മധുരയില്‍നിന്ന് ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ വീട്ടമ്മയെ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ മുണ്ടന്മുടി പുത്തന്‍പുരയ്ക്കല്‍ കുട്ടിയമ്മ(55)യെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 7.15നാണ് വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ മുണ്ടന്മുടി ഭാഗത്തുവച്ച് അപകടം ഉണ്ടായത്. മധുരയില്‍ പോയി മടങ്ങിവന്ന തൃപ്പൂണിത്തുറ സ്വദേശികളുടെ കാറാണ് അപകടത്തില്‍പെട്ടത്. മധുരയില്‍നിന്ന് ഗൂഗിള്‍ മാപ്പു നോക്കിയാണ് ഇവര്‍ ഇതുവഴി വന്നതെന്നാണ് റിപ്പോര്‍ട്ട്. എളുപ്പവഴിയായി ഗൂഗിള്‍മാപ്പ് നിര്‍ദേശിച്ച വഴിയിലൂടെയായിരുന്നു ഇവര്‍ വന്നത്. ഇടുങ്ങിയതും കുത്തനെയുള്ള ഇറക്കവും വളവുകളുമുള്ളതാണ് ഈ ഭാഗത്തെ റോഡ്. ഇവിടെവെച്ച് കാറിന്റെ നിയന്ത്രണം വിടുകയും അതുവഴി നടന്നുവരികയായിരുന്ന കുട്ടിയമ്മയെ ഇടിക്കുകയുമായിരുന്നു. കുട്ടിയമ്മയെ ഇടിച്ച കാര്‍ നിയന്ത്രണം വിട്ട് എതിര് വശത്തെ തിട്ടയില്‍ ഇടിച്ചാണു നിന്നത്. കാറിന്റെ മുന്‍വശത്തും വശങ്ങളിലും സാരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗത്തെ ഗ്ലാസും തകര്‍ന്നു. അതേസമയം റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടത്തിന്…
Read MoreTag: thodupuzha
വനിതാ ഡോക്ടര്‍മാര്‍ സന്തോഷിന്റെ ദൗര്‍ബല്യം ? തോടുപുഴയിലെ വനിതാ ഡോക്ടര്‍മാരെയും ആക്രമിച്ചത് ഇയാളെന്ന് സംശയം…
തിരുവനന്തപുരം മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടര്‍ക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി സന്തോഷ് കടുത്ത ഞരമ്പുരോഗിയെന്ന് സൂചന. ഇടുക്കി തൊടുപുഴയില്‍ മറ്റൊരു വനിതാ ഡോക്ടര്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിലെ പ്രതിയും സന്തോഷ് തന്നെയെന്ന സംശയം ബലപ്പെടുകയാണ്. വൈകിട്ട് ആറുമണിയോടെ നടന്നുപോയ ഡോക്ടറുടെ പിന്നാലെയെത്തിയ മെലിഞ്ഞ വ്യക്തി കടന്നു പിടിച്ചുവെന്നാണ് കേസ്. സന്തോഷ് ആ ദിവസം തൊടുപുഴയില്‍ ഉണ്ടായിരുന്നോയെന്ന് ഉറപ്പിക്കാന്‍ പോലീസ് അന്വേഷണം തുടങ്ങി. തൊടുപുഴ ടൗണിലെ ക്ഷേത്രത്തിനു സമീപം നടന്നുവരികയായിരുന്ന വനിതാ ഡോക്ടറുടെ പിന്നാലെ കൂടിയ പ്രതി, ക്ഷേത്രത്തിനു സമീപത്തുവച്ച് കടന്നുപിടിച്ചെന്നാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇയാള്‍ക്കു പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവത്തില്‍ അന്നുതന്നെ പോലീസില്‍ പരാതി നല്കി. പ്രതി മാസ്ക് വച്ചിരുന്നതിനാല്‍ മുഖം വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്നാണു വനിതാ ഡോക്ടര്‍ പൊലീസിനു നല്കിയ മൊഴി. രണ്ട് ആക്രമണങ്ങള്‍ക്കും ചില സാമ്യങ്ങളുണ്ടെന്ന് തൊടുപുഴ ഡിവൈഎസ്പി എം.ആര്.മധുബാബു പറഞ്ഞു.…
Read Moreപൂട്ടിക്കിടന്ന വീട്ടിലെ മോഷണം ! കള്ളന് വീട്ടിനുള്ളില്‍ കയറിയത് പൂച്ചയ്ക്കു മാത്രം കയറാവുന്ന വിടവിലൂടെ; അമ്പരന്ന് പോലീസുകാര്‍…
പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 20,000 രൂപയും രണ്ടര പവന് സ്വര്‍ണ്ണവും മോഷ്ടിച്ച പ്രതി വീട്ടിനുള്ളില്‍ കടന്ന രീതി കണ്ട് ഒരുപോലെ അമ്പരക്കുകയാണ് പോലീസും നാട്ടുകാരും. മേയ് 24ന് കോതായിക്കുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കേസിലെ പ്രതി ഈരാറ്റുപേട്ട നടക്കല്‍ മുണ്ടകപറമ്പില്‍ വീട്ടില്‍ ഫൈസലിനെ (42) കഴിഞ്ഞ ദിവസം തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍വശത്തെ ജനലിന്റെ ഒരു കമ്പി ഏറെ നാളായി ഇല്ലായിരുന്നു. വീടിന്റെ മറ്റൊരു ഭാഗവും കുത്തിപ്പൊളിച്ചിരുന്നില്ല. ഇത്ര ചെറിയ വിടവിലൂടെ എങ്ങനെ മോഷ്ടാവ് അകത്ത് കടന്നുവെന്നത് വീട്ടുകാര്‍ക്ക് പുറമേ അന്ന് പോലീസിനെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വീടിനുള്ളില്‍ നിന്ന് വിരലടയാളം ലഭിച്ചപ്പോഴാണ് പുറമേ നിന്നൊരാള്‍ അകത്ത് കയറിയെന്ന് ഉറപ്പിക്കാനായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി പറഞ്ഞതും ജനല്‍ വഴി തന്നെ അകത്ത് കയറിയെന്നാണ്. ഇതോടെയാണ് കസ്റ്റഡിയിലായ പ്രതിയെ സ്ഥലത്തെത്തിച്ച് മോഷണ രീതി പുനരാവിഷ്കരിച്ചത്. പൂട്ടിക്കിടന്ന വീട്ടിലെ ജനലിലേക്ക്…
Read Moreകോവിഡ് ബാധിതനായ ‘കുട്ടിക്കള്ളന്’ ആശുപത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടു ! പതിനേഴുകാരനായി വലവിരിച്ച് പോലീസ്;തൊടുപുഴയില്‍ നടന്ന സംഭവം ഇങ്ങനെ…
കോവിഡ് ബാധിതനും മോഷണകേസ് പ്രതിയുമായ കൗമാരക്കാരന് ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് പതിനേഴുകാരനായ കുട്ടിക്കള്ളന് അധികൃതരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ചയാണ് പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് പ്രതിയെ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പോലീസ് കാവലുണ്ടായിരുന്നില്ല. കൗമാരക്കാരനു വേണ്ടി ആശുപത്രിയുടെ പരിസര പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു മൊബൈല്‍ ഷോപ്പില്‍ നിന്ന് 11 ഫോണുകളും അനുബന്ധ സാധനങ്ങളും മോഷ്ടിച്ച പ്രതി പട്രോളിംഗ് സംഘത്തിന്റെ മുന്നില്‍ വന്നുപെടുകയായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
Read Moreവാടകയായ 1500 രൂപ നല്കാനില്ല ! കൂലിപ്പണിക്കാരനെയും കുടുംബത്തെ ഇറക്കിവിട്ട് വീടൊഴുപ്പിക്കാന്‍ ശ്രമിച്ച് അധ്യാപകനായ വീട്ടുടമ; നാട്ടുകാരെത്തിയപ്പോള്‍ പട്ടിയെ അഴിച്ച് വിട്ട് ‘പട്ടി ഷോ’യും
ഈ ലോക്ക് ഡൗണ്‍ കാലത്ത് വാടക നല്‍കാത്തതിന്റെ പേരില്‍ ആരെയും ഇറക്കിവിടരുതെന്ന് മുഖ്യമന്ത്രിയുള്‍പ്പെടെ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. എന്നാല്‍ ഇതിനു വിപരീതമായ കാര്യമാണ് തൊടുപുഴയില്‍ സംഭവിച്ചത്. വീട്ടുവാടകയായ 1500 രൂപ നല്‍കാഞ്ഞതിന് മൂന്നംഗ കുടുബത്തെ ഇറക്കിവിടാനായിരുന്നു അധ്യാപകനായ വീട്ടുടമസ്ഥന്റെ ശ്രമം. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോള്‍ പട്ടിയെ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുടമയ്ക്ക് എതിരെ നടപടി എടുക്കുമെന്നും കുടുംബത്തെ പുനരധിവസിപ്പിക്കുമെന്നും നഗരസഭ അറിയിച്ചു. കൂലിപ്പണിക്കാരനായ മാത്യുവിനെയും കുടുംബത്തെയുമാണ് റിട്ടയേര്‍ഡ് അധ്യാപകനായ തൊടുപുഴ മുതലക്കോടം സ്വദേശി തോമസ് ഇറക്കി വിടാന്‍ ശ്രമിച്ചത്. കഴിഞ്ഞ അഞ്ച് മാസമായി 1500 രൂപ വാടക നല്കി മാത്യുവും കുടുംബവും ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് താമസം. ലോക്ഡൗണില്‍ പണിയില്ലാത്തതിനാല്‍ മാത്യുവിന് കഴിഞ്ഞ ഒരു മാസത്തെ വാടക നല്കാന് കഴിഞ്ഞില്ല. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും എത്തിയപ്പോള്‍ തോമസ് പട്ടിയെ അഴിച്ചുവിട്ടു. ഇതോടെ…
Read More