ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് ഐഎംഎ. ഇക്കാരണത്താല്‍ രോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്സിന്‍ നല്‍കണമെന്ന് ഐഎംഎ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കകുയാണ്. ഇതു കൂടാതെ 12-18 വയസ്സുകാര്‍ക്കു കൂടി വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അത് രണ്ടക്കത്തിലാണ് നില്‍ക്കുന്നത്, താമസിയാതെ ഉയര്‍ന്നേക്കാമെന്നും ഐഎംഎ പറയുന്നു. ലഭ്യമായ ശാസ്ത്രീയ തെളിവുകളും സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള അനുഭവങ്ങളും വച്ച് നോക്കുമ്പോള്‍ പുതിയ വകഭേദം രാജ്യത്ത് വ്യാപകമായി പടരാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് എല്ലാ തകിടം മറിയുന്നത്. അതൊരു വലിയ തിരിച്ചടിയാവും. ആവശ്യമായ മുന്നൊരുക്കമില്ലെങ്കില്‍ മൂന്നാം തരംഗം ഉണ്ടായേക്കാമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു രാജ്യത്ത് ഇതുവരെ 126 കോടി പേര്‍ക്കാണ് കോവിഡ് വാക്സിന്‍…
Read MoreTag: third wave
രാജ്യം മൂന്നാം തരംഗ ഭീഷണിയിലോ ? പലയിടത്തും ഡോക്ടര്‍മാര്‍ രഹസ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്…
രാജ്യത്ത് കോവിഡിന്റെ ഭീഷണി കുറഞ്ഞു വരുന്ന സാഹചര്യമാണ് നിലവിലുള്ളതെങ്കിലും ഒരു മൂന്നാം തരംഗത്തിന്റെ സാധ്യത ആരും തള്ളിക്കളയുന്നുമില്ല. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷവും കോവിഡ് ബാധ തുടരുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് രഹസ്യമായി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച് ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശം ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അനധികൃതമായി ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നത്. രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവുമോയെന്ന ഭീതിയും ഈ റിപ്പോര്‍ട്ടിനു പിന്നാലെ വ്യാപിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ വരുമോ എന്നും കൂടുതല്‍ അപകടകാരിയാകുമോ എന്നും ആശങ്കകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത്. എട്ടുമാസം മുന്‍പ് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചു. എന്നിട്ടും വൈറസ് വ്യാപനം തുടരുന്നു. ഈ…
Read Moreലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ വെളിപ്പെടുത്തല്‍…
ലോകത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന്റെ പ്രഭാവം കണ്ടു തുടങ്ങിയെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. മൂന്നാം തരംഗം പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ പുതിയ മുന്നറിയിപ്പ്. ‘നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്’.ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു. ‘ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു’ യുഎന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചു കൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി. കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയതിനാല്‍ വടക്കേ…
Read Moreഏതു നിമിഷവും മൂന്നാം തരംഗം പ്രതീക്ഷിക്കാം ! ജനങ്ങളും അധികാരികളും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമെന്ന് ഐഎംഎ…
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഏതു നിമിഷവും പ്രതീക്ഷിക്കാമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കോവിഡ് പ്രതിരോധത്തില്‍ ജാഗ്രത കൈവിടരുതെന്ന് അഭ്യര്‍ഥിച്ച ഐഎംഎ അധികൃതരും ജനങ്ങളും പ്രകടിപ്പിക്കുന്ന അലംഭാവത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്തു. കോവിഡ് രണ്ടാം തരംഗത്തില്‍നിന്ന് രാജ്യം ഏതാണ്ട് പുറത്തുകടന്നിട്ടേയുള്ളൂ. രാഷ്ട്രീയ നേതൃത്വവും ആധുനിക വൈദ്യശാസ്ത്രവും കൂട്ടായി യത്നിച്ചതുകൊണ്ടാണ് രണ്ടാം തരംഗത്തെ നേരിടാനായതെന്ന് ഐഎംഎ പറയുന്നു. ”ആഗോളതത്തിലെ പ്രവണതകള്‍ അനുസരിച്ചും മഹാമാരികളുടെ ചരിത്രപ്രകാരവും ഏതു നിമിഷവും രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവാം. എന്നാല്‍ പലയിടത്തും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആള്‍ക്കൂട്ടമുണ്ടാവുന്നത് കാണാനാവുന്നുണ്ട്. ജനങ്ങളും അധികാരികളും അലംഭാവം പ്രകടിപ്പിക്കുന്നത് വേദനാജനകമാണ്”- ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു. വിനോദ സഞ്ചാര യാത്രകള്‍, തീര്‍ഥാടനം, മതപരമായ കൂടിച്ചേരലുകള്‍ എല്ലാം വേണ്ടതു തന്നെയാണ്. എന്നാല്‍ ഏതാനും മാസം കൂടി അതെല്ലാം നീട്ടിവച്ചേ മതിയാവൂ. വാക്സിന്‍ ലഭിച്ചിട്ടില്ലാത്ത ആളുകള്‍ കൂടിച്ചേരാന്‍ അവസരം…
Read Moreകോവിഡിന്റെ മൂന്നാം തരംഗം അടുത്ത മാസം എത്തും ! സെപ്റ്റംബറില്‍ അതിതീവ്രമാകും; റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…
