തൊടുപുഴയില്‍ ഏഴുവയസുകാരന് അമ്മയുടെ കാമുകന്റെ മര്‍ദനത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരേ പൊതുജനരോക്ഷം ശക്തമാകുന്നു. തൊടുപുഴയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധജ്വാലയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. യുവതിക്കെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് കുട്ടിയുടെ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി ശക്തമായിരിക്കുകയാണ്. അതേസമയം മാനസിക ആരോഗ്യം വീണ്ടെടുത്ത യുവതി ഇപ്പോള്‍ വളരെ സന്തോഷവതിയാണെന്നാണ് ഇവരുമായി അടുത്ത ബന്ധുക്കള്‍ പറയുന്നത്. കുട്ടി മരിച്ചതിന്റെ വിഷമമൊന്നും ഇവര്‍ പ്രകടിപ്പിക്കുന്നില്ല. താന്‍ ഏറെനാളുകള്‍ക്കുശേഷം നന്നായി ഇപ്പോള്‍ ഉറങ്ങാറുണ്ടെന്നും ഇനി സ്വന്തമായി ഒരു ജോലി കൂടി വേണമെന്നുമാണ് സിനിമ സംവിധായകന്റെ മകളായ യുവതിയുടെ ആവശ്യം. ഇതിനിടെ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മേയ് 23 നു നടന്ന മരണത്തില്‍ ദുരൂഹത ആരോപിച്ചു പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. മരണത്തില്‍ ഭാര്യയായ യുവതിക്കും ഒപ്പം താമസിച്ചിരുന്ന അരുണ്‍ ആനന്ദിനും പങ്കുണ്ടോയെന്നാണു…
Read MoreTag: thodupuzha crime
ഏഴുവയസുകാരന്‍ വെന്റിലേറ്ററില്‍, അമ്മയുടെ ആയിരങ്ങള്‍ വിലയുള്ള എസി സ്യൂട്ട് റൂമില്‍, കുട്ടി മരിച്ചെന്ന് നേഴ്‌സ് വന്നു പറഞ്ഞപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് സ്വസ്ഥമായൊരു താമസസ്ഥലം!! യുവതി ആശുപത്രിയില്‍ തങ്ങിയത് വലിയ ദു:ഖമൊന്നുമില്ലാതെ, കൂടുതല്‍ വെളിപ്പെടുത്തലുകള്‍
ക്രൂരതയുടെ പര്യായമാണ് അരുണ്‍ ആനന്ദെങ്കില്‍ ദുരൂഹതകളുടെ കൂടാരമാണ് തൊടുപുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അമ്മയായ യുവതി. സ്വന്തം മകന്‍ മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കിടക്കുമ്പോഴും ആയിരങ്ങള്‍ വിലയുള്ള സ്യൂട്ട് റൂമില്‍ വിലയേറിയ മൊബൈല്‍ ഫോണും ഉപയോഗിച്ച് കഴിയുകയായിരുന്നു. നാടുമുഴുവനും മുത്തശ്ശിയും കുട്ടിയുടെ ജീവന്‍ തിരിച്ചു കിട്ടാന്‍ പ്രാര്‍ഥനയോടെ നിന്ന സമയത്തായിരുന്നു യുവതിയുടെ വൈരുദ്ധ്യപൂര്‍ണമായ രീതികള്‍. കുട്ടിയെ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചതിന്റെ അടുത്തദിവസം. കൊച്ചിയില്‍ നിന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ യുവതിയെ കാണുകയാണ്. അപ്പോള്‍ ആരോപണമുന യുവതിയിലേക്ക് എത്തിയിരുന്നില്ല. എല്ലാ കുറ്റവും അരുണ്‍ ആനന്ദില്‍ മാത്രമായി നില്ക്കുന്ന സമയം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന സമയത്തും യുവതി ഫോണില്‍ സജീവമായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന കുട്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവര്‍ മാധ്യമപ്രവര്‍ത്തകരെ എടുത്തു കാണിച്ചു. കുറ്റബോധത്തിന്റെ ഒരു ഭാവവും യുവതിക്ക് ഉണ്ടായിരുന്നില്ലെന്ന് അന്ന് സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു. യുവതി ആശുപത്രിയില്‍ കഴിഞ്ഞിരുന്നതു പോലും അവധി ആഘോഷിക്കാനെത്തിയ…
