കള്ളന്മാരിലും രാജ്യസ്‌നേഹികളുണ്ടെന്നു ബോധ്യമാവുന്ന സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോഷ്ടിക്കാനായി വീട് കുത്തിത്തുറന്ന് അകത്തു കയറി കള്ളന്‍ കണ്ടത് പട്ടാളക്കാരന്റെ തൊപ്പി. ഇതോടെ രാജ്യസ്‌നേഹം ഉണര്‍ന്ന കള്ളന്‍ ക്ഷമ എഴുതി വെച്ച് സ്ഥലം വിട്ടു. തിരുവാങ്കുളം ജംഗ്ഷന് സമീപമുള്ള വീട്ടില്‍ കയറിയ മോഷ്ടിക്കാന്‍ കയറിയ കള്ളനാണ് നാട്ടുകാരെയും പൊലീസുകാരെയും ഒരുപോലെ ‘ചിരിപ്പിക്കുന്നത്’. തിരുവാങ്കുളം പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. മുന്‍ സൈനികനായ അദ്ദേഹം ഇപ്പോള്‍ വിദേശത്താണ്. വീടിനകത്ത് കയറിയ കള്ളന്‍ മുറികള്‍ പരിശോധിച്ചപ്പോള്‍ പട്ടാളക്കാരന്റെ തൊപ്പി കാണുകയായിരുന്നു. രാജ്യസ്‌നേഹം തോന്നിയ കള്ളന്‍ ക്ഷമാപണം എഴുതി വെച്ച് സ്ഥലം വിടുകയായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോള്‍. ക്ഷമിക്കണം പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു എന്ന കുറിപ്പെഴുതി വെച്ച കള്ളന്‍ ഒരു ജോഡി ഡ്രസ്സും കുറച്ചു മദ്യവും 150 രൂപയും…
Read MoreTag: thief
പകല്‍ മീന്‍ വില്‍ക്കുന്ന ആളുടെ സ്വഭാവം നേരം ഇരുട്ടുന്നതോടെ മാറും ! രണ്ടു വര്‍ഷമായി മോഷണം നടത്തി വന്ന യുവാവ് ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ രണ്ടു വര്‍ഷമായി നിരവധി മോഷണം നടത്തിയതിന് പിടിയിലായ അന്നശ്ശേരി കൊല്ലോത്തുംകണ്ടിത്താഴം വീട്ടില്‍ സി.കെ.ഷൈജു(39) കോടതി കോടതി റിമാന്‍ഡ് ചെയ്തു. എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.അനിത കുമാരിയുടെയും എസ്‌ഐ വി.ജയപ്രസാദിന്റെയും നേതൃത്വത്തില്‍ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയാണ് ഷൈജുവിനെ പിടികൂടിയത്. എലത്തൂര്‍, കാക്കൂര്‍, അത്തോളി, ഫറോക്ക്, ബാലുശ്ശേരി, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ മോഷണത്തെ കുറിച്ചു ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു വര്‍ഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.എരഞ്ഞിക്കല്‍ അമ്പലപ്പടി വളുവില്‍ പ്രഭാകരന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് 20 പവന്റെ ആഭരണം മോഷ്ടിച്ച സംഭവത്തില്‍ സിസിടിവിയില്‍ ഷൈജുവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതുപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ അന്നശ്ശേരിയിലെ കടയില്‍ മത്സ്യക്കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നു മനസ്സിലായി. തുടര്‍ന്നു പൊലീസ് ടീം അന്നശ്ശേരിയിലെ കടയിലെത്തി ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയിലെ മേശയിലാണ്…
Read Moreനിങ്ങള്‍ സുഖമായി ഉറങ്ങിക്കോളൂ…ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ സ്ഥലം വിട്ടോളാം;കള്ളന്‍ പറഞ്ഞതു കേട്ട് അന്തംവിട്ട് വീട്ടുകാര്‍; പിന്നീട് നടന്നത്…