രാജ്യം കോവിഡില്‍ നിന്ന് പതിയെ മുക്തി നേടി വരാന്‍ ശ്രമിക്കുന്നതിനിടെ രാജ്യത്ത് അടുത്ത മാസം മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്നും എസ്ബിഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലൈ പകുതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തോട് അടുപ്പിച്ചായി കുറയും. എന്നാല്‍ ഓഗസ്റ്റ് പകുതിയോടെ കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങുമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യത്തില്‍ എത്തിയേക്കും. കോവിഡ് രണ്ടാം തരംഗത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് ഏഴിനാണ് രണ്ടാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയത്. ഏപ്രിലിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ആയിരക്കണക്കിന് കുടുംബങ്ങളെയാണ് ഇത് ബാധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ 40,000ല്‍ താഴെയാണ്. അഞ്ചുലക്ഷത്തില്‍ താഴെയാണ് ചികിത്സയിലുള്ളവര്‍. കഴിഞ്ഞ ദിവസം കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തുമെന്ന് വിദഗ്ധ സമിതിയംഗം പ്രവചിച്ചിരുന്നു. പ്രതിദിന…
Read Moreരാജ്യത്ത് 6-8 ആഴ്ചക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകും! എയിംസ് മേധാവി പറയുന്നതിങ്ങനെ…
രാജ്യം കോവിഡിന്റെ മൂന്നാം തരംഗ ഭീതിയിലെന്ന് എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. അടുത്ത് ആറ് എട്ട് ആഴ്ചയ്ക്കകം തന്നെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാകുമെന്നും എയിംസ് മേധാവി അറിയിച്ചു. ആഴ്ചകള്‍ നീണ്ട അടച്ചിടലിനു ശേഷം വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ വെളിപ്പെടുത്തല്‍. അണ്‍ലോക്കിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ ജനങ്ങളുടെ പെരുമാത്രം അത്ര നല്ലതല്ല. കോവിഡിന്റെ ഒന്ന്, രണ്ട് തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചതായി തോന്നുന്നില്ല. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്നു, ജനം ഒത്തു ചേരുന്നു. ദേശീയ തലത്തില്‍ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കും. പക്ഷേ ആറ് മുതല്‍ എട്ട് വരെ ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ആരംഭിക്കും, അല്ലെങ്കില്‍ കുറച്ച് നീളാം ഗുലേറിയ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. എങ്ങനെ പെരുമാറുന്നുവെന്നും ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചിരിക്കും കാര്യങ്ങളുടെ പോക്കെന്നും ഗുലേറിയ വ്യക്തമാക്കി. രണ്ടാം…
Read Moreഅടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ നാലാം തരംഗം ! ടാസ്‌ക് ഫോഴ്‌സ് പറയുന്നതിങ്ങനെ…
അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം വന്നേക്കാമെന്ന് സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തെ ആള്‍ക്കൂട്ടമാണ് ടാസ്‌ക് ഫോഴ്‌സിനെ ഈയൊരു നിരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്ഫോഴ്സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്‌ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്.…
Read Moreകോവിഡ് മൂന്നാം തരംഗത്തില്‍ വിറച്ച് ലോകരാജ്യങ്ങള്‍ ! ഇറ്റലിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍;നിരവധി യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഗുരുതരം; ബ്രസീലില്‍ ഒറ്റ ദിവസം മരിച്ചത് 2800ല്‍ അധികം ആളുകള്‍…
രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുമ്പോള്‍ യൂറോപ്പില്‍ ഇത് കോവിഡിന്റെ മൂന്നാം തരംഗമാണ്. ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പോളണ്ടില്‍ ഭാഗീക ലോക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഫ്രാന്‍സില്‍ ഇപ്പോള്‍ വാരാന്ത്യ ലോക്ഡൗണ്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളെങ്കിലും രാജ്യവ്യാപക ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പ്രസിഡന്‍ര് ഇമ്മാനുവല്‍ മക്രോയ്ക്കു മേല്‍ സമ്മര്‍ദ്ദമേറുകയാണ്. പോളണ്ടില്‍ തലസ്ഥാനമായ വാര്‍സയിലും ജര്‍മ്മനിയോട് ചേര്‍ന്നുള്ള പ്രവിശ്യകളിലുമാണ് രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണം കര്‍ശനമാക്കിയത്. റോമിലെ ലാസിയോ പ്രവിശ്യ റെഡ് സോണായി ഇറ്റലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ റസ്റ്റോറന്റുകളില്‍ ഭക്ഷണം പാഴ്സലായി കൊണ്ടുപോകാന്‍ മാത്രമേ അനുവദിക്കൂ. ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. അനാവശ്യമായി ആളുകള്‍ വീടിന് പുറത്തിറങ്ങുന്നതും ഇറ്റലി സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. സ്‌കൂളുകള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് രോഗികളെ കൊണ്ട് ഐസിയുകള്‍ വീണ്ടും നിറയുന്നതായി റിപ്പോര്‍ട്ടുണ്ട്. കോവിഡ് വീണ്ടും രൂക്ഷമാകുന്നത് കണക്കിലെടുത്ത് ഫിലിപ്പീന്‍സ് വിദേശികള്‍ക്ക്…
Read More