ടൊവിനോ തോമസ് നായകനായി അഭിനയിച്ച തീവണ്ടി തീയറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരും സിനിമാ നിരൂപകരും വാനോളം പുകഴ്ത്തുകയാണ് പുതുമയുള്ള പ്രമേയവുമായി വന്ന ചിത്രത്തെയും താരത്തെയും. എന്നാലിതാ സിനിമാമേഖലയിലെ പ്രധാനവില്ലനായ പൈറസി ഈ ചിത്രത്തെയു പിടികൂടിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിനിമകളുടെ പൈറേറ്റഡ് കോപ്പികള്‍ അപ് ലോഡ് ചെയ്യുന്നതു ക്രിമിനല്‍ കുറ്റമാണെന്നും അവ ഡൗണ്‍ലോഡ് ചെയ്തു കാണുന്നവര്‍ കൂട്ടുപ്രതികളാവുകയാണെന്നുമുള്ള പ്രസ്താവനയുമായി ടൊവിനോ രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം തീവണ്ടിയിലെ രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് അത്തരം പ്രവണതകള്‍ ആരാധകര്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ടൊവിനോ കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു പിന്നാലെയാണ് പൈറസിക്കെതിരെ പുതിയ ക്യാമ്പെയിനിനു തുടക്കം കുറിച്ച് താരത്തിന്റെ പുതിയ പോസ്റ്റ്. ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: വര്‍ഷങ്ങളായി മലയാളസിനിമയുടെ ശാപം ആണ് പൈറസി. പൈറസി തടയാന്‍ അല്ലെങ്കില്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ ഒരേയൊരു…
Read MoreTag: theevandi
ജീവാംശമായി…പാടി മലയാളികളുടെ ഹൃദയം കീഴടക്കിയ ആ പെണ്‍കുട്ടിയ്ക്കും പറയാനുണ്ട്; സൗമ്യ റാവു മനസ്സു തുറക്കുന്നു; വീഡിയോ കാണാം…
തൃശ്ശൂര്‍: ടൊവിനോ നായകനായ തീവണ്ടിയില്‍ ശ്രേയാ ഘോഷാലും കെ.എസ് ഹരിശങ്കരും ചേര്‍ന്ന ആലപിച്ച ജീവാംശമായി… എന്ന ഗാനം ഏറ്റുപാടി മലയാളികളുടെ മനം കവര്‍ന്ന പെണ്‍കുട്ടി മനസ്സു തുറക്കുന്നു. ചെന്നൈ സ്വദേശിനി സൗമ്യ റാവുവാണ് സ്വരമാധുരികൊണ്ടും ഭാവാര്‍ദ്രമായ ആലാപനവും കൊണ്ട് ജനഹൃദയങ്ങള്‍ കീഴടക്കിയത്. 30 സെക്കന്റ് മാത്രമുള്ള ഗാനത്തിലൂടെ വൈറലായ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സൈബര്‍ലോകം. തിരുവനന്തപുരം സ്വാതി തിരുന്നാള്‍ സംഗീത കോളേജിലെ, ഒന്നാംവര്‍ഷ സംഗീത വിദ്യാര്‍ത്ഥിനിയാണ് സൗമ്യ. തമിഴ്നാടാണ് സ്വദേശമെങ്കിലും തമിഴ് ചുവ ഒട്ടും തന്നെയില്ലാതെയാണ് സൗമ്യ ഗാനം ആലപിച്ചിരിക്കുന്നത്. ‘മഴ പോലെ എന്നില്‍ പൊഴിയുന്നു നേര്‍ത്ത വെയിലായി വന്നു മിഴിയില്‍ തൊടുന്നു പതിവായി…’ വരികളിലെ പോലെ തന്നെ പലകുറി കേട്ടിട്ടും മതിവരാതെ മലയാളി കേട്ടുകൊണ്ടിരിക്കുകയാണ് ഈ പാട്ടുകാരിയെ. ഒഴിവ് സമയത്ത് സഹപാഠി പകര്‍ത്തിയ വീഡിയോ ആണ് വൈറലായി മാറിയത്. ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്നും ശ്രദ്ധിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും…
Read More