കള്ളന്മാര്‍ പലവിധമുണ്ട്. എന്തെങ്കിലും ഒരു പ്രത്യേക വസ്തു മാത്രം അടിച്ചുമാറ്റുന്ന കള്ളന്മാര്‍ മുതല്‍ വന്‍ മോഷണം നടത്തുന്നവര്‍ വരെയുണ്ട്. എന്നാല്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കാന്‍ മാത്രം വീടുകളില്‍ കയറുന്ന കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ?. ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അത്തരം കള്ളന്മാരുണ്ട് എന്നതാണ് യാഥാര്‍ഥ്യം. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. 19കാരനായ ഗാവിന്‍ കാര്‍വിനെന്ന കള്ളനാണ് വീട്ടില്‍ കയറി പാചകം ചെയ്യുന്നത്. എന്നാല്‍ ഒടുവില്‍ കള്ളനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പുലര്‍ച്ചെ നാല് മണിയോടെ അടുക്കളയില്‍ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ശ്രദ്ധിക്കുന്നത്. നോക്കിയപ്പോള്‍ അപരിചിതനായ ഒരാള്‍ അടുക്കളയില്‍ പാചകം ചെയ്യുന്നു. വീട്ടുകാര്‍ ഭയന്ന് ആരാണെന്ന് ചോദിച്ചു. ‘നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കോളൂ. ഭക്ഷണം പാകം ചെയ്ത് കഴിച്ചശേഷം ഞാന്‍ പൊയ്ക്കോളാം’ എന്ന് കള്ളന്‍ മറുപടി നല്‍കി. ഉടന്‍ തന്നെ വീട്ടുകാര്‍ പോലീസിനെ…
Read Moreപണി കോഴിമുട്ടയില്‍ കിട്ടി ! ഹോട്ടലില്‍ മോഷണം നടത്തിയ കള്ളന് വിനയായത് കോഴിമുട്ടയോടുള്ള പ്രേമം; കള്ളനെ പോലീസ് കുടുക്കിയതിങ്ങനെ…
എത്ര പേരു കേട്ട കള്ളന്മാരാണെങ്കിലും ചില ദൗര്‍ബല്യങ്ങളുണ്ടാവും. ഹോട്ടലില്‍ മോഷണം നടത്തിയ തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി കെ.കെ.ഫക്രുദ്ദീന്‍ എന്ന കള്ളനെ കുടുക്കിയതും ആ ദൗര്‍ബല്യമാണ്. മോഷണത്തിനിടെ കോഴിമുട്ട പൊട്ടിച്ചു കുടിച്ചതാണ് ഇയാള്‍ക്ക് വിനയായത്. തുടര്‍ന്ന് വലിച്ചെറിഞ്ഞ മുട്ടത്തോടിലെ വിരലടയാളം പരിശോധിച്ചാണ് പോലീസ് കള്ളനെ തിരിച്ചറിഞ്ഞത്. ഒട്ടേറെ ആരാധനാലയങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കവര്‍ച്ച നടത്തിയ ആളാണ് ഫക്രുദ്ദീന്‍ എന്ന് റാന്നി പോലീസ് പറഞ്ഞു.. പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലൊക്കെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് പറഞ്ഞത്. ഇതില്‍ തന്നെ ആരാധനാലയങ്ങളിലെ കവര്‍ച്ചയാണ് കൂടുതല്‍ ഒരാഴ്ച മുമ്പ് റാന്നിയില്‍ പച്ചക്കറി കടയില്‍നിന്ന് 50,000 രൂപ മോഷണം പോയിരുന്നു. രണ്ട് മാസത്തിനിടയില്‍ റാന്നിയിലെ ആരാധനാലയങ്ങളിലും മോഷണം നടന്നു. ശനിയാഴ്ച പുലര്‍ച്ചെ ഷാഡോ പോലീസ് ഇയാളെ സംശയകരമായ സാഹചര്യത്തില്‍ പെരുമ്പുഴയില്‍ നിന്നാണ്…
Read Moreഇവനാണ് പഠിച്ച കള്ളന്‍ ! പിടിയിലായപ്പോള്‍ പോലീസില്‍ നിന്നു രക്ഷപ്പെടാന്‍ നെഞ്ചുവേദന അഭിനയിച്ചു; മര്‍ദ്ദിച്ചെന്നു കാട്ടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇടുമെന്നായി അടുത്ത ഭീഷണി;ഒടുവില്‍ സംഭവിച്ചതോ…
ചങ്ങനാശ്ശേരിയില്‍ മോഷണശ്രമത്തിനിടെ പിടിയിലായ കള്ളന്റെ ലീലാവിലാസങ്ങള്‍ പോലീസിനെ വലച്ചു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കങ്ങഴ അരീക്കല്‍ ചേരിയില്‍ സുനില്‍കുമാറാണ്(40) പോലീസിന് തലവേദനയായത്. നഗരമധ്യത്തിലെ പഴക്കടയില്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് പെട്രോളിംഗിലുണ്ടായിരുന്ന പോലീസ് പ്രതിയെ പിടികൂടിയത്. പിടിയിലായതോടെ ചങ്കുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ സുനിലിനെ പോലീസ് ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ യാതൊരു രോഗവും കണ്ടെത്താനായില്ല. തൊട്ട് പിന്നാലെ തന്റെ വലതുകൈക്ക് ഒടുവുണ്ടെന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകണം എന്നായി ആവശ്യം. