തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്നലെ നടന്ന പകൽപ്പൂരത്തിൽ തിടന്പേറ്റി വരുന്ന തിരുനക്കര ശിവൻ. -ജോണ് മാത്യു. കോട്ടയം: വാദ്യമേളങ്ങളൊരുക്കിയ താളവട്ടങ്ങളിൽ പിഴയ്ക്കാതെ താളം പിടിക്കുന്ന ആയിരങ്ങളുടെ മുന്നിലേക്ക് ഗജവീരൻമാർ തീർത്ത പ്രൗഢിയിൽ ഭഗവാന്റെ പൊൻതിടന്പ് എഴുന്നള്ളിയപ്പോൾ മനസു നിറഞ്ഞ് കൈകൂപ്പി തൊഴുതു ഭക്തജനസഞ്ചയം. മീനസൂര്യന്റെ അസ്തമയകിരണങ്ങൾ സാക്ഷിയാക്കി സർവതും അവർ മറന്നു. പിന്നെ ഒരുമയോടെ തിരുനക്കരയിൽ ആറാടി.മേളക്കൊഴുപ്പിൽ ആൾക്കൂട്ടത്തിന്റെ വായുവിലേറ്റിയ വിരൽചുറ്റുകൾക്ക് മേലേ സന്ധ്യാശോഭയിൽ ആലവട്ടത്തിന്റെ പച്ചപ്പും വെണ്ചാമരത്തിന്റെ വെണ്മയും വിരിഞ്ഞതോടെ മറ്റൊരു പൂരം മനസിൽ നിറച്ചു പുരുഷാരം മടങ്ങി. ഇനി കാത്തിരിപ്പ് അടുത്ത പൂരത്തിനായി.തിരുനക്കരയുടെ തിലകക്കുറിയായ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുനക്കര തേവരുടെ തിരുവുത്സവത്തിന്റെ ഒന്പതാം ദിനമായ ഇന്നലെയായിരുന്നു തിരുനക്കര പൂരം. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതുമോടിയിൽ പ്രതാപത്തോടെയെത്തിയ പൂരത്തിന് ജനസാഗരമാണ് എത്തിയത്. തിരുനക്കരയുടെ പ്രദക്ഷിണ വഴികളിലും ക്ഷേത്ര മൈതാനത്തും പുരുഷാരം തീർത്ത വിശ്വാസക്കടലിൽ തിരയായി ഓരോരുത്തരും…
Read More