കേരളത്തിലും തമിഴ്നാട്ടിലും വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും റെക്കോഡ് കളക്ഷനുമായി കേരള സ്റ്റോറി. മെയ് 5, വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഈ വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ ആയിരിക്കുകയാണ്. 16.50 കോടി രൂപയാണ് ചിത്രം ഞായറാഴ്ച മാത്രം ബോക്സോഫീസില്‍ നിന്നും നേടിയത്. മൂന്ന് ദിവസം കൊണ്ട് 35.75 കോടി രൂപയാണ് സുദീപ്തോ സെന്നിന്റെ ദ കേരള സ്റ്റോറി ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത്. ഓപ്പണിംഗ് ദിവസം 8.03 കോടിയായിരുന്നു ചിത്രം നേടിയത്. മെയ് 7, ഞായറാഴ്ച 52.92 ശതമാനം ഒക്യുപെന്‍സി ആണ് സിനിമയ്ക്കായി തിയേറ്ററുകളില്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കുന്നുള്ളു. ഈ തിയേറ്ററുകള്‍ക്ക് മുന്നില്‍ കടുത്ത പ്രതിഷേധവും നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ക്രമസമാധാന നില തര്‍ക്കുമെന്ന റിപ്പോര്‍ട്ട് എത്തിയതോടെ ചിത്രം ബാന്‍ ചെയ്തു. എന്നിട്ടും ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയത്.…
Read MoreTag: the kerala story
ദി കേരള സ്റ്റോറിയ്ക്ക് പോസിറ്റീവ് റിവ്യൂ പങ്കുവച്ച യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു ! പ്രായപൂര്‍ത്തിയാകാത്തയാള്‍ പിടിയില്‍
‘ദി കേരള സ്റ്റോറി’ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നല്ല അഭിപ്രായം പങ്കുവച്ച യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ റിവ്യൂ പങ്കുവയ്ക്കുകയും യുവതികളോട് സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജസ്ഥാന് സ്വദേശിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിശ്വഹിന്ദു പരിഷത്തിലെ അംഗമാണ് ഇയാള്‍. സംഭവത്തിന് പിന്നാലെ മൂന്നുപേര്ക്കെതിലെ മര്‍ദ്ദനമേറ്റയാള്‍ രാജസ്ഥാനിലെ മന്ദിര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ശനിയാഴ്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങവേ മൂന്ന് പേര് തടഞ്ഞുനിര്‍ത്തുകയും തങ്ങളുടെ സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവാവ് പോലീസില്‍ പറഞ്ഞത്. മര്‍ദ്ദനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദ ഹിന്ദി സിനിമയായ ‘ദി കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ മതം മാറി ഇസ്ളാം മതം സ്വീകരിച്ചുവെന്നും…
Read More‘ദി കേരള സ്റ്റോറി’ ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം ! സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് വി ഡി സതീശന്…
സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് കേരളത്തില്‍ പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്ത്. രാജ്യാന്തര തലത്തില്‍ കേരളത്തെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ സതീശന് ആരോപിക്കുന്നു. രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജന്‍ഡയുടെ ഭാഗമാണ് ഈ ചിത്രമെന്നും സതീശന് ആരോപിച്ചു. ട്രെയ്ലര് റിലീസ് ചെയ്തതിന് പിന്നാലെയാണ് ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്കെതിരെ വിമര്‍ശനം ശക്തമായത്. സിനിമ മേയ് അഞ്ചിന് ചിത്രത്തിന്റെ റിലീസ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് കേരളത്തില്‍നിന്ന് സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രം പറയുന്നത്. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ഇതിനെതിരെയാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത്…
Read Moreലവ് ജിഹാദ് ഉണ്ടയില്ലാ വെടി ! ദ കേരള സ്റ്റോറി സംഘപരിവാര്‍ സ്പോണ്‍സേര്‍ഡ് സിനിമയെന്നും പ്രദര്‍ശനാനുമതി നല്‍കരുതെന്നും പി കെ ഫിറോസ്…
കേരളത്തിലെ ലൗ ജിഹാദ് വിഷയം പ്രമേയമാക്കുന്ന ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്പോണ്‍സേര്‍ഡ് സിനിമയാണിതെന്നും ഫിറോസ് പറഞ്ഞു. പ്രൊപ്പഗാണ്ട സിനിമയുടെ സംവിധായകന് സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. ഫിറോസ് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ… ‘ദ കേരള സ്റ്റോറി’ എന്ന പേരില്‍ സുദിപ്തോ സെന്നിന്റെ ഒരു പ്രൊപ്പഗണ്ട സിനിമ ഇറങ്ങുന്നതിന്റെ ചര്‍ച്ചകളാണ് എങ്ങും. ഇന്ത്യയില്‍ വിശിഷ്യാ കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ വേണ്ടി മുസ്ലിംകള് രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണ് സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാല്‍ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. പക്ഷെ ഹിന്ദുക്കളായ സ്ത്രീകളെ വശീകരിച്ചു മതം മാറ്റി കല്യാണം കഴിച്ച് തീവ്രവാദത്തിലേക്ക് കടത്തുകയും ഇക്കോലത്തില്…
Read More