തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിന്റെ മൃതദേഹം ആശുപത്രി കെട്ടിടത്തില്‍ തന്നെ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. തുകലശേരി മാടവന പറമ്പില്‍ വീട്ടില്‍ കെ. എസ്്. ബിജുവിന്റെ (36) മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ആശുപത്രിയിലെ ലിഫ്റ്റിനും ഭിത്തിക്കും ഇടയില്‍ നിന്നു കണ്ടെത്തിയത്. ഒരാഴ്ചയായിട്ടും ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞുനോക്കിയില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ് 14ന് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ചികിത്സയില്‍ കഴിഞ്ഞിരുന്ന ബിജുവിനെ 16നു കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും ആശുപത്രി അധികൃതവും ചേര്‍ന്ന് ആശുപത്രിയില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തുകയും ചെയ്തു. ബിജുവിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ തിരുവല്ല പോലീസില്‍ പരാതിയും നല്കി. അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ എത്തി ശൗചാലയത്തിന്റെ ഭിത്തി തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും തുടരന്വേഷണം നടത്തുമെന്നാണു സൂചന. െ ബിജുവിന്റെ…
Read MoreTag: thiruvalla
തന്റെ ബൈക്കിനെ സ്കൂട്ടറില്‍ ഓവര്‍ടേക്ക് ചെയ്ത ‘പെണ്ണി’നെ പിന്നാലെയെത്തി പിടിച്ചു തള്ളി ! ഒടുവില്‍ രണ്ടു പേരും വീണു;തിരുവല്ലയില്‍ നടന്ന അപകടം ഇങ്ങനെ…
തങ്ങളുടെ വാഹനത്തെ ആരും ഓവര്‍ടേക്ക് ചെയ്യുന്നത് ഇഷ്ടമില്ലാത്ത ധാരാളം ആളുകള്‍ ഈ സമൂഹത്തിലുണ്ട്. ഒരു പെണ്ണ് തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്താല്‍ അഭിമാനം ഇടിഞ്ഞു പോകുമെന്നു കരുതുന്ന പുരുഷ കേസരികളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. ഈ ദുരഭിമാനമാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നടന്ന അപകടത്തിനു കാരണം. തന്റെ ബൈക്കിനെ പിന്നാലെ സ്കൂട്ടറിലെത്തിയ യുവതി ഓവര്‍ടേക്ക് ചെയ്തതോടെ ആത്മനിയന്ത്രണം നഷ്ടമായ യുവാവിന്റെ പ്രവൃത്തി നാടിനെയാകെ ഞെട്ടിക്കുകയാണ്. തന്നെ മറികടന്നു പോയ യുവതിയെ പിന്നാലെ ചെന്ന് കമന്റടിച്ച ഇയാള്‍ അതു കൊണ്ടും അരിശം തീരാതെ യുവതിയെ തള്ളി വീഴ്ത്താനും ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റി വീണ യുവാവിന്റെ ബൈക്ക് ചെന്നിടിച്ച് സ്കൂട്ടര്‍ മറിഞ്ഞ് യുവതിക്കും ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. കുന്നന്താനം പാമല വേങ്ങമൂട്ടില്‍ മിനി (സാം 47), കുന്നന്താനം കോട്ടപ്പടി സരിത ഭവനം ജയകൃഷ്ണന് (18) എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ വൈകിട്ട്…
Read Moreരാത്രികാലങ്ങളില്‍ ഒളിച്ചിരുന്നു ആളുകള്‍ക്ക് നേരെ കല്ലെറിയുന്നത് ഹരമായി ! പക്ഷെ പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞപ്പോള്‍ പണിപാളി; തിരുവല്ലയിലെ പെണ്‍കുട്ടികളുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…
രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ആളുകള്‍ക്കു നേരെ കല്ലെറിഞ്ഞ് നാടിനെ പരിഭ്രാന്തിയിലാക്കിയ പെണ്‍കുട്ടികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത രണ്ടു സഹോദരിമാരാണ് നാട്ടുകാരേയും പൊലീസിനേയും വട്ടം കറക്കിയത്. തിരുമൂലപുരത്തെ ഇരുവെള്ളിപ്രയിലാണ് സംഭവം. തുടരെ നാല് ദിവസമാണ് ഇവര്‍ കല്ലേറ് നടത്തിയത്. തുടര്‍ന്ന് പോലീസ് ഉള്‍പ്പെടെ മുപ്പതോളം പേര് അടങ്ങുന്ന സംഘം ഉറക്കമൊഴിഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്ന് വന്ന പൊലീസ് ജീപ്പിന് നേരെയും കല്ലേറ് വന്നു. തിരച്ചില്‍ നടത്തുന്നതിന് ഇടയില്‍ പല നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും ഏറുകിട്ടി. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായപ്പോള്‍ സംശയത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷീജയുടെ നേതൃത്വത്തില്‍ സംഘം ഈ പെണ്‍കുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു. അന്ന് രാത്രി കല്ലെറിയാന്‍ വീണ്ടും പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര് ചേര്‍ന്ന് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്ന്…
Read Moreതിരുവല്ലയില്‍ പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് യുവാവ് ചുട്ടുകൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം ! കുത്തേറ്റ മുറിവിലൂടെ അണുബാധയുണ്ടാകാന്‍ സാധ്യതയെന്ന് ഡോക്ടര്‍മാര്‍…
പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് ചുട്ടുകൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഇല്ലെന്നും വെന്റിലേറ്ററില്‍ നിന്ന് മാറ്റാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുത്തേറ്റ മുറിവിലൂടെ അണുബാധയക്ക് സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന് റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിനോട് പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. ഇതില്‍ പ്രകോപിതനായാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ദിവസം തിരുവല്ലയില്‍ വെച്ചാണ് അജിന് എന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊല്ലപ്പെടുത്താന്‍ ശ്രമിച്ചത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ റേഡിയോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്.
Read More