ഫോണും അപഹരിച്ചത്.ഇതു സംബന്ധിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ 17ന് ദമ്പതികള്‍ ചെങ്ങന്നൂരിലെത്തി വെള്ളാവൂര്‍ ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലും ,ആശുപത്രി ജംഗ്ഷനിലുള്ള മറ്റൊരു ലോഡ്ജിലും മുറിയെടുത്തു. ഫേസ്ബുക്ക് മെസഞ്ചറിലൂടെയാണ് രാഖി യുവാവുമായി സൗഹൃദം സ്ഥാപിച്ചത്. കേവലം ഒന്നര മാസത്തെ സുഹൃത്ത് ബന്ധമേ ഇവര്‍ തമ്മിലുളളു. ഇതിനായി ശാരദ ബാബു എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ്…
Read Moreവ്യാജ ഡോക്ടർ അറസ്റ്റിലായപ്പോൾ മാറാരോഗ ത്തിന് ചികിത്സ തേടിയ രോഗികൾ ആശങ്കയിൽ ; 10ാം ക്ലാസുകാരി ചികിത്സിച്ചത് സർജിക്കൽ ഉപകരണങ്ങൾ കൊണ്ട്; തലശേരിയിൽ ചികിത്സിച്ചത് ആയിരത്തോളം പേരെ
തലശേരി: തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജവനിതാ ഡോക്ടർ തലശേരിയിൽ ചികിത്സിച്ചത് ആയിരത്തോളംപേരെ. തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ചാണ് ഇവർ ചികിത്സ നടത്തിയത്. വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ വൻ പ്രചരണം നടത്തി സ്ത്രീകളുൾപ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളിൽ ചികിത്സിച്ച പെരിങ്ങമല വില്ലേജിൽ ഡീസന്റ് മുക്ക് ജംഗ്ഷനു സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവിയുടെ മകൾ സോഫി മോളെ( 43 ) യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. തലശേരി കീർത്തി ആശുപത്രിയിൽ ഇവർ മാറാ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ പോലീസ് രഹസ്യാന്വഷണ വിഭാഗം അന്വേഷണം നടത്തുകയും ഇവർ വ്യാജ ഡോക്ടറാണെന്ന സംശയം ചൂണ്ടിക്കാണിച്ച് ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇവരുടെ ചികിത്സയെ തുടർന്ന് മാറാ രോഗം മാറിയതായി നവ മാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്തത്തുടർന്നു നിരവധി പേർ കീർത്തി ഹോസ്പിറ്റലിൽ ചികിത്സ…
Read Moreസ്വഭാവ ദുഷ്യത്തിന് സർവീസ് നിന്നും പറഞ്ഞ് വിട്ട പോലീസുകാരന്റെ സ്വഭാവത്തിന് ഒരുമാറ്റവുമില്ല; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് പ്രസാദ് നടത്തിയ തട്ടിപ്പ് കൈയോടെപൊക്കി പാലാ പോലീസ്
പാലാ: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞു തട്ടിപ്പ് നടത്തിയ സംഭവത്തിൽ പിടിയിലായ മുൻ പോലീസുകാരനെതിരേ കൂടുതൽ അന്വേഷണം നടത്തുന്നു.കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെ(49)യാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി പാലായിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചമഞ്ഞ് സൗജന്യമായി താമസിക്കുകയും ടൗണിലെ ഒരു യുവാവിന്റെ വില കൂടിയ മൊബൈൽ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തതോടെയാണ് ഇയാൾ പിടിയിലായത്. പ്രസാദ് സമാനമായ രീതിയിൽ മറ്റു സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പതിവായി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണെന്ന് പറഞ്ഞു പല സ്ഥലങ്ങളിലും എത്തി സൗജന്യമായി താമസിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. പാലായിൽ ഇയാൾ പിടികൂടാനെത്തിയ പോലീസിനോടും ചൂടായി. തന്നെക്കണ്ടു സല്യൂട്ടടിക്കാത്തതിനായിരുന്നു പോലീസുകാരനെ വിരട്ടിയത്.1993ൽ കെഎപിയിൽ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നെന്നു പോലീസ് പറയുന്നു. പാലാ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ, എസ്എച്ച്ഒ സുനിൽ തോമസ്, എസ്ഐ കെ.…
