യുവനടന്‍ അച്ഛന്റെ മൂന്നാം ഭാര്യയെ ബലാല്‍സംഗം ചെയ്തു ! നടനെതിരേ കേസ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തന്റെ അച്ഛന്റെ മൂന്നാം ഭാര്യയെ യുവനടന്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ഇവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. ടെലിവിഷന്‍ അവതാരകന്റെ പിതാവ് സീരിയല്‍ സംവിധായകനാണ്. സംഭവവുമായി ബന്ധപ്പെട്ട് ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇവര്‍ തമ്മില്‍ സ്വത്തുസംബന്ധമായ തര്‍ക്കമുണ്ടായിരുന്നതായും പൊലീസ് പറയുന്നു. ബലാല്‍സംഗത്തിനിരയായ സ്ത്രീ തന്നെയാണ് പരാതി നല്‍കിയത്. യുവാവിനെതിരെ ഐപിസി 376, 380 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഒരു ഫ്ളാറ്റും നാലു കടകളും സംബന്ധിച്ചാണ് ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്

Read More