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോള്‍ വിരലിലെ എല്ലിനു പൊട്ടലുള്ളതായി കണ്ടെത്തി. ബാന്‍ഡേജ് ഇട്ട് തിരികെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസ് മര്‍ദിച്ചെന്നു കാട്ടി ഫേസ്ബുക്കിലും വാട്സാപ്പിലും പോസ്റ്റുകള്‍ ഇടുമെന്ന് പറഞ്ഞ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കടയുടെ പൂട്ട് തകര്‍ക്കാനുള്ള ശ്രമത്തിനിടയിലാണ് വിരലിനു മുറിവുണ്ടായതെന്ന്…
Read Moreകുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയ ശേഷം ഗള്‍ഫിലേക്കെന്നു പറഞ്ഞ് പറക്കുന്നത് കരിപ്പൂരേക്ക് ! പിന്നെയുള്ള ആറുമാസം പലപല കലാപരിപാടികള്‍;കോടീശ്വരനായ മോഷ്ടാവ് നൗഷാദിന്റെ കഥകേട്ട് പോലീസുകാരുടെ കണ്ണുതള്ളി…
ചേര്‍പ്പുളശ്ശേരി നെല്ലായ് സ്വദേശി ചെക്കിങ്ങള്‍തൊടി നൗഷാദ്(40)നെ പിടികൂടിയത് മോഷണത്തിനാണ് എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ വെളിയില്‍ വന്നതാവട്ടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളും. സാഹസികമായി തങ്ങള്‍ പിടികൂടിയിരിക്കുന്നത് കോടീശ്വരനായ മോഷ്ടാവിനെയാണ് എന്ന് നിമിഷങ്ങള്‍ക്കൊണ്ട് താനൂര്‍ പൊലീസിന് മനസ്സിലാവുകയും ചെയ്തു. മോഷണത്തിനിടയില്‍ പിടികൂടുമ്പോള്‍ രക്ഷപ്പെടാന്‍ നൗഷാദ് പ്രയോഗിക്കുന്ന തന്ത്രങ്ങളും നൗഷാദിന്റെ ജീവിതവും കേട്ടപ്പോള്‍ അതിലും വലിയ അമ്പരപ്പാണ് പൊലീസിനുണ്ടായത്. പട്ടാമ്പി വല്ലപ്പുഴ കോടികള്‍ വിലയുള്ള രണ്ടു വീടാണ് ഇയാള്‍ക്ക് സ്വന്തമായുള്ളത്. പിന്നെ ധാരാളം സ്വര്‍ണവും പണവും.നൗഷാദിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സും മറ്റു കാര്യങ്ങളും പരിശോധിച്ച് നൗഷാദിന്റെ മുഴുവന്‍ സ്വത്തു സമ്പാദ്യങ്ങളും പിടികൂടാനാണ് പൊലീസ് ഒരുങ്ങുന്നത്. ചെര്‍പ്പുളശ്ശേരിയിലും പട്ടാമ്പിയിലും നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നൗഷാദ്. ആയിരക്കണക്കിന് പവനുകളാണ് നൗഷാദ് ഒരു പതിറ്റാണ്ടിലധികമായ മോഷണം കൊണ്ട് നൗഷാദ് അടിച്ചു മാറ്റിയിരിക്കുന്നത്. പത്തുവരെയുള്ള പഠനം മാത്രമാണ് കൈമുതല്‍. പട്ടാമ്പി വല്ലപ്പുഴയിലാണ് ഭാര്യയുള്ളത്. ഇയാള്‍ പണിത കോടികള്‍…
Read Moreസീരിയലില്‍ മുഴുകിയിരുന്ന വീട്ടമ്മയെ കള്ളന്‍ പറ്റിച്ചു ! സീരിയല്‍ കാഴ്ച മൂലം നഷ്ടമായത് അഞ്ചരപവന്റെ സ്വര്‍ണമാല; സംഭവം ഇങ്ങനെ…
സീരിയല്‍ കണ്ടുകൊണ്ടിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ചരപവന്റെ മാല മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. മേവനക്കോണം സ്വദേശിനിയായ വീട്ടയുടെ മാലയാണ് പൊട്ടിച്ചെടുത്തത്. ഇവര്‍ സീരിയലില്‍ മുഴുകിയിരിക്കുകയായിരുന്നു. മുന്‍വശത്തെ വാതില്‍തുറന്നിട്ടിരുന്നു.സീരിയല്‍ കണ്ടു കൊണ്ടിരിക്കെ മുന്‍ വശത്തെ വാതിലില്‍ കൂടി ആരോ അകത്തുകയറി. എന്നാല്‍ അത് ഭര്‍ത്താവാണ് വന്നതെന്ന് കരുതി ശ്രദ്ധിക്കാതിരുന്ന വീട്ടമ്മയുടെ അടുത്തെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടക്കുകയായിരുന്നു. ഇവര്‍ ബഹളം വച്ചതിനെതുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടു. പാരിപ്പള്ളി പോലീസ് കേസെടുത്തു. സീരിയലില്‍ മുഴുകി സര്‍വവും മറക്കുന്നവര്‍ക്ക് ഒരു പാഠമാവട്ടെ ഈ സംഭവമെന്ന് നമുക്ക് പ്രത്യാശിക്കാം.
