കാശ്മീര്‍ ഫയല്‍സ് സിനിമയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്. ബിജെപി മുഖ്യമന്ത്രിമാര്‍ പലരും ഈ ആവശ്യം മുമ്പ് ഉന്നയിച്ചിരുന്നുവെങ്കിലും ആദ്യമായാണ് ഒരു ബിജെപി ഇതര മുഖ്യമന്ത്രി ഈ ആവശ്യവുമായി മുമ്പോട്ടു വരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് അടക്കം ചിത്രത്തിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ പിന്തുണച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഒപ്പം സിനിമ കാണുമെന്നും ഭൂപേഷ് ബാഗല് ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിത്രം ആളുകള്‍ കാണുന്നത് തടയുകയാണെന്നും തീയേറ്ററുകള്‍ ടിക്കറ്റ് വില്‍ക്കുന്നത് തടയുകയാണെന്നും ബിജെപി എംഎല്‍എ ബ്രിജ്മോഹന്‍ അഗര്‍വാള്‍ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ‘കശ്മീര്‍ ഫയല്‍സിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സിനിമയൈ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിക്കുന്നു’ ബാഗല് ട്വിറ്ററില്‍…
Read MoreTag: the kashmir files
കാശ്മീര്‍ വംശഹത്യയുടെ നേര്‍ക്കാഴ്ച! ബോക്സോഫീസില്‍ തരംഗമായി ‘ദി കാശ്മീര്‍ ഫയല്‍സ്’; കേരളത്തില്‍ കൂടുതല്‍ തീയറ്ററുകളിലേക്ക്…
വമ്പന്‍ മുതല്‍മുടക്കിലും പബ്ലിസിറ്റിയിലും എത്തുന്ന ചിത്രങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്ന കാഴ്ച നമ്മള് കാണാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ ഇടയ്ക്കിടെ വന്ന് വന്‍ വിജയം നേടുന്ന ചിത്രങ്ങളും ഇന്ത്യന്‍ സിനിമയുടെ പ്രത്യേകതയാണ്. അത്തരമൊരു സിനിമയാണ് ഇപ്പോള്‍ ബോളിവുഡില്‍ അത്ഭുതം സൃഷ്ടിക്കുന്നത്. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ എത്തിയിരിക്കുന്ന ദി കശ്മീര്‍ ഫയല്‍സ് ആണ് ആ അദ്ഭുത ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന സിനിമയുടെ വിജയം ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റുകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം 650 സ്ക്രീനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ സിനിമയ്ക്ക് ലഭിച്ച കളക്ഷന്‍ ആദ്യം സിനിമ നിഷേധിച്ച തിയറ്റര്‍ ഉടമകളില്‍ ബോധോദയം ഉണ്ടാക്കി. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ച ഇതിന്റെ ഇരട്ടിയില്‍ ഏറെ ,അതായത് 10.10…
Read More