ഗുരുവായൂർ: കുട്ടികളുമായി പാർക്കിലെത്തിയ കുടുംബത്തിലെ ഒരു വയസുള്ള കുട്ടിക്ക് തട്ടുകടയിൽനിന്ന് വെള്ളമെന്ന് കരുതി കുടിക്കാൻ നൽകിയത് മണ്ണെണ്ണ. കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം പോർക്കുളം സ്വദേശികളായ അനൂപ്, ഭാര്യ നവീന എന്നിവരും ഒന്നും മൂന്നും വയസുള്ള കുട്ടികളുമായാണ് പാർക്കിലെത്തിയത്. പാർക്കിൽ നിന്ന് ഇറങ്ങിയ ശേഷം നഗരസഭ ഓഫീസിന് മുന്നിലെ തട്ടുകടയിൽനിന്ന് ലഘു ഭക്ഷണം കഴിച്ചു. തുടർന്ന് കുട്ടി വെള്ളമാവശ്യപെട്ടപ്പോൾ തട്ടുകടയിലെ സ്ത്രീ സ്റ്റീൽ ഗ്ലാസ് കഴുകി കുപ്പിയിലുണ്ടായിരുന്ന മണ്ണെണ്ണ വെള്ളമെന്ന് കരുതി നൽകി. ഒരു വയസുകാരൻ കുടിച്ചു. പിന്നീട് മൂന്ന് വയസുകാരൻ കുടിക്കാൻ തുടങ്ങിയപ്പോൾ മണവ്യത്യാസം അമ്മയെ അറിയിച്ചു.കുട്ടി കുടിച്ചത് മണ്ണെണ്ണയാണെന്ന് ബോധ്യമായതോടെ തൊട്ടടുത്ത നഗരസഭയുടെ പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ എത്തി. ഉടൻതന്നെ കുട്ടിയെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചു. തീപ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്ന…
Read MoreTag: thattukada
ഇതാവണമെടാ കൂട്ടുകാര്‍ ! പകല്‍ പഠിത്തം രാത്രിയില്‍ തട്ടുകട; കൂട്ടുകാരനുവേണ്ടി പണം സ്വരൂപിക്കാന്‍ ഒരു കൂട്ടം യുവാക്കളുടെ യത്നം ഇങ്ങനെ…
സ്വന്തം കൂട്ടുകാര്‍ക്കു വേണ്ടി ചങ്കു പറിച്ചു നല്കാന് തയ്യാറായ ധാരാളം യുവാക്കള്‍ നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലൊരു കഥയാണ് ഈ തട്ടുകടയ്ക്കും പറയാനുള്ളത്. കൂട്ടുകാരന്റെ സഹോദരിയുടെ ഓപ്പറേഷന് പണം കണ്ടെത്താന്‍ ഒരു കൂട്ടം ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഈ തട്ടുകട ആരംഭ്ിച്ചത്. ചേര്‍ത്തലയിലെ തുറവൂരിലാണ് ഈ തട്ടുകടയുള്ളത്. 15 ദിവസം കൊണ്ട് പരമാവധി സഹായധനം എന്നതാണ് ഇവരുടെ ലക്ഷ്യം. റേഡിയോ മാംഗോയിലെ റേഡിയോ ജോക്കിയായ ആര്.ജെ നീന ഇതേക്കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആര്.ജെ നീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ഹോട്ടല്‍ മാനേജ്മന്റ് പഠിച്ച് തട്ടുകട തുടങ്ങിയ കൂട്ടുകാര്‍. തട്ടുകടയില്‍ ഫൈവ് സ്റ്റാര്‍ ഫുഡ് കിട്ടുമോന്നു ചോദിച്ചപ്പോ ഷെഫ് ചിരിക്കുന്നു. ഭാവിയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലൊക്കെ സ്റ്റൈലില്‍ പണിയെടുക്കേണ്ട ഈ യുവാക്കള്‍ ക്ലാസ് ടൈമിംഗ് കഴിഞ്ഞു തട്ടുകട നടത്താന്‍ കാരണം കടയുടെ മുന്നില്‍ ഒട്ടിച്ചിരിക്കുന്ന ഈ…
Read More