Read Moreഅവളെന്തൊരു സ്ത്രീയാണ്, ആശുപത്രിയിലുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം അവര്‍ മൊബൈല്‍ ഫോണിലായിരുന്നു, മകന്റെ ജീവന്‍ തിരിച്ചുകിട്ടുമോ എന്നതിനേക്കാള്‍ സ്വന്തം സുരക്ഷയിലായിരുന്നു അവള്‍ക്ക് ഭീതി, ആശുപത്രി ജീവനക്കാര്‍ക്ക് യുവതിയെപ്പറ്റി പറയാനുള്ളത്
അവള്‍ എന്തൊരു സ്ത്രീയാണ് സാറേ. ഇതുപോലൊരു അമ്മയെ ഞാന്‍ കണ്ടിട്ടില്ല. സ്വന്തം മകന്‍ വെന്റിലേറ്ററില്‍ കിടക്കുമ്പോഴും നഷ്ടപ്പെട്ടു പോയ സര്‍ട്ടിഫിക്കറ്റുകള്‍ അന്വേഷിക്കാനും മൊബൈലില്‍ കുത്തിക്കളിക്കാനുമാണ് ആ സ്ത്രീ സമയം കണ്ടെത്തിയതെന്ന് പേരുവെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഒരു ജീവനക്കാരി പറയുന്നു. ആദ്യം ആശുപത്രിയിലെത്തിയ സമയത്ത് പത്രത്തിലും ചാനലിലും വലിയ വാര്‍ത്തയായതോടെ അവള്‍ (ഏഴുവയസുകാരന്റെ അമ്മ) പുറത്തിറങ്ങിയിരുന്നില്ല. നല്ല സൗകര്യമുള്ള ഒരു റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പുറമേ ചെറിയൊരു ദു:ഖഭാവം കാണിച്ചിരുന്നെങ്കിലും മകന്റെ അവസ്ഥയില്‍ അവര്‍ക്ക് വലിയ വേവലാതി ഉണ്ടായതായി തോന്നിയിരുന്നില്ലെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. തന്നെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും വന്നിരുന്ന വാര്‍ത്തകള്‍ അവര്‍ അപ്പപ്പോള്‍ അറിയുന്നുണ്ടായിരുന്നു. പലപ്പോഴും മൊബൈലില്‍ സമയം കളയുകയായിരുന്നു അവര്‍. തന്റെ ബിടെക് സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതില്‍ അവര്‍ അസ്വസ്ഥയായിരുന്നു. 13 വയസുവരെ ബന്ധുവീടുകളില്‍, ഒറ്റപ്പെട്ട ബാല്യം സമ്പന്ന കുടുംബത്തില്‍ തന്നെയാണ് യുവതി പിറന്നത്. പിതാവ് പ്രശസ്തനായ…
Read Moreബിജുവിന്റെ എല്ലാം സ്വന്തമാക്കിയതു പോലെ ഇതും സ്വന്തമാക്കും!! തൊടുപുഴയിലെ ഏഴുവയസുകാരന്റെ പിതാവ് മരിച്ചതും യുവതി അരുണിന്റെ ഒപ്പം താമസിച്ചതും എല്ലാം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ? സംശയം ബലപ്പെടുത്തിയ മുത്തശിയുമായുള്ള ഫോണ്‍ സംഭാക്ഷണങ്ങള്‍
