കോട്ടയം: മന്ത്രി വി.എൻ. വാസവന്റെ “ഇന്ദ്രൻസ്ട’ ഉപമയെ വിമർശിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഗുജറാത്തിൽ 27 ശതമാനം വോട്ട് നേടിയ കോൺഗ്രസിനെ ഇന്ദ്രൻസിനോട് താരതമ്യപ്പെടുത്തിയ വാസവൻ നോട്ടയേക്കാള്‍ കുറവ് വോട്ട് നേടിയ സിപിഎമ്മിനെ എന്തിനോട് ഉപമിക്കും എന്ന് തിരുവഞ്ചൂർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. വാസവന്റെ പ്രസ്താവന തൃശൂർ പൂരത്തിന് പോയ അന്ധൻ ഗുരുവായൂർ കേശവന്റെ വലുപ്പം അളന്നത് പോലെ ആയിപ്പോയെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം, നിയമസഭയിൽ സഹകരണ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുന്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. അമിതാഭ് ബച്ചന്റെ ഉയരമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിന്റെ വലുപ്പത്തിലായെന്ന വാസവന്റെ പരാമർശം വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ തകർച്ചയേക്കുറിച്ചു പറഞ്ഞുവന്നപ്പോഴായിരുന്നു മന്ത്രി ഈ ഉപമ നടത്തിയത്. വാസവന്റെ പരാമർശം ബോഡി ഷെയിമിംഗ് ആണെന്നും പിൻവലിച്ചു മാപ്പു പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. പിന്നീട് മന്ത്രി പരാമർശം…
Read MoreTag: thiruvanchoor
എനിക്ക് കറുപ്പ് നിറമാണെന്ന് മണി പറഞ്ഞു ! അദ്ദേഹത്തിന് പിന്നെ ട്രംപിന്റെ നിറമാണല്ലോ; മണിയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി…
മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണിയുടെ പരിഹാസത്തിന് കിടിലന്‍ മറുപടിയുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അടുത്തിടെ എനിക്ക് കറുപ്പ് നിറമാണെന്ന് എംഎം മണി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഇത്തരം പാഴ്വാക്ക് പറയുന്നവരെ അവഗണിച്ച് വിട്ടേക്കണമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. മന്ത്രി സജി ചെറിയാന് മന്ത്രിക്ക് വേണ്ടി പദ്ധതിയുടെ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ ഭൂപടത്തില്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സജി ചെറിയാന്റെ വീടിരിക്കുന്ന സ്ഥലത്താണ് മാറ്റം വരുത്തിയിരിക്കുന്നത്. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഭൂപടത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്റെ ഗുണം ആര്‍ക്ക് കിട്ടിയെന്നതില്‍ സജി ചെറിയാന് മറുപടി പറയണമെന്നും…
Read Moreഎന്ത് പ്രഹസനമാണ് സജിയേ…മന്ത്രിയുടെ വീടു പോവാതിരിക്കാന്‍ അലൈന്മെന്റ്മാറ്റി ! ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍; നിഷേധിച്ച് മന്ത്രി…
മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടി ചെങ്ങന്നൂരില്‍ കെ റെയില്‍ അലൈന്മെന്റില് മാറ്റം വരുത്തിയെന്നാണ് തിരുവഞ്ചൂരിന്റെ ആരോപണം. എന്നാല്‍ ആരോപണങ്ങളെയെല്ലാം മന്ത്രി സജി ചെറിയാന് നിഷേധിച്ചു. അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കില്‍ തന്നെ വീട് വിട്ടു നല്കാന് തയ്യാറാണെന്നും സജി ചെറിയാന് പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്കാന് നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന് അവകാശപ്പെട്ടു. പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാല്‍ അലൈന്‍മെന്റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. സജി ചെറിയാന് ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സജി ചെറിയാന് വിശദീകരണവുമായെത്തിയത്.
Read More