കോവിഡ്കാല അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഞെട്ടുകയാണ്. ഒരു ദുരന്തത്തെപ്പോലും മുതലെടുക്കുന്നവരെ എങ്ങനെ വിശ്വസിക്കും എന്നാണ് ജനം ഒന്നടങ്കം ചോദിക്കുന്നത്. പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിയുടെ കഥകള്‍ പുറത്തു വന്നതിനു പിന്നാലെ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ വാങ്ങിയതിലെ അഴിമതിയുടെ വിവരങ്ങളും പുറത്തു വരികയാണ്. കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മര്‍ സ്കാനറിന്റെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ വാങ്ങാമെന്നിരിക്കെ ഒന്നിന് 5400 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ വാങ്ങിയതെന്നും ഏറ്റവും മികച്ച തെര്‍മല്‍ സ്കാനര്‍ 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കാലത്ത് ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നതിനായി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനറാണ് ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ…
Read More