‘ദി കംപ്ലീറ്റ് മാന്‍’ ഇപ്പോള്‍ വാടക വീട്ടില്‍; പ്രമുഖ വസ്ത്ര ബ്രാന്‍ഡ് ആയ റെയ്മണ്ടിന്റെ സ്ഥാപകന്റെ ദുരിത ജീവിതകഥ…

‘ഇന്നു ഞാന്‍ നാളെ നീ’ എന്നു കേട്ടിട്ടില്ലേ. പണമുള്ളവന്റെ കാര്യത്തിലായായും ദരിദ്രന്റെ കാര്യത്തിലായായും ഇത് സംഭവിക്കും. എന്നാല്‍ ഡോ. വിജയ്പത് സിംഘാനിയയെ മാളികമുകളില്‍ നിന്ന് തെരുവിലേക്കായിരുന്നു വിധി നയിച്ചത്. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തികളിലൊരാളായിരുന്നു റെയ്മണ്ടിന്റെ ഉടമ ഡോ. വിജയ്പത് സിംഘാനിയ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കഴിയുന്നതാവട്ടെ വാടകവീട്ടിലും. സാമ്പത്തിക പരാധീനതകള്‍ക്കൊണ്ട് നട്ടം തിരിയുകയാണ് ഈ പഴയ കോടീശ്വരന്‍. താന്‍ ആരംഭിച്ച വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ റെയ്മണ്ട് മകന്‍ ഗൗതം സിംഘാനിയയെ ഏല്‍പ്പിച്ചതോടെയാണ് ഡോ. വിജയ്പതിന്റെ ദുരിതം തുടങ്ങുന്നത്. മുംബൈയിലെ മലബാര്‍ ഹില്ലിലുള്ള കെകെ ഹൗസ് എന്ന 36 നില കെട്ടിടത്തിന്റെ ഉടമയായിരുന്ന വിജയ്പത് ഇപ്പോല്‍ താമസിക്കുന്നത് ഒരു വാടക വീട്ടിലാണ്.സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിംഘാനിയ അടുത്തിടെ ഒരു ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കെകെ ഹൗസില്‍ തനിക്കും ഉടമസ്ഥാവകാശം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. കൂടാതെ…

Read More