കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കു വധഭീഷണി കത്ത് ലഭിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കണ്ണൂർ, കോഴിക്കോട് ജയിലുകളിൽ പോലീസ് അന്വേഷണം നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തെങ്കിലും കാര്യമായ പുരോഗതിയില്ല. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതു കോഴിക്കോട് നഗരപരിധിയ്ക്കു പുറത്തു നിന്നാണെന്ന നിഗമനത്തിലാണ് പോലീസ്. കോഴിക്കോട് നഗരപരിധിയിലെ പോസ്റ്റ് ഓഫീസുകളിലെ സീലുകളിൽ കാലിക്കറ്റ് എന്നും നഗര പരിധിയ്ക്കു പുറത്ത് കോഴിക്കോട് എന്നുമാണ് സീലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനു ലഭിച്ച കത്തിൽ കോഴിക്കോട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് നഗരപരിധിയ്ക്കു പുറത്ത് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന നിഗമനത്തിൽ എത്താൻ കാരണം. പോലീസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ ടി.പി. കേസിൽ ആർക്കും കത്തുമായി ബന്ധമുള്ളതായിട്ടുള്ള സൂചനകൾ ലഭിച്ചിട്ടില്ല. കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടാകാത്തതു സംബന്ധിച്ചു പരാതി ഉയർന്നിരുന്നു. ഓരോ വാക്കിലും അസഭ്യവും തെറിയും കലർത്തിയുള്ള…
Read MoreTag: thiruvanjoor
10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ തട്ടിക്കളയും ! തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വധഭീഷണി; പ്രതികാര നീക്കമെന്ന് വിലയിരുത്തല്‍…
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയ്ക്കു നേരെ വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി. എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തു ലഭിച്ചത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തില്‍ പറയുന്നത്. ക്രിമിനല്‍ പട്ടികയില്‍പ്പെടുത്തിയതിന്റെ പ്രതികാരമാണെന്നു കത്തില്‍ പറയുന്നു. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നുമാണ്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകാമെന്ന് പ്രതികരിച്ച തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. പരാതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി നടപടിയെടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭീഷണിക്കു പിന്നില്‍ ടി.പി. വധക്കേസ് പ്രതികളാണെന്നു സംശയിക്കുന്നുവെന്നും ഗൗരവമായ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
Read More