രാത്രിയില്‍ വീടുകളുടെ വാതിലുകളില്‍ തട്ടലും മുട്ടലും കല്ലേറും പതിവായതോടെയാണ് നാട്ടുകാരും പോലീസും രംഗത്തിറങ്ങിയത്. ഒടുവില്‍ നാട്ടുകാരെ വിറപ്പിച്ച ‘കള്ളന്‍’ വേഷം പിടിയിലാവുകയും ചെയ്തു. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിവായി പീഡിപ്പിക്കാന്‍ വരുമ്പോള്‍ ആളുകളെ അകറ്റാനായിരുന്നു ഇയാള്‍ ഇത്തരം കലാപരിപാടികള്‍ ചെയ്തത്. റിമാന്‍ഡിലായ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തു. ഇയാള്‍ ഒരു മാസത്തോളം മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും ചെയ്തു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്‌നേഹം നടിച്ച് പ്രലോഭിപ്പിച്ചതിനു ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഇയാള്‍ പതിവായി രാത്രിയില്‍ കള്ളന്‍ വേഷത്തില്‍ എത്തിക്കൊണ്ടിരുന്നത്. ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെട്ടു മറ്റൊരിടത്തും ഇത് ആവര്‍ത്തിക്കും. പൊലീസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികള്‍ തിരഞ്ഞെടുത്തത്. വരുന്ന വഴിയില്‍ കയ്യില്‍ കരുതിയ കല്ല് റോഡിന്റെ…
Read MoreTag: theif
വീട്ടമ്മമാരെ ഉറക്ക ഗുളിക നല്‍കി മയക്കും; ശേഷം എല്ലാം കവര്‍ന്നെടുക്കും; കാസര്‍ഗോട്ട് പിടിയിലായ മുഹമ്മദ് അറഫാസ് പോലീസിനോടു പറഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
വീട്ടമ്മമാരെ ഉറക്കഗുളിക നല്‍കി മയക്കിക്കിടത്തി കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍.വര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയുമായ തളങ്കരയിലെ മുഹമ്മദ് അറഫാസ്(22) ആണ് പോലീസിന്റെ പിടിയില്‍ ആയത്. ക്വാര്‍ട്ടേഴ്‌സ് ഉടമയായ വീട്ടമ്മയെ ഉറക്കഗുളിക നല്‍കി മയക്കി കൊള്ളയടിക്കാനുള്ള ഇയാളുടെ ശ്രമം പോലീസ് തന്ത്രപരമായ ഇടപെടലിലൂടെ പൊളിക്കുകയായിരുന്നു. കോളിയടുക്കത്തെ ക്വാര്‍ട്ടേഴ്‌സ് ഉടമയെയും സമീപത്തെ രണ്ട് വീടുകളിലെ സ്ത്രീകളെയും ഉറക്കഗുളിക നല്‍കി മയക്കി കൊള്ളയടിക്കാനായിരുന്നു അറഫാസ് പദ്ധതി തയ്യാറാക്കിയിരുന്നതെന്ന് കാസര്‍ഗോഡ് ഇന്‍സ്‌പെക്ടര്‍ സി.എ.അബ്ദുല്‍ റഹീം പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അറഫാസിന്റെ ക്വാര്‍ട്ടേഴ്‌സ് റെയ്ഡ് ചെയ്ത പോലീസ് അവിടെ നിന്ന് 15 ഉറക്കഗുളിക കണ്ടെടുത്തു. ക്വാര്‍ട്ടേഴ്‌സ് ഉടമയുടെ മുന്‍ ഭര്‍ത്താവിലുള്ള മകന്റെ സഹായത്തോടെയാണ് അറഫാസ് പദ്ധതി തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു. ബദിയഡുക്കയിലെ വീട്ടില്‍നിന്ന് 35,000 രൂപ കവര്‍ന്ന കേസിലും പാണ്ടിക്കാട്ടുനിന്നും കാഞ്ഞങ്ങാട്ടുനിന്നും ബൈക്ക് മോഷ്ടിച്ച കേസിലും അറഫാസ് പ്രതിയാണ്. വാടക വിളിച്ച് കൊണ്ടുപോയി…
Read Moreഉത്സവമെന്നു കേട്ടാല്‍ എവിടെയാണെങ്കിലും ജ്യോതി പറന്നെത്തും;പിന്നെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മാലപൊട്ടിച്ച് ഒറ്റയോട്ടം; പിടിയിലായ ഉടന്‍ അഭിഭാഷകനുമെത്തി; ജ്യോതി ചെറിയ മീനല്ല…
തിരുവനന്തപുരം: മോഷ്ടാക്കള്‍ക്ക് വീടുകളെന്നോ ബാങ്കുകളെന്നോ ആരാധനാലയങ്ങളെന്നോ വ്യത്യാസമുണ്ടാവില്ല. എന്നാല്‍ കേരളത്തിലെ പ്രധാന ആരാധനാലയങ്ങളിലെയെല്ലാം ആചാരങ്ങളും ഉത്സവങ്ങളുമെല്ലാം ജ്യോതിയെന്ന വനിതാ മോഷ്ടാവിന് കാണാപ്പാഠമാണ്. ഓണക്കാലം കഴിയുന്നതോടെ കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് അറിയാവുന്ന ജ്യോതി കാലങ്ങളായി തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെത്തി ക്ഷേത്രങ്ങള്‍ മറയാക്കി കവര്‍ച്ച നടത്തി വരികയായിരുന്നു. ഉത്സവങ്ങളും ആരാധനയുടെ ഭാഗമായി ചടങ്ങുകളിലും തികഞ്ഞ ഭക്തയായി ജ്യോതി ഉണ്ടാവും. ഉത്സവങ്ങളെന്നു പറഞ്ഞാല്‍ ജ്യോതിയ്ക്കു ഹരമാണ്. പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ ഉത്സവങ്ങളെല്ലാം ജ്യോതിയ്ക്കു കാണാപ്പാഠമാണ്. അമ്പലമെന്നോ പള്ളിയെന്നോ വ്യത്യാസമില്ലതാനും. ഉത്സവം തുടങ്ങിയാല്‍ തമിഴ്നാട്ടില്‍ നിന്ന് ജ്യോതി പറന്നെത്തും തിരക്കിനിടയില്‍ എങ്ങനെയെങ്കിലും ഒന്നു രണ്ടു മാലപൊട്ടിക്കുകയും ചെയ്യും. സംസ്ഥാനത്തെ പലയിടങ്ങളില്‍ ഈ തന്ത്രം പയറ്റിയിട്ടുള്ളതിനാല്‍ മാലജ്യോതിയെന്ന വിളിപ്പേരും ലഭിച്ചു. എന്നാല്‍ ഇക്കുറി പിഴച്ചു. നവരാത്രി ഉത്സവങ്ങളോട് അനുബന്ധിച്ച് തലസ്ഥാനത്തെ തിരക്കേറിയ ക്ഷേത്രങ്ങളില്‍ മാലപൊട്ടിക്കല്‍ ലക്ഷ്യമിട്ടെത്തിയപ്പോഴാണ് കോയമ്പത്തൂര്‍, ഗാന്ധിപുരം, പാളവാക്കം കൃഷ്ണന്‍കോവില്‍…
Read More