കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ് ഭക്തരെ തെയ്യം ഓടിച്ചിട്ട് അടിക്കുന്ന വീഡിയോ. അടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി എന്ന അടിക്കുറിപ്പും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. ഭക്തര്‍ക്ക് നടുവില്‍ നില്ക്കുന്ന തെയ്യം പലരെയും ഓടിച്ചിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തെത്തിയത്. ഇതിന് പിന്നാലെ വലിയ വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി. എന്നാല്‍ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെയ്യം കെട്ടിയ വിനീത് പണിക്കര്‍. ഈ വീഡിയോ ഇങ്ങനെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ കുറേ യുക്തിവാദികളാണെന്ന് അദ്ദേഹം ആരോപിക്കുന്നു. തെയ്യം കെട്ടുന്നത് അവസാനിപ്പിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും വിനീത് പറയുന്നു. പക്ഷെ എത്രയൊക്കെ വൈറലാക്കിയാലും ഈ രീതിയില്‍ തന്നെ തെയ്യം ഇനിയും പെരുമാറുമെന്ന് വിനീത് വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്… ‘കാഞ്ഞങ്ങാട് തെരുവോത്തു മൂവാളം കുഴിയിലാണ് ഞാന്‍ തെയ്യം കെട്ടിയാടിയത്.…
Read More