മലയാളം സിനിമ ജയിലറിന് തീയറ്റര്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരം. സംവിധായകന് സക്കീര്‍ മഠത്തിലാണ് പ്രതിഷേധം നടത്തിയത്. രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിനൊപ്പം ഓഗസ്റ്റ് പത്തിനാണ് ധ്യാന്‍ ശ്രീനിവാസന് ചിത്രം ജയിലറും റിലീസ് പ്രഖ്യാപിച്ചട്ടുള്ളത്. രണ്ടു സിനിമകള്‍ക്കും ഒരേ പേര് വന്നത് വിവാദമായിരുന്നു. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമകള്‍ക്ക് ശ്വാസം മുട്ടുന്നുവെന്ന് ആരോപിച്ചാണ് സംവിധായകന് സക്കീര്‍ മഠത്തില്‍ ഒറ്റയാള്‍ സമരം നടത്തിയത്. 2021 ല്‍ കേരള ഫിലിം ചേമ്പറില്‍ പേര് റജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് സക്കീര്‍ മഠത്തില്‍ പറയുന്നത്. റജിസ്ട്രേഷന് തെളിവ് കാണിച്ച് രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിന് മറുപടിയായി സണ്‍ പിക്ച്ചേഴ്സ് തങ്ങള്‍ പേര് മാറ്റില്ലെന്ന് കാണിച്ച് ഇരുന്നൂറ് പേജ് അടങ്ങുന്ന വക്കീല്‍ നോട്ടീസ് അയക്കുകയാണ് ചെയ്തതെന്നും സക്കീര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍…
Read MoreTag: theatre
കടക്കൂ പുറത്ത് ! തീയറ്ററില്‍ നിന്നുള്ള റിവ്യൂവിന് വിലക്കേര്‍പ്പെടുത്തി ഫിയോക്; ഒരു മീഡിയയെയും അകത്ത് കയറ്റില്ലെന്ന് പ്രസിഡന്റ്…
തീയറ്ററില്‍ നിന്നുള്ള സിനിമാ റിവ്യൂവിന് വിലക്കേര്‍പ്പെടുത്തി തീയറ്റര്‍ സംഘടനയായ ഫിയോക്. ഇന്നുചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. തീയറ്റര്‍ കോമ്പൗണ്ടിനുള്ളില്‍ ഒരൊറ്റ മീഡിയക്കാരെയും കയറ്റില്ലെന്ന് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാവൂ എന്നും തീരുമാനിച്ചിട്ടുണ്ട്. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രം ഇളവുണ്ടാകും. ഈ സിനിമകള്‍ 30 ദിവസത്തിന് ശേഷം ഒ.ടി.ടിക്ക് നല്‍കാമെന്നും കെ. വിജയകുമാര്‍ അറിയിച്ചു. വിജയകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…തിയേറ്ററിനകത്ത് കയറിയുള്ള ഫിലിം റിവ്യൂ നിരോധിക്കാന്‍ തീരുമാനിച്ചു. തിയേറ്റര്‍ റിലീസിന് 42 ദിവസത്തിന് ശേഷമേ ഒ.ടി.ടി റിലീസ് പാടുള്ളു എന്ന തീരുമാനം എടുത്തു. ഓണ്‍ലൈന്‍ മീഡിയ തെറ്റായ ഒരുപാട് ന്യൂസ് കൊടുക്കുന്നുണ്ട്. ചില ചിത്രങ്ങളെ ലക്ഷ്യം വെച്ച് റിവ്യൂസ് ചെയ്യുമ്പോള്‍ കളക്ഷനെ അത് ബാധിക്കുന്നുണ്ട്. നിര്‍മാതാക്കളുടെ…
Read Moreമോഹന്‍ലാല്‍ കാണാന്‍ ഫസ്റ്റ് ഷോയ്ക്ക് ഉണ്ടായിരുന്നത് 80 പേര്; ഷോ നടക്കുമ്പോള്‍ ഞങ്ങള്‍ സിസിടിവിയിലൂടെ കണ്ടത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍; അന്ന് നടന്ന സംഭവങ്ങള്‍ വിശദീകരിച്ച് ശാരദ തീയറ്റര്‍ ഉടമ
മലപ്പുറം: എടപ്പാളിലെ ശാരദ തീയറ്ററിനുള്ളില്‍ ബാലിക പീഡിപ്പിക്കപ്പെട്ട സംഭവം കേരളമനസാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവം പുറത്തറിയാന്‍ വൈകിയത് തീയറ്റര്‍ അധികൃതരുടെ പിടിപ്പുകേടാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളോട് പ്രതികരിച്ച് തീയറ്റര്‍ ഉടമ സതീഷ് രംഗത്തെത്തിയിരിക്കുകയാണ്. അന്നു നടന്ന സംഭവങ്ങളെക്കുറിച്ച് സതീഷ് പറയുന്നതിങ്ങനെ. ‘തിയേറ്ററില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു. ഒടുവില്‍ ഒരു സുഹൃത്ത് മുഖേനയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് അവര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പ്രതിയുമായി വിലപേശാന്‍ ശ്രമിച്ചെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന് നേതാവിന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്’ സതീഷ് പറയുന്നു. ഏപ്രില്‍ 18നാണ് സംഭവം. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ അന്ന് രാത്രി തന്നെ അറിയിച്ചു. ‘മോഹന്‍ലാല്‍’ എന്ന സിനിമയാണ് അന്ന് പ്രദര്‍ശിപ്പിച്ചത്. ഫസ്റ്റ് ഷോയ്ക്ക് ഏകദേശം എണ്‍പതോളം പേരാണ് ഉണ്ടായിരുന്നത്.…
Read More