തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ അടിയേറ്റ് വനിതാ ഡോക്ടറുടെ കൈ ഒടിഞ്ഞു. സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍ സി എം ശോഭയ്ക്കാണ് രോഗിയുടെ മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റത്. എക്സ് റേ പരിശോധനയിലാണ് ഡോക്ടറുടെ കൈയ്ക്ക് ഒടിവ് സംഭവിച്ചെന്ന് വ്യക്തമായത്. പ്രതി വസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സര്‍ജറി ഒപിയില്‍ വൃക്കയിലെ കല്ലിന് ചികിത്സ തേടിയെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതിനെ പ്രകോപിതനായ വസീര്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതോടെയാണ് രോഗി അക്രമാസക്തനായത്. ഡോക്ടറുടെ കൈവശമുണ്ടായിരുന്ന പരിശോധന ഫലങ്ങള്‍ തട്ടിപ്പറിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം വസീര്‍ അവിടെനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. തലയ്ക്ക് നേരെ വന്ന അടി തടുത്തപ്പോഴാണ് ഡോക്ടറുടെ കൈക്ക് പരുക്കേറ്റത്. ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കന്റോണ്‍മെന്റ് പൊലീസില്‍ ഡോക്ടര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വസീറിനെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടി സമയം കഴിഞ്ഞും ഭക്ഷണം പോലും കഴിക്കാതെ ജോലി ചെയ്യുമ്പോഴാണ് തനിക്കെതിരെ…
Read MoreTag: thiruvananthapuram
ഇന്ധനവിലവര്‍ധനവും വിലക്കയറ്റവുമൊന്നും ഒരു പ്രശ്നമല്ല ! അമ്മച്ചിക്കടയില്‍ ഇപ്പോഴും ദോശയ്ക്ക് ഒരു രൂപ…
ചൂടുള്ള ദോശ മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭക്ഷണമാണ്. മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും ഉണ്ടെങ്കില്‍ മലയാളിയ്ക്ക് കാര്യം കുശാലായി. നിലവില്‍ മേല്‍പ്പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്ക് ഒരു സാധാരണ കടയില്‍ 40-50 രൂപ വരെ ഈടാക്കും. ന്യൂജന്‍ കടയിലാണെങ്കില്‍ അതിനും മുകളില്‍ പോകും. എന്നാല്‍ ഇത്രയും ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് വില ചോദിക്കുമ്പോള്‍ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു കടയുണ്ട്. ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയാണത്. പക്ഷെ ആളുകള്‍ ഞെട്ടുന്നത് ഭക്ഷണത്തിന്റെ വിലകൂടുതല്‍ കൊണ്ടല്ല വിലകുറവുകൊണ്ടാണെന്നു മാത്രം. മുകളില്‍പ്പറഞ്ഞ ഭക്ഷണം കഴിച്ചിട്ട് എത്ര രൂപയായി എന്ന് ചോദിച്ചാല്‍ എട്ട് രൂപയെന്നാകും ചേച്ചിയുടെ മറുപടി. എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തില്‍ വീണ്ടും വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വില. ഇന്ധന വിലവര്‍ദ്ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയില്‍…
Read Moreആരും ഇല്ലാത്ത സമയം നോക്കി വീട്ടിലെത്തി കീഴ്പ്പെടുത്തി പീഡിപ്പിച്ചു ! പിന്നീട് ഭീഷണിപ്പെടുത്തി 24കാരിയെ 23കാരന് തുടര്‍ച്ചയായി ലൈംഗികമായി ഉപയോഗിച്ചത് മൂന്നു മാസത്തോളം;സാക്ഷരതാ മിഷന്റെ തുല്യതാക്ലാസിലെ ബന്ധം വഴിതെറ്റിയതിങ്ങനെ…