Read Moreഅപ്പച്ചന്റെ കൈപുണ്യം അപാരമെന്ന് സഹതടവുകാര്‍ ! മര്യാദക്കാരനായപ്പോള്‍ എസ്‌ഐ വീട്ടിലെ പാചകക്കാരനാക്കി ! എന്നാല്‍ പണി കൊടുത്ത എസ്‌ഐയ്ക്കും’ പണി’ കൊടുത്തു; അപ്പച്ചന്‍ എന്ന വൃദ്ധനായ കള്ളന്റെ വെറൈറ്റി ജീവിതം ഇങ്ങനെ…
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ച കേസില്‍ രാജാക്കാട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത രാജകുമാരി നടുമറ്റം സ്വദേശി ജോസഫ് (അപ്പച്ചന്‍-72) ഏറെ കൗതുകമുള്ള മോഷണകഥകളിലെ നായകന്‍. അഞ്ചു പതിറ്റാണ്ടായി മോഷണം തൊഴിലാക്കിയ അപ്പച്ചന്‍ ജില്ലയില്‍ മാത്രം 35 മോഷണ കേസുകളില്‍ പ്രതിയാണ്. ഭാര്യയും മക്കളുമില്ലാത്ത അപ്പച്ചന്‍ മോഷ്ടിക്കുന്ന പണമത്രയും മുന്തിയ ഹോട്ടലുകളില്‍ നിന്നു ഭക്ഷണം കഴിച്ചും മദ്യപിച്ചും തീര്‍ക്കും. സദാ സമയവും ജയിലില്‍ കഴിയാന്‍ ഇഷ്ടപ്പെടുന്ന അപ്പച്ചന്‍ അടുത്ത കാലത്താണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഉടന്‍ നടുമറ്റത്തെ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്നു പണം മോഷ്ടിച്ചു. രാജാക്കാട് എസ്‌ഐ പി.ഡി. അനൂപ്‌മോന്റെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അപ്പച്ചനാണിതിനു പിന്നിലെന്ന് വ്യക്തമായ സൂചന ലഭിച്ചിരുന്നു. നടുമറ്റത്തെ കുടുംബവീടിനു സമീപത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പൂപ്പാറയില്‍ വീടു കുത്തിത്തുറന്ന് നാലു പവനോളം…
Read Moreരാവിലെ പത്രം വായിച്ച് കല്യാണങ്ങളുടെ ലിസ്റ്റ് എടുക്കും; പിന്നെ പൊങ്ങുന്നത് കല്യാണസ്ഥലത്ത് വധുവിന്റെ ബന്ധുവായി; താലികെട്ട് നടക്കുമ്പോള്‍ വധുവിന്റെ ആഭരണങ്ങളുമായി മുങ്ങും; സുമേഷിന്റെ മോഷണങ്ങള്‍ ഇങ്ങനെ…
തൃശൂര്‍: കല്യാണമണ്ഡപങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കള്ളന്‍ പിടിയില്‍. വിവാഹച്ചടങ്ങില്‍ വധുവിന്റെ ബന്ധുവായെത്തി പണവും സ്വര്‍ണാഭരണങ്ങളും മോഷണം നടത്തുന്ന തൃശൂര്‍ ചെറുവത്തേരി സ്വദേശി പെരുംപറമ്പില്‍ വീട്ടില്‍ സുമേഷ് (50) ആണ് പിടിയിലായത്. ചന്ദ്രന്‍, രാമകൃഷ്ണന്‍ എന്നീ പേരുകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. നിരവധി തട്ടിപ്പ്, കളവുകേസുകളില്‍ പ്രതിയാണ് ഇയാള്‍. പാറമേക്കാവ് അമ്പലത്തിന്റെ കല്യാണമണ്ഡപത്തില്‍ നടത്തിയ മോഷണമാണ് ഇയാളെ കുടുക്കിയത്.