കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഉയരത്തിലും തലയെടുപ്പിലും രാമചന്ദ്രനൊപ്പം നില്‍ക്കാന്‍ പോന്ന ആനകള്‍ ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് തന്നെ ആനപ്രേമികളുടെ ജീവനാണ് രാമചന്ദ്രന്‍. പക്ഷേ ബീഹാറില്‍ നിന്നും കേരളത്തില്‍ എത്തിയ മോട്ടിപ്രസാദ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായ കഥ ആരെയും ത്രസിപ്പിക്കുന്നതാണ്. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ‘ഏകഛത്രാധിപതി’ പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ബിഹാറിലെ ആനച്ചന്തയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തിയത്. ധനലക്ഷ്മി ബാങ്ക് മാനേജരായിരുന്ന എ എന്‍ രാമചന്ദ്ര അയ്യരാണ് ബീഹാറില്‍ നിന്നും അന്ന് മോട്ടിപ്രസാദ് എന്നറിയപ്പെട്ടിരുന്ന ആനയെ വാങ്ങിയത്. അദ്ദേഹത്തില്‍ നിന്നും ആനയെ വാങ്ങിയ തൃശ്ശൂര്‍ക്കാരന്‍ വെങ്കിടാദ്രി സ്വാമി ഗണേശന്‍ എന്ന് പേരിട്ടു. 1984ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോള്‍ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 2011 മുതല്‍…
Read MoreTag: Thechikottukavu Ramachandran
തുമ്പിക്കൈയിലെ പരിക്ക് ഉണങ്ങി, മദപ്പാടും ഇല്ല ! പൂരത്തിനു തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ സര്‍വഥാ യോഗ്യനെന്ന് സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍; ആനപ്രേമികളുടെ വാശി വിജയിക്കുമ്പോള്‍…
തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നെള്ളിപ്പില്‍ നിന്നും വിലക്കിയ തെച്ചിക്കോട്ടു രാമചന്ദ്രന് ശാരീരിക അവശതകളോ മദപ്പാടുകളോ ഇല്ലെന്ന് ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പാര്‍ട്ട് പുറത്തു വന്നതോടെ ആനപ്രേമികളെല്ലാം ആവേശത്തിലാണ്. മൂന്നംഗ മെഡിക്കല്‍ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പൂരവിളംബരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയാലും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നെയ്തലക്കാവില്‍ നിന്ന് ആനയെ ലോറിയിലായിരിക്കും വടക്കുംനാഥനിലെത്തിക്കുക. തുടര്‍ന്ന് ഒന്നര മണിക്കൂറിനകം ചടങ്ങ് പൂര്‍ത്തിയാക്കണം .ജനങ്ങളെ ബാരിക്കേഡ് കെട്ടി നിയന്ത്രിക്കും. തിങ്കളാഴ്ചയാണ് തൃശൂര്‍ പൂരം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചത്. ആനയുടെ ശരീരത്തില്‍ മുറിവുകളില്ല. കുളിപ്പിക്കുമ്പോള്‍ പോലും പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യം അനുകൂലമെങ്കില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തില്‍ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കുമെന്നായിരുന്നു തൃശൂര്‍ ജില്ലാ കലക്ടര്‍…
Read Moreതെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കോപത്തില്‍ ഞെരിഞ്ഞമര്‍ന്ന രണ്ടു ജീവിതങ്ങള്‍ ! മരിക്കുന്നതിനു തൊട്ടുമുമ്പ് ബാബുവും ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫി നൊമ്പരമാകുന്നു…
ഗുരുവായൂര്‍:തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കോപത്തിനിരയായി ജീവന്‍ നഷ്ടപ്പെട്ട ബാബുവും ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫി നൊമ്പരമാവുകയാണ്. കോട്ടപ്പടിയില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശി നാരായണ പട്ടേരി(ബാബു)യും കോഴിക്കോട് നരിക്കുനി അരീക്കല്‍ ഗംഗാധരനും ചേര്‍ന്നെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ ആളുകളില്‍ ഗദ്ഗദമുണര്‍ത്തിക്കൊണ്ട് സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്. തമാശകളും പൊട്ടിച്ചിരികളുമായി സൗഹൃദം പങ്കിടുന്നതിനിടയിലാണ് ദുരന്തം ആനയുടെ രൂപത്തില്‍ ഇരുവരുടെയും ജീവന്‍ കവര്‍ന്നെടുത്തത്. ഇരുവരും സുഹൃത്തുക്കളെ അടുത്തുനിര്‍ത്തി പലതവണ സെല്‍ഫിയെടുത്തു. കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ എന്നു തമാശ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അതിനിടെ അടുത്ത പറമ്പില്‍ നിന്നു പടക്കം പൊട്ടിയതു കേട്ടു പരിഭ്രാന്തനായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഓടിയടുക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റു ബാബു സംഭവസ്ഥലത്തും ഗംഗാധരന്‍ ആശുപത്രിയിലുമാണു മരിച്ചത്. ഇരുവരും സുഹൃത്ത് മുള്ളത്തു ഷൈജുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണെത്തിയത്. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിച്ചതിനിടെ സ്വന്തംവീട്ടിലേക്കും ഷൈജു കൊണ്ടുവരികയായിരുന്നു. കോട്ടപ്പടി…
Read Moreപ്രളയ ബാധിതരെ തുമ്പിക്കൈ പിടിച്ച് ഉയര്‍ത്താന്‍ ഗജരാജന്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനും ! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാമചന്ദ്രന്റെ സംഭാവന ഒരു ലക്ഷം രൂപ
തൃശൂര്‍: പ്രളയക്കെടുതിയില്‍ വലയുന്നവരെ സഹായിക്കാന്‍ ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും. ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ക്കായി ലഭിച്ച ഏക്കത്തുകയില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് അനേകായിരം ആരാധകരുള്ള ഈ കൊമ്പന്റെ പേരില്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. അടുത്ത ദിവസം തൃശൂരില്‍ വച്ച് മന്ത്രി എ.സി മൊയ്തീന് തുക തെച്ചിക്കോട്ടുകാവ് ദേവസ്വം ഭാരവാഹികള്‍ കൈമാറും. തെച്ചിക്കോട്ട്കാവ് ദേവസ്വത്തിന്റെ തീരുമാനം കൊമ്പന്റെ ആരാധകരില്‍ വലിയ ആവേശമാണ് ജനിപ്പിച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളില്‍ ഒന്നാമനാണിവന്‍. ഏഷ്യയില്‍ ഉയരത്തില്‍ ഇതിന് രണ്ടാംസ്ഥാനക്കാരനും. സാങ്കേതികത്വം ഉന്നയിച്ച് രാമചന്ദ്രനെ ഉത്സവങ്ങളില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള വന്യമൃഗ സംരക്ഷണ വകുപ്പിന്റെ ഉത്തരവ് ഏറെ വിവാദമായിരുന്നു. കോടതി ഇടപെടലിലൂടെയാണ് പിന്നീട് എഴുന്നെള്ളിപ്പിന് അനുമതിയായത്. 2014ലെ കോടതി വിധിക്ക് ശേഷം ആദ്യം തിടമ്പേറ്റിയ…
Read More