രാഷ്ട്രീയ ഗുണ്ടകള്‍ക്ക് പഞ്ഞമില്ലാത്ത കേരളത്തില്‍ സ്വന്തമായി ഇടമുണ്ടാക്കിയ തോക്ക് ഷാജി കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായാണ് പോലീസിന്റെ വലയില്‍ കുടുങ്ങിയത്. കള്ളിക്കാട് നാല്പറക്കുഴിയില് സ്വര്‍ണക്കോട് ഷാജി ഭവനില്‍ ഷാജിയുടെ നിലവില്‍ 45 കേസുകളില്‍ പ്രതിയാണ്. ഗുണ്ടാ നിയമപ്രകാരം നടപടി നേരിട്ട ഷാജി ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഗുണ്ടാ പ്രവര്‍ത്തനങ്ങളുമായി വിലസുന്നതിനിടെയാണ് വീണ്ടും പോലീസിന്റെ വലയിലായത്. മൈലക്കര സ്വദേശിയായ കരാറുകാരനെ ആക്രമിച്ച് പണ തട്ടാന്‍ ശ്രമിച്ചതിനും കള്ളിക്കാട് ചന്തനട നിലമേലില്‍ വീട്ടമ്മയുടെ മാല പിടിച്ചു പറിച്ചതുമാണ് ഷാജിക്കെതിരെയുള്ള പുതിയ കേസ്. എന്നാല്‍ ഇതൊക്കെ ഷാജിയെ സംബന്ധിച്ച് നിസാരകേസുകളാണ്. ഷാജിയ്ക്ക് ഗുണ്ടാ മേല്‍വിലാസം ലഭിക്കുന്നത് പത്തു വര്‍ഷം മുമ്പാണ്. ഓട്ടോ ഡ്രൈവറായി തുടങ്ങിയ ഷാജി അക്കാലത്തു തന്നെ ചാരായക്കടത്തിലും കഞ്ചാവു വില്‍പ്പനയിലും വ്യാപൃതനായിരുന്നു. ചാരായക്കടത്തില്‍ ഉള്ള അതി സാമര്‍ത്ഥ്യം കാരണം വ്യാജ വാറ്റുകാര്‍ നഗരത്തില്‍ ചാരായം എത്തിക്കുന്നതിന് ആശ്രയിച്ചരുന്നത് ഷാജിയെ…
Read More