തൊടുപുഴയില്‍ ഏഴുവയസുകാരനെ തല്ലിച്ചതച്ച് മൃതപ്രായവസ്ഥയിലാക്കിയ അരുണ്‍ ആനന്ദ് എല്ലാം കരുതിക്കൂട്ടി തയാറാക്കിയ തിരക്കഥയാണ് കുമാരമംഗലത്തെ രണ്ടുനില വീട്ടില്‍ പൂര്‍ത്തിയായതെന്ന സംശയം ബലപ്പെടുന്നു. അരുണ്‍ യുവതിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയതിന്റെ ഫോണ്‍ സംഭാക്ഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്- ബിജുവിന്റെ എല്ലാം ഒന്നൊന്നായി സ്വന്തമാക്കിയതുപോലെ നിങ്ങളുടെ (യുവതിയുടെ അമ്മയുടെ) സ്വത്തും സ്വന്തമാക്കുമെന്ന്. കഴിഞ്ഞ മേയ് 23നാണ് യുവതിയുടെ ഭര്‍ത്താവായിരുന്ന ബിജു മരിക്കുന്നത്. ഉടുമ്പന്നൂരിലെ വീട്ടില്‍ വച്ച് രാവിലെ 10.30ഓടെ ഛര്‍ദിച്ച് കുഴഞ്ഞുവീണ ബിജുവിനെ യുവതിയാണ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. അയല്‍ക്കാരനായ വ്യക്തിയാണ് അന്ന് ഒപ്പം പോയിരുന്നത്. പോകുംവഴി യുവതിയുടെ മടിയില്‍ കിടന്നാണ് ബിജു മരിച്ചത്. ബിജു മരിച്ച് ആറാംദിനം അരുണ്‍ ആനന്ദ് ഫേസ്ബുക്കില്‍ ബിജുവിന്റെ ചിത്രം പോസ്റ്റ് ചെയ്തു. എന്നിട്ട് അടിയില്‍ കമന്റും നല്കി.- ‘ഞാനൊരു മണ്ടനാണ് നിങ്ങള്‍ എനിക്ക് മനസിലാക്കി തന്നു. മറക്കില്ലൊരിക്കലും’ മരിച്ചുപോയ ഒരാളോടുള്ള…
Read Moreമകന്റെ വേര്‍പാടോടെ അവളും മക്കളും ഞങ്ങള്‍ക്കൊപ്പമായിരുന്നു, മാനസികമായി തളര്‍ന്ന അവളെ ഏറെ പണിപ്പെട്ടാണ് സാധാരണ നിലയില്‍ തിരിച്ചുകൊണ്ടുവന്നത്, ഏഴുവയസുകാരന്റെ മുത്തശിക്ക് മരുമകളെക്കുറിച്ച് പറയാനുള്ളത് നല്ലതുമാത്രം
തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ കാമുകനായ അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്കായി കേരളം മുഴുവന്‍ പ്രാര്‍ഥിക്കുമ്പോള്‍ എല്ലാവരും കുറ്റപ്പെടുത്തുന്നത് ഭര്‍ത്താവിന്റെ മരണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ കാമുകനൊപ്പം പോയ ആ അമ്മയെയാണ്. യുവതിയുടെ ഭര്‍ത്താവായ ബിജുവിന്റെ മരണത്തില്‍ ഉള്‍പ്പെടെ ദുരൂഹത ഉയര്‍ന്നിരിക്കുകയാണ്. അവസരത്തില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തുകയാണ് യുവതിയുടെ ഭര്‍തൃമാതാവ്. ഇത്രയൊക്കെയാണെങ്കിലും മരുമകളെക്കുറിച്ച് ആ അമ്മയ്ക്കും നല്ല അഭിപ്രായമായിരുന്നു. പഠനത്തില്‍ മിടുക്കിയും സല്‍സ്വഭാവിയുമായിരുന്ന തന്റെ മരുമകള്‍. ഭര്‍ത്താവിനെയും കുട്ടികളെയും സ്‌നേഹമായിരുന്നു. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷമാണ് ആദ്യത്തെ മോന്‍ ജനിച്ചത്. കുഞ്ഞുങ്ങളുണ്ടാകാന്‍ ചികിത്സ നടത്തിയിരുന്നു. മോന്‍ അവള്‍ക്കു പൊന്നുപോലെയായിരുന്നു. 2 വയസുവരെ പാല്‍ കൊടുത്തിരുന്നു. ഒരു നേരം പോലും കുഞ്ഞിനെ പിരിഞ്ഞിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. അധ്യാപികയായി തന്റെയൊപ്പം ജോലി ചെയ്ത ടീച്ചറിന്റെ മകളാണ് അവള്‍. ടീച്ചര്‍ക്കൊപ്പം വീട്ടില്‍ വന്നിട്ടുള്ള അവളെ…
Read Moreതൊടുപുഴയില്‍ ആക്രമണത്തിന് ഇരയായ ഏഴുവയസുകാരന്റെ അമ്മയുടെ പിതാവ് മലയാള സിനിമയിലെ തലമുതിര്‍ന്ന സംവിധായകന്‍, വിനീതിനെയും കുഞ്ചാക്കോ ബോബനെയും കേന്ദ്രകഥാപാത്രമാക്കി എടുത്ത ചിത്രത്തിലെ കഥപോലെ മകളുടെ ജീവിതവും!!