സാക്ഷരതാ മിഷന്റെ തുല്യതാക്ലാസിലെ സഹപാഠിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത സംഭവം സിനിമക്കഥകളെപ്പോലും വെല്ലുന്നത്. 24കാരിയായ യുവതിയാണ് 23കാരന്റെ നിരന്തരപീഡനത്തിന് ഇരയായത്. യുവതിയുടെ ഭര്‍ത്താവ് സൂക്ഷിക്കാന്‍ നല്കിയ പണം കാണാതായതോടെ സംഭവം പുറത്തായി. യുവാവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബാലരാമപുരം സ്വദേശി അജീഷിനെ (23) പൊലീസ് പൊക്കി അകത്താക്കി. പുന്നമൂട് ഗവ യുപി സ്ക്കൂളിലെ സാക്ഷരതാമിഷന്റെ തുല്യതാ പഠന ക്ലാസില്‍ നിന്നാണ് കഥയുടെ തുടക്കം. ഇക്കഴിഞ്ഞ ജനുവരിയിലാണ് മംഗലത്തുകോണം സ്വദേശിയായ ഭര്‍ത്താവ് 24കാരിയായ ഭാര്യയെ പ്ലസ് വണ്ണിന് പഠിപ്പിക്കാന്‍ തുല്യതാ ക്ലാസില്‍ ചേര്‍ത്തത്. 5വര്‍ഷം മുമ്പ് പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.മുസ്ലിം സമുദായത്തില്‍പ്പെട്ട യുവതി ഹിന്ദുവായ യുവാവിനെ വിവാഹം കഴിച്ചതോടെ പഠിത്തം മതിയാക്കി. ഒരു കുട്ടി ജനിച്ച ശേഷമാണ് യുവാവ് വീണ്ടും…
Read Moreതിരുവനന്തപുരത്ത് കുമ്മനം ഇറങ്ങുന്നതോടെ വിമത സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു പിന്‍വാങ്ങാന്‍ പിപി മുകുന്ദന് ! അയ്യപ്പ ഭക്തരുടെ വോട്ട് അനുകൂലമാകുമെന്ന് പ്രതീക്ഷ; തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥിതിഗതികള്‍ ഇങ്ങനെ…
തിരുവനന്തപുരം: അണികളുടെ ആഗ്രഹം പോലെ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കുമ്മനം രാജശേഖരന് തിരുവനനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ തിരിച്ചെത്തിയതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നിരിക്കുകയാണ്. കുമ്മനത്തിന്റെ വരവ് അണികളെ ഊര്ജസ്വലരാക്കിയിരിക്കുകയാണ്. അതോടൊപ്പം തന്നെ തിരുവനന്തപുരത്തു മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ബിജെപി മുന്‍ ജനറല്‍ സെക്രട്ടറി പിപി മുകുന്ദന് പിന്മാറുമെന്ന് ഏകദേശം ഉറപ്പാകുകയും ചെയ്തു. ഇതും ബിജെപിയ്ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. തിരുവനന്തപുരത്തു മല്സരിക്കുന്നതിനെക്കുറിച്ചു മുകുന്ദന്റെ അഭിപ്രായം കുമ്മനം തേടിയിരുന്നു. ഏറ്റവുമൊടുവില്‍ കേരളത്തില്‍ വന്നപ്പോള്‍ കോഴിക്കോട്ട് ഇരുവരും കൂടിക്കണ്ടിരുന്നു. ശിവസേനയ്ക്കൊപ്പം ഏതാനും ഹൈന്ദവ സംഘടനകളും സാമുദായിക സംഘടനകളും മുകുന്ദനു പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി ശശി തരൂര്‍ മൂന്നാം അങ്കത്തിനാണ് ഇറങ്ങുന്നത്. എംഎല്‍എ. കൂടിയായ സി ദിവാകരനെ എല്‍.ഡി.എഫ്. ഇറക്കുമ്പോള്‍ മിസോറം ഗവര്‍ണര്‍സ്ഥാനം രാജിവെപ്പിച്ചാണ് കുമ്മനം രാജശേഖരനെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നത്. മറ്റു മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി തിരുവനന്തപുരത്ത് ശക്തമായ ത്രികോണ…
Read Moreഅനന്തപുരിയില്‍ മാസ് എന്‍ട്രിയുമായി കുമ്മനം കളത്തിലിറങ്ങിയപ്പോള്‍ ഞെട്ടിയവരില്‍ ബിജെപി നേതാക്കളും ! കുമ്മനത്തിന്റെ വരവ് പോരാട്ടം കടുകട്ടിയാക്കുമെന്ന് സി. ദിവാകരന്; തരൂരിന്റെ ഹാട്രിക് സ്വപ്നം പൊലിയുമോ ?
തിരുവനന്തപുരം: ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ശശി തരൂര്‍ ഇറങ്ങുമ്പോള്‍ നെടുമങ്ങാട് എംഎല്‍എ സി ദിവാകരനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. അപ്പോഴും തിരുവനന്തപുരത്ത് നിര്‍ണായക ശക്തിയായ ബിജെപിയുടെ സ്ഥാനാര്‍ഥിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടേത് മുതല്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ പേരുവരെ തിരുവനന്തപുരം സീറ്റിലേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു കൊണ്ടുള്ള കുമ്മനത്തിന്റെ മാസ് എന്‍ട്രി ബിജെപി നേതാക്കളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് കുമ്മനം കൂടി എത്തിയതോടെ മത്സരം കടുക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.ദിവാകരന് തുറന്നു സമ്മതിക്കുകയും ചെയ്തു.ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായ തലസ്ഥാനത്ത് കുമ്മനം എത്തുമ്പോള്‍ ബിജെപി പ്രവര്‍ത്തകരും ആഹ്ലാദത്തിലാണ്. ഏറ്റവും വിജയസാധ്യതയുള്ള മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ കഴിയാതെ ബിജെപി വലയുന്നു എന്ന രീതിയില്‍ ചര്ച്ചകള്വരെ ഉണ്ടായെങ്കിലും തലസ്ഥാന മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ…
