ബിഹാറില്‍ നിന്ന് കേരളത്തിലെത്തിയ മോട്ടിപ്രസാദ് എങ്ങനെ തെച്ചിങ്കോട്ടുകാവ് രാമചന്ദ്രനായി ! കേരളത്തിലെത്തിയെങ്കിലും രാമചന്ദ്രന്‍ എപ്പോഴും ആ പഴയ ബിഹാറി സ്വഭാവം കാണിച്ചിരുന്നു; ഒറ്റക്കണ്ണനായ ഗജരാജന്റെ ജീവിതകഥ സിനിമക്കഥയെ വെല്ലുന്നത്…

കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും ലക്ഷണമൊത്ത ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഉയരത്തിലും തലയെടുപ്പിലും രാമചന്ദ്രനൊപ്പം നില്‍ക്കാന്‍ പോന്ന ആനകള്‍ ഇന്ന് ഇന്ത്യയിലില്ല. അതുകൊണ്ട് തന്നെ ആനപ്രേമികളുടെ ജീവനാണ് രാമചന്ദ്രന്‍. പക്ഷേ ബീഹാറില്‍ നിന്നും കേരളത്തില്‍ എത്തിയ മോട്ടിപ്രസാദ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന മലയാളിപ്പേരു സ്വീകരിച്ചെങ്കിലും സ്വഭാവം പഴയ ബിഹാറിയുടേതു തന്നെയായിരുന്നു. ഇതിനകം 13 പേരുടെ ജീവനാണ് രാമചന്ദ്രന്‍ കവര്‍ന്നത്…ഉത്സവത്തിനിടെ ഇടയുന്നതിനും ആളുകളുടെ ജീവനെടുക്കുന്നതിലും കുപ്രസിദ്ധനായ തെച്ചിക്കോട്ട് രാമചന്ദ്രന്റെ സ്വഭാവം നിഴലിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടത്തിയ കൊലപാതകവും. തൃശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തില്‍ നടക്കിരുത്തിയതിന് പിന്നാലെ അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാന്‍മാരെ രാമചന്ദ്രന്‍ കൊലപ്പെടുത്തി. നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഇന്നലെ മരിച്ച നാരായണ പട്ടേരിയും അരീക്കല്‍ ഗംഗാധരനും ഉള്‍പ്പെടെ 13 പേരെയാണ് ആന ഇല്ലാതാക്കിയത്. 2009ല്‍…

Read More