Read Moreകൊച്ചി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു ; വാഗ്ദാനം വാരിവിതറും, ശേഷം മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം എഴുതിവാങ്ങും; തട്ടിപ്പ് രീതികൾ ഇങ്ങനെ…
കൊച്ചി: കൊച്ചി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിന്റെ കേന്ദ്രമാകുന്നു. നിരവധി ഓഫറുകളുമായി രംഗത്തിറങ്ങുന്ന സംഘം വ്യാപക തട്ടിപ്പാണ് നടത്തുന്നതെന്നു പോലീസിനു ലഭിച്ച പരാതിയില്‍ വ്യക്തമാകുന്നു.ഇതു സംബന്ധിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി ലഭിച്ചിട്ടുണ്ട്. ഓരോ ദിവസവും തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഒരു സ്ഥാപനത്തെ പിടിച്ചു കഴിഞ്ഞാല്‍ പേര് മാറ്റി മറ്റൊരു സ്ഥാപനം രംഗത്തു വരുന്ന സ്ഥിതിവിശേഷമാണ് കൊച്ചിയിലുള്ളത്.മാര്‍ക്കറ്റിംഗ് മണി ചെയിന്‍ തട്ടിപ്പു കേസ് പിടിക്കപ്പെട്ടവരാണ് വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായി പുതിയ കമ്പനി രൂപീകരിച്ചാണ് തട്ടിപ്പെന്ന് ഇഡിക്കും പോലീസിനും നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുപ്രവര്‍ത്തകനും കലൂര്‍ സ്വദേശിയുമായ ജോജോ ജോസഫാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ മാളുകളില്‍ കണ്ടുമുട്ടുന്ന സംഘം പിന്നീട് ഇവിടെനിന്ന് കാക്കനാട് ഭാഗത്തെ ഫ്ളാറ്റിലേക്ക് പോകും. ഇവിടെ രാത്രി തുടങ്ങി പുലര്‍ച്ചെവരെ മീറ്റിംഗുകള്‍ നടക്കും ഇവിടെവച്ചാണ് യുവാക്കളെ വലയിലാക്കുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ നടക്കുക.…
Read Moreധര്‍മടം സഹകരണ ബാങ്കിൽനിന്നും ലോണിന്റെ മറവില്‍ സിപിഎം നേതാവ് തട്ടിയത് ലക്ഷങ്ങള്‍
തലശേരി: ധര്‍മടം സഹകരണ ബാങ്കില്‍ നിന്നും ലോണിന്റെ മറവില്‍ സിപിഎമ്മിലെ ഉന്നത നേതാവ് തട്ടിയത് ലക്ഷങ്ങള്‍. സംഭവത്തില്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് നേതാവിന്റെ “ജാഗ്രത കുറവ്’ മാത്രം. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ നേതാവിനെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കുകയും ഏരിയാ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരം താഴ്ത്തുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ് സ്ഥാനം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കുകയും ചെയ്തു. എന്നാല്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത നേതാവിനെ കൈവിടാന്‍ തയാറാകാത്ത പാര്‍ട്ടി നേതൃത്വം നേതാവിനെ പാര്‍ട്ടി വർഗ ബഹുജന സംഘടനയുടെ നേതൃത്വ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് വിവാദമാകുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി നേതൃത്വം നല്കുന്ന ബാങ്കില്‍ അതീവ രഹസ്യമായി നടന്ന തട്ടിപ്പുകളും പാര്‍ട്ടി നടപടികളും പുറത്തായതില്‍ നേതൃത്വം ഞെട്ടിലായിരിക്കുകയാണ്. നൂറു വര്‍ഷത്തെ പാരമ്പര്യവും മികച്ച സേവനവും നടത്തി വരുന്ന ധര്‍മടം…