Read Moreമെട്രോ നഗരങ്ങളില്‍ കണ്ടു പരിചയിച്ച ഡബ്ബാവാല ഇനി തിരുവനന്തപുരത്തും ! സ്വന്തം വീട്ടിലുണ്ടാക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം ഇനി ഓഫീസിലെത്തും; ഇക്കാര്യത്തില്‍ ശ്രീജിത്തിന് പ്രചോദനമായത് അമ്മയും ‘ലഞ്ച് ബോക്സ്’ സിനിമയും…
തിരുവനന്തപുരം: വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അത്രയും സ്വാദ് ഹോട്ടലുകളിലെ ഭക്ഷണത്തിന് ലഭിക്കില്ലയെന്നറിഞ്ഞിട്ടും നിവൃത്തിയില്ലാതെയാണ് ഉദ്യോഗസ്ഥരായ പലരും ഹോട്ടല്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ വീട്ടിലുണ്ടാക്കുന്ന ആവി പറക്കുന്ന ഭക്ഷണം ഓഫീസില്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും. വെറുതെ അമ്മമാരെയും ഭാര്യമാരെയും ബുദ്ധിമുട്ടിക്കുകയും വേണ്ട. നിങ്ങളുടെ ഭര്‍ത്താവിന്/മകന്/ മകള്‍ക്ക് ഇനി സ്വാദിഷ്ടമായ ഭക്ഷണം സ്വസ്ഥമായി ഉണ്ടാക്കിയാല്മതി. അതു വീട്ടിലെത്തി ശേഖരിച്ച് അവരുടെ ജോലി സ്ഥലത്ത് എത്തിച്ച് നല്കാന് ഡബ്ബാവാലകള്‍ വീട്ടിലെത്തും. മുംബൈ പോലുള്ള മെട്രോ നഗരങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള ഡബ്ബാവാല തലസ്ഥാനത്തും സര്‍വീസ് തുടങ്ങി. തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്രീജിത്താണ് ഈ ആശയത്തിന് പിന്നില്‍. ജോലിക്കു പോകുന്ന തനിക്കായി അമ്മ അതിരാവിലെ ഉണര്‍ന്ന് ഭക്ഷണമുണ്ടാക്കുന്ന കഷ്ടപ്പാട് കണ്ടാണ് ശ്രീജിത്ത് ഡബ്ബാവാല എന്ന ആശയത്തിലെത്തുന്നത്. ‘ദി ലഞ്ച് ബോക്സ്’ എന്ന ചിത്രവും ഈ ആശയത്തിലേക്കെത്താന് ശ്രീജിത്തിനെ സഹായിച്ചു. മുംബൈയില്‍ പോയി ഡബ്ബാവാലയുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി…
Read Moreപച്ചയ്ക്കു തെറി വിളിച്ച എസ്ഐയ്ക്ക് പണി കൊടുത്ത് യുവാക്കള്‍; ജിഷ്ണുവിന്റെ അമ്മയെ നിലത്തിട്ട് ചവിട്ടിയത് ഇതേ എസ്ഐ; വീഡിയോ വൈറല്‍…
സാധാരണക്കാരന്റെ മേല്‍ കുതിര കേറുന്നത് പല പോലീസുകാരുടെയും പതിവാണ്. ചിലപ്പോഴൊക്കെ പണിമേടിച്ചു കെട്ടുകയും ചെയ്യും. വഴിയോര കച്ചവടക്കാരായ യുവാക്കളെ പച്ചത്തെറി വിളിച്ച മ്യൂസിയം പോലാസ് സ്റ്റേഷനിലെ എസ്ഐയാണ് ഇത്തവണ പണിമേടിച്ചു കെട്ടിയത്. തിരുവനന്തപുരം ബാര്ട്ടന് കോളനിയ്ക്കു സമീപം തണ്ണിമത്തന് വില്‍ക്കുന്ന യുവാക്കളോട് യാതൊരു കാരണവുമില്ലാതെ എസ് ഐ സുനില്‍കുമാര്‍ തട്ടിക്കയറുകയായിരുന്നു. എന്നാല്‍ യുവാക്കള്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി ഫേസ്ബുക്കിലിട്ടതോടെ സംഭവം വൈറലായി. എന്നാല്‍ സ്ഥിരമായി സംഘര്‍ഷങ്ങളുണ്ടാകുന്ന പ്രദേശത്ത് കച്ചവടം ചെയ്യരുതെന്നു പറഞ്ഞപ്പോള്‍ യുവാക്കള്‍ തന്നെ പുളിച്ചതെറി വിളിക്കുകയായിരുന്നെന്നാണ് എസ്ഐ പറയുന്നത്. യുവാക്കള്‍ ഗുണ്ടകളാണെന്നും എസ്ഐ പറഞ്ഞു. യുവാക്കളുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കുന്ന തെളിവുകള്‍ വേണമെന്നുണ്ടെങ്കില്‍ നല്‍കാമെന്നും എസ്ഐ പറഞ്ഞു. താന്‍ നിരപരാധിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു എസ്ഐയുടെ ശ്രമം. കഴിഞ്ഞ ദിവസമാണ് സംഭവം. ജീപ്പിലെത്തിയ പൊലീസ് തണ്ണിമത്തന് വില്‍ക്കുന്ന യുവാക്കളോട് ഇവിടെ കച്ചവടം നടത്താന്‍ പാടില്ലെന്നും ഇവിടെ നിന്നും…
Read More