ലണ്ടന്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ത്തത് മലയാളികളോ എന്ന ചോദ്യം പ്രസക്തമാവുകയാണ്. തേരേസാ മേ മന്ത്രി സഭയിലെ 9 മന്ത്രിമാരാണ് തോല്‍വിയുടെ രുചിയറിഞ്ഞത്. നേരിയ വ്യത്യസത്തില്‍ ഫലം നിര്‍ണയിക്കപ്പെട്ടത് 20 മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളില്‍ പലതിലും നിര്‍ണായകമായ മലയാളി വോട്ടുകള്‍ അനുകൂലമാക്കാന്‍ കഴിയാഞ്ഞതാണ് തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായത്. ലേബറിന്റെ ക്രൂ, ന്യൂകാസില്‍ ലിം, ടോറികളുടെ സൗത്താംപ്ടണ്‍, റിച്ച്മണ്ട്, സ്‌കോട്ടിഷ് പാര്‍ട്ടിയുടെ ഗ്ലാസ്‌ഗോ സൗത്ത് വെസ്റ്റ്, ഗ്ലാസ്‌ഗോ ഈസ്റ്റ് അടക്കമുള്ള സീറ്റുകളിലും മലയാളി വോട്ടുകള്‍ നിര്‍ണ്ണായകമായി. ഇവിടെ വിജയം രണ്ടക്ക വോട്ടുകള്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടിയെന്ന് മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍ കീത്ത് വാസ് ഭൂരിപക്ഷമുയര്‍ത്തിയതും ശ്രദ്ധേയമായി. വിവാദങ്ങളിലൂടെ രാഷ്ട്രീയശ്രദ്ധ പിടിച്ചു പറ്റുന്ന ഇന്ത്യന്‍ശൈലി പിന്തുടരുന്ന ആളാണ് കീത്ത് വാസ്. കേരളത്തിലെ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ സോളാര്‍ വിവാദത്തില്‍ പേര് വന്നവര്‍…
Read MoreTag: Theresa May
തട്ടമിട്ടില്ലെങ്കിലും തെരേസാ മേയോട് സല്‍മാന്‍ രാജാവിന് പെരുത്ത സ്‌നേഹം; ആദ്യ സമാഗമത്തില്‍ തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി നേടിയെടുത്തത് കോടികളുടെ ബിസിനസ്
സൗദിയിലെത്തുന്ന സ്ത്രീകള്‍ പൊതുവേദിയില്‍ തട്ടം ധരിക്കണമെന്നത് സൗദിയില്‍ നിര്‍ബന്ധമായ കാര്യമാണ്. എന്നാല്‍ രണ്ടു ദിവസത്തെ വ്യാപാര സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് തട്ടമിടാന്‍ തയ്യാറായില്ല. ഇത് ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയെങ്കിലും വ്യാപാരക്കരാര്‍ നേടിയെടുക്കാന്‍ ഇതൊരു തടസമല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്. സൗദിയിലെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസുമായി നടത്തിയ ചര്‍ച്ചകളിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കോടികളുടെ ബിസിനസ് ബ്രിട്ടന് വേണ്ടി നേടിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 1.6 ബില്യണ്‍ പൗണ്ടിന്റെ ഷെയറുകള്‍ ലണ്ടന്‍ നഗരത്തിലേക്കെത്താനുള്ള സാധ്യതയും ഇതോടെ തെളിഞ്ഞു. ഇതിന്റെ ഭാഗമായി സൗദി ആരാംകോ ലണ്ടന്‍ ഷെയര്‍മാര്‍ക്കറ്റിലേക്കെത്തുകയും ചെയ്യും. ബ്രിട്ടനും സൗദി അറേബ്യയും തമ്മില്‍ 13 വര്‍ഷത്തേക്കുള്ള വ്യാപാരക്കരാറിലാണ് ധാരണയായിരിക്കുന്നത്. ലണ്ടന് വേണ്ടിയുള്ള 1.6 ട്രില്യണ്‍ പൗണ്ടിന്റെ കരാറിനെ പിന്തുണയ്ക്കാനായി തെരേസ സൗദി ഒഫീഷ്യലുകള്‍ക്ക് മേല്‍ പ്രേരണ ചെലുത്തിയിട്ടുണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, മുന്‍…
Read More