ജംഷാദ് സീതിരകത്ത് എന്ന സിനിമാനടനെ ആര്‍ക്കുമറിയില്ലെങ്കിലും ആര്യ എന്ന സൂപ്പര്‍താരത്തെ അറിയാത്ത തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുണ്ടാവില്. മലയാളിയാണെങ്കിലും തമിഴ്, തെലുങ്ക് ചിത്രങ്ങളാണ് ആര്യയെ പ്രശസ്തിയുടെ പടവുകള്‍ കയറ്റിയത്. ഇടയ്ക്കിടെ ആര്യ മലയാളം സിനിമകളിലും അഭിനയിക്കാറുണ്ട്. ഏറ്റവും അവസാനമായി പുതുമുഖ സംവിധായകന് ഹനീഫ് അദേനി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിലാണ് ആര്യ അഭിനയിച്ചത്. ചിത്രത്തിന്റെ സഹനിര്‍മാതാവു കൂടിയായിരുന്നു ആര്യ. ഗ്രേറ്റ് ഫാദറിലെ ‘ആന്‍ഡ്രൂസ് ഈപ്പന്’ എന്ന നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന് ഹനീഫ് അദേനി സമീപിച്ചപ്പോള്‍ ആദ്യം താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നുവെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ ആര്യ വ്യക്തമാക്കിയിരുന്നു. ജംഷാദ് സീതിരകത്ത് എങ്ങനെ ആര്യയായി മാറിയെന്നാണ് അന്വേഷണം ചെന്നെത്തുന്നത് കാസര്‍കോട്ടെ തൃക്കരിപ്പൂരിലാണ്. കാരണം ഇവിടെയാണ് ആര്യയെന്ന ജംഷാദ് സീതിരകത്ത് ജനിച്ചത്. ഗ്രേറ്റ് ഫാദറിലെ പൊലീസ് വേഷം ആര്യക്കിപ്പോള്‍ ജന്മനാട്ടിലും ഏറെ ആരാധകരെ നേടികൊടുത്തിരിക്കുന്നു.ചെന്നൈയില്‍ കംപ്യൂട്ടര്‍…
Read More