തൃശൂര്‍ സ്വദേശിയായ വധുവിന്റെ ബന്ധുവാണെന്ന രീതിയില്‍ മുറിയില്‍കയറി വധുവിന്റെ ബാഗ് മോഷ്ടിച്ച് ബാഗില്‍ ഉണ്ടായിരുന്ന എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് നാല്‍പതിനായിരം രൂപ പിന്‍വലിക്കുകയായിരുന്നു. കാര്‍ഡുപയോഗിച്ച് തൃശൂരിലെ ജൂവലറിയില്‍നിന്ന് അമ്പതിനായിരം രൂപയ്ക്ക് സ്വര്‍ണാഭരണങ്ങളും ആയിരങ്ങള്‍ വിലമതിക്കുന്ന വാച്ചും വാങ്ങി. സ്വര്‍ണാഭരണങ്ങളും വാച്ചും പൊലീസ് കണ്ടെടുത്തു. രാവിലെ പത്രങ്ങള്‍ വായിച്ച് വിവാഹങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ മനസിലാക്കി അവിടെയെത്തി മോഷ്ടിക്കുകയായിരുന്നു ഇയാളുടെ രീതി.നല്ല രീതിയില്‍ വസ്ത്രം ധരിച്ച് വധുവിന്റെ ബന്ധുവെന്ന രീതിയില്‍ ചടങ്ങില്‍…
Read Moreഅയല്‍പക്കത്തെ സ്ത്രീകള്‍ ഉണങ്ങാന്‍ ഇടുന്ന അടിവസ്ത്രങ്ങള്‍ അടിച്ചുമാറ്റും; സൈക്കിളില്‍ കറങ്ങി കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നത് മറ്റൊരു ഹോബി; ഊളന്‍ ഉണ്ണിയുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: തുടര്‍ച്ചയായി അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നുവെന്ന പരാതി മലയിന്‍കീഴ് പോലീസിന് ലഭിക്കാന്‍ തുടങ്ങിയിട്ട് കുറേനാളായി. പെണ്‍കുട്ടികളുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കി അവരുടെ അടി വസ്ത്രവുമായി മുങ്ങുന്ന വിരുതന്‍ ഒടുക്കം മലയിന്‍കീഴ് പോലീസിന്റെ പിടിയിലായി. സ്ത്രീകള്‍ കുളിക്കുമ്പോള്‍ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കുന്നതാണ് ഈ ചെറുപ്പക്കാരന്റെ പ്രധാന പരിപാടി. അയല്‍വക്കത്തെ സ്ത്രീകള്‍ അയയില്‍ ഉണങ്ങാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ മോഷ്ടിക്കും. ഈ ചെറുപ്പക്കാരന്റെ ഹോബി കേട്ട് പൊലീസ് ഞെട്ടി. മലയിന്‍കീഴ് കുരിശ്മുട്ടം കെ വി നഗറില്‍ ഊളന്‍ ഉണ്ണിയെന്ന മിഥുനാണ് മലയിന്‍കീഴ് പൊലീസിന്റെ പിടിയിലായത്. മിഥുന്റെ സ്വഭാവ ദൂഷ്യത്തിനെക്കുറിച്ച് നാട്ടുകാരില്‍ ചിലര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ പരാതിപ്പെട്ടവരുടെ വീട്ടില്‍ കയറി മിഥുന്‍ ആക്രമണം നടത്തിയിരുന്നു. ഈ കേസിലാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അറസ്റ്റിലായ മിഥുനിനെ ചോദ്യം ചെയ്തപ്പോഴാണ് നാട്ടിലെ പെണ്‍കുട്ടികളുടെ അടിവസ്ത്രം മോഷണം പോകുന്നതിന്റെ കാരണം പിടികിട്ടിയത്.…
Read More