തൊടുപുഴ കുമാരമംഗലത്ത് ഏഴുവയസുകാരനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും മൃഗീയമായി മര്‍ദിച്ച് മൃതപ്രായനാക്കിയ സംഭവത്തില്‍ യുവതിയുടെ കുടുംബചരിത്രം സിനിമയെ പോലും വെല്ലുന്ന രീതിയിലുള്ളത്. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഇപ്പോള്‍ കന്നഡ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തിയാണ് അരുണിന്റെ കാമുകിയായ യുവതിയുടെ പിതാവ്. സംവിധായകന്‍, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, അഭിനേതാവ് എന്നീ നിലകളില്‍ തിളങ്ങിയിട്ടുള്ള ഇയാള്‍ നിലവില്‍ ബെംഗളൂരുവിലാണ് താമസം. ഇപ്പോള്‍ സ്വന്തം പേരക്കുട്ടികള്‍ ആക്രമണത്തിന് ഇരയായെങ്കിലും ഇയാള്‍ കേരളത്തിലെത്തിയിട്ടില്ല. ഭര്‍ത്താവായ ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ സംശയനിഴലിലുള്ള യുവതിയുടെ ജീവിതവും അച്ഛനായ സംവിധായകന്‍ കുഞ്ചാക്കോ ബോബനെയും വിനീതിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി എടുത്ത സിനിമയും തമ്മില്‍ വലിയ ബന്ധമുണ്ട്. ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നയാളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ഇപ്പോള്‍ യുവതിയുടെ ജീവിതത്തില്‍ സംഭവിക്കുന്നതും ഇതേ സംഭവം തന്നെ. ചെറുപ്പത്തില്‍ സിനിമയിലും സീരിയലിലും മുഖം കാണിച്ചിട്ടുണ്ട്…
Read Moreതൊടുപുഴയിലെ ഏഴുവയസുകാരന്റെ അച്ഛന്റെ മരണത്തില്‍ വഴിത്തിരിവ്, ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല!! ബിജു മരിക്കുന്നത് രാവിലെ 10.30ന് ഭക്ഷണം കഴിച്ചശേഷം, ആശുപത്രിയിലെത്തിച്ചത് ഭാര്യ, എല്ലാം ആരുണും അവളും തമ്മിലുള്ള ഒത്തുകളി, പുതിയ വെളിപ്പെടുത്തലുമായി പിതാവ് ബാബു
ഒരു അസുഖവും ഇല്ലാതിരുന്ന ബിജു മരിച്ചതില്‍ തങ്ങള്‍ക്ക് സംശയം തോന്നിച്ചിരുന്നതായി തൊടുപുഴയില്‍ അമ്മയുടെ കാമുകന്റെ മര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്‍. അത്രയുംകാലം വീട്ടില്‍ പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് യുവതി കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറയുന്നു. മേയ് 23ന് രാവിലെ 10.30ഓടെയാണ് ഇളയകുട്ടി വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്. അച്ഛന്‍ ഛര്‍ദിച്ചെന്നും അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് പറഞ്ഞത്. ഞങ്ങള്‍ മരുമകളെ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് ബിജു മരിച്ചെന്ന് അവള്‍ വിളിച്ചുപറയുന്നത്. സമീപത്തുള്ള പൊന്നപ്പന്‍ എന്നൊരാളുടെ വാഹനത്തിലാണ് ബിജുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവളുടെ മടിയില്‍ തലവച്ചാണ് ബിജു കിടന്നിരുന്നത്. അന്ന് രാത്രി ഒന്‍പതുവരെ ബിജുവിന്റെ മൃതദേഹം ഉടുമ്പന്നൂരിലെ ഭാര്യവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീടാണ് തിരുവനന്തപുരത്തെ ഞങ്ങളുടെ…
Read Moreഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് കാണാതായെന്നു യുവതി, മകന്‍ മരിച്ച് മൂന്നാംദിവസം തന്നെ അരുണിനൊപ്പം ജീവിക്കണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു!! ബിജുവിന്റെ മരണത്തിലെ നിഗൂഡത പുതിയ തലത്തിലേക്ക്, യുവതിയുടെ കള്ളങ്ങള്‍ പൊളിയുന്നു
തൊടുപുഴയില്‍ ഏഴുവയസുകാരന് അമ്മയുടെ കാമുകനില്‍ നിന്നു മര്‍ദനമേറ്റ സംഭവം കൂടുതല്‍ ദുരൂഹതകളിലേക്ക്. ഉടുമ്പന്നൂര്‍ സ്വദേശിയായ യുവതിയുടെ ഭര്‍ത്താവ് ബിജുവിന്റെ അപ്രതീക്ഷിത മരണത്തില്‍ ഓരോനിമിഷം ചെല്ലുന്തോറും ദുരൂഹതയേറുകയാണ്. കഴിഞ്ഞവര്‍ഷം മേയ് 23നാണ് ബിജു മരിക്കുന്നത്. ഈ മരണം കൊലപാതകമെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം കടക്കുന്നത്. യുവതിയുടെ മൊഴികളിലെ അവ്യക്തതയും ബിജുവിന്റെ വീട്ടുകാരുടെ പരാതിയും മരണത്തിലെ അസ്വഭാവികത ശരിവയ്ക്കുന്നു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ബിജുവിന്റെ മരണത്തെപ്പറ്റിയുള്ള അന്വേഷണ ചുമതല തൊടുപുഴ ഡിവൈഎസ്പിക്കാണ്. പോസ്റ്റ്‌മോര്‍ട്ടം രേഖകള്‍ ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബിജുവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ കാണാതായെന്നാണ് യുവതിയുടെ മൊഴി. ബിജു മരിച്ച് മൂന്നാം ദിവസം അരുണ്‍ ആനന്ദിനെ വിവാഹം കഴിക്കണമെന്നു മരുമകള്‍ ആവശ്യപ്പെട്ടതായി ബിജുവിന്റെ പിതാവ് ബാബു പറയുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് അരുണ്‍ ആനന്ദിനെ പരിചയപ്പെട്ടതെന്നാണ് യുവതി പൊലീസിനു നല്‍കിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിന്റെ പേരില്‍…
Read More