സിനിമാ തീയറ്ററില്‍ പുറത്തു നിന്നുള്ള ഭക്ഷണം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം തീയറ്റര്‍ ഉടമയ്ക്കാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി. സിനിമാ തിയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്ത് ആണെന്നും അവിടേക്കു പുറത്തുനിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നാണ് സുപ്രീം കോടതി പറഞ്ഞത്. തീയറ്ററിലേക്കുള്ള പ്രവേശനത്തിന്, പൊതുതാത്പര്യത്തിനും സുരക്ഷയ്ക്കും വിഘാതമാവാത്ത ഏതു നിബന്ധന വയ്ക്കുന്നതിനും ഉടമയ്ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. തീയറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും പുറത്തുനിന്നു ഭക്ഷ്യ വസ്തുക്കള്‍ വിലക്കിയ നടപടി റദ്ദാക്കിക്കൊണ്ടു ജമ്മു കശ്മീര്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. തീയറ്റര്‍ ഉടമയുടെ സ്വകാര്യ സ്വത്താണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അവിടേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ട്. അവിടെ ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും വില്‍ക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉടമയ്ക്കു നിശ്ചയിക്കാം. സിനിമ കാണാന്‍ എത്തുന്നവര്‍ക്കു ഭക്ഷ്യവസ്തുക്കള്‍ വാങ്ങാതിരിക്കാനുള്ള…
Read MoreTag: theater
അടഞ്ഞു കിടന്ന തിയറ്ററിന് വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം ! ദുരിതകാലത്ത് തീയറ്റര്‍ ഉടമയ്ക്ക് ഷോക്കായി കെഎസ്ഇബിയുടെ നടപടി…
കോട്ടയം: തിയറ്റര്‍ ഉടമകളുടെ ദുരിതം ഒന്നു കാണേണ്ടതു തന്നെ. തിയറ്റര്‍ അടഞ്ഞു കിടന്നാലും വൈദ്യുതി ബില്ല് ലക്ഷങ്ങള്‍ നല്‍കണം. അടച്ചിടാന്‍ പറഞ്ഞ സര്‍ക്കാരും തിയറ്റര്‍ ഉടമകളുടെ ദുരിതം കാണുന്നില്ല. ലോക്ഡൗണ്‍ കാലത്ത് അടച്ചിട്ട പള്ളിക്കത്തോട് അഞ്ചാനി തിയറ്ററിനു വൈദ്യുതി ബില്ല് അഞ്ചേകാല്‍ ലക്ഷം. ഉടന്‍ പണം അടച്ചില്ലെങ്കില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍. പള്ളിക്കത്തോട്ടിലെ മള്‍ട്ടിപ്ലസ് തിയറ്ററായ അഞ്ചാനി തിയറ്റര്‍ ഉടമ ജിജി അഞ്ചാനിക്കാണ് കെഎസ്ഇബിയുടെ ഷോക്ക് വന്നിരിക്കുന്നത്. 2019 ഡിസംബര്‍ മാസത്തിലാണു പള്ളിക്കത്തോട്ടില്‍ ജിജി തിയറ്റര്‍ സമുച്ചയം തുടങ്ങുന്നത്. ലോക്ഡൗണ്‍ കാലത്ത് ഏഴുമാസം തിയറ്റര്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ലോക്ഡൗണില്‍ എല്ലാ മേഖലയ്ക്കും ഇളവ് അനുവദിച്ചെങ്കിലും തിയറ്റര്‍ മേഖലയ്ക്ക് കാര്യമായ ഇളവ് ലഭിച്ചില്ല. ഫിക്‌സഡ്ചാര്‍ജായി 60,000 രൂപയാണ് ഒരോ മാസവും ജിജിക്ക് അടയ്‌ക്കേണ്ടത്. ജിഎസ്ടിക്കു പുറമേ വിനോദനികുതിയായും സര്‍ക്കാരിലേക്ക് എല്ലാ മാസവും നികുതി അടയ്ക്കുന്ന തിയറ്റര്‍ ഉടമകളെ…
Read More