Read Moreമാട്രിമോണിയല്‍ സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ നല്കി തട്ടിപ്പ്; സൈനിക നഴ്സ് സ്മിത കൂടുതൽപേരെ കബളിപ്പിച്ചതായി സംശയം
കൊച്ചി: മാട്രിമോണിയല്‍ സൈറ്റില്‍ ശ്രുതി ശങ്കർ എന്ന പേരിൽ വ്യാജ പ്രൊഫൈല്‍ നല്കി യുവാവില്‍നിന്നു15 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന സൈനിക നഴ്സിനെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും. മിലിട്ടറി ക്യാമ്പില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കുള്ള നഴ്സായ തിരുവനന്തപുരം വേട്ടമുക്ക് സൗന്ദര്യ ഹൗസില്‍ സ്മിതയെ (43) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ യുവാവിനെ വ്യാജ പ്രൊഫൈലുണ്ടാക്കി വീണ്ടും കബളിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംശയം തോന്നി പോലീസില്‍ പരാതിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്മിത പിടിയിലായത്. അതുകൊണ്ടു തന്നെ ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തിട്ടും അവ്യക്തമായ മറുപടികളാണ് സ്മിതയില് നിന്നും ലഭിച്ചത്. ഇതോടെയാണ് ഇവര്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടാകാമെന്ന സംശയയമുയര്ന്നത്. കണ്ടെടുത്ത തെളിവുകള്‍ ഇന്നു പരിശോധിക്കുമെന്നും ഇതിന് ശേഷമായിരിക്കും സ്മിതയെ…
Read Moreസ്വന്തം ഫോട്ടോ ഫ്രെയിം ചെയ്ത് മാലയിട്ട് വീട്ടുവാതുക്കൽ തൂക്കി; മുറിയിൽ നൂറുകണക്കിന് പോലീസ് ഡ്രസ്സുകൾ; ഐജിയുടെ പി.എ ചമഞ്ഞ് തട്ടിപ്പു നടത്തിയ ജോയി ഉദ്യോഗാർഥികളെ തട്ടിച്ചെടുത്തത് ലക്ഷങ്ങൾ; ജോയിയുടെ തന്ത്രങ്ങൾ കേട്ട് ഞെട്ടി പോലീസ്
പി. പ്രശാന്ത് പേരൂർക്കട: കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ നാലാഞ്ചിറ സ്വദേശി ജോയ് (48) യെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ പോലീസിനെ പോലും ഞെട്ടിക്കുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ജോയ് തിരുവനന്തപുരം ജില്ലയിലും പുറത്തുമായി നിരവധി തട്ടിപ്പുകൾ ആണ് നടത്തിയിരിക്കുന്നത്. ശാസ്തമംഗലം ചാടിയറ സ്വദേശിനി സരളാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പോലീസ് ജോയിയുടെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം തുടങ്ങുന്നത്. കസ്റ്റംസിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞാണ് നിരവധിപേരെ തട്ടിപ്പിന് ഇരയാക്കിയത്. തമ്പാനൂരിലെ വാഹനപരിശോധനയ്ക്കിടെ യാദൃച്ഛികമായി കുടുങ്ങിയ പ്രതിയെ ചോദ്യം ചെയ്തതോടെയാണ് നിഗൂഢതകൾ പുറത്തറിയുന്നത്. സരളാദേവിയുടെ പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇവരുടെ മകള്‍ക്കുവേണ്ടി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ആൻഡ് എക്സൈസ് വിഭാഗത്തില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി വാങ്ങിനല്‍കാമെന്നായിരുന്നു വാഗ്ദാനം. തൊഴില്‍ വാഗ്ദാനം ചെയ്ത് 36,000 രൂപയാണ് ഇയാള്‍ കബളിപ്പിച്ചെടുത്തതെന്നു പോലീസ് പറയുന്നു. വർഷങ്ങൾക്കു…
Read More