240 പുഷ് അപ് എടുക്കുന്നവന്റെ കരുത്ത് എന്തായിരിക്കും. മിസ്റ്റര്‍ ഇന്ത്യയാവുന്ന ഒരാള്‍ക്ക് തന്റെ ഇരുപതുകളില്‍ പോലും ഇത് അത്ര എളുപ്പമാവില്ല. അല്ലെങ്കില്‍ അത് കെ.വിജയകുമാറായിരിക്കണം. ഇതു തന്നെയാണ് 64 കാരനായ വിജയകുമാറിനെ കാഴ്ചയില്‍ 44കാരനാക്കുന്നതും. ഉറച്ച ശരീരത്തിനുള്ളിലുള്ള ഉറച്ച മനസാണ് കെ.വിജയകുമാര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥനെ ഇന്ത്യയിലെ എണ്ണം പറഞ്ഞ സൂപ്പര്‍ പോലീസുകാരില്‍ ഒന്നാക്കുന്നത്. കാട്ടുകള്ളന് വീരപ്പന്റെ നെഞ്ചുപിളര്‍ന്ന വെടിയുണ്ട പായിച്ച വിജയകുമാറിനെ ശരിക്കും മരണമാസ് എന്നു തന്നെ വിളിക്കണം. നിലവില്‍ ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവാണ് വിജയകുമാര്‍. ഛത്തിസ്ഗഡിനെ ചോരക്കളമാക്കുന്ന മാവോയിസ്റ്റുകളെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജയകുമാറിനെ നിയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിജയകുമാറിനെക്കുറിച്ച് ശരിക്കും അറിയാവുന്നവര്‍ ത്രില്ലിലാണ്. ചങ്കൂറ്റത്തിന്റെ പോരാട്ടങ്ങള്‍ ഒട്ടനവധി ജയിച്ചു കയറിയിട്ടുണ്ടെങ്കിലും കാട്ടുകള്ളന് വീരപ്പനെ വെടിവച്ച് കൊന്നതിലൂടെയാണ് 1975 കേഡര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനായ വിജയകുമാര്‍ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്.…
Read More