കൊച്ചി: സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഫെഫ്ക ഇന്ന് കൊച്ചിയില്‍ നിര്‍ണായക യോഗം ചേരും. കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഹാളിലാണ് യോഗം. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമ സംഘടനകളും സംയുക്തമായി ചേര്‍ന്നുള്ള യോഗത്തില്‍ സിനിമ റിവ്യൂവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. നേരത്തെ സിനിമ റിവ്യൂമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതിയുടെയും സര്‍ക്കാരിന്റെയും ഇടപെടല്‍ ഫെഫ്ക സ്വാഗതം ചെയ്തിരുന്നു. തീയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍ രംഗത്തുവന്നിരുന്നു. സിനിമ റിവ്യൂ ബോംബിംഗ് പശ്ചാത്തലത്തില്‍ സിനിമ പ്രമോഷന് ഉള്‍പ്പെടെ പ്രോട്ടോക്കോള്‍ കൊണ്ടുവരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കിയിരുന്നു. റിവ്യൂ എന്ന പേരില്‍ തീയറ്റര്‍ പരിസരത്തുനിന്ന് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട്. തോന്നിയത് പോലെ റിവ്യു നടത്തുന്നവര്‍ സിനിമ വ്യവസായത്തെ തകര്‍ക്കുന്നുവെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ഒക്ടോബര്‍…
Read More