മലയാളികള്‍ തോക്ക് സ്വാമി എന്നു വിളിക്കുന്ന ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ഇദ്ദേഹം നടത്തിയ പ്രവചനങ്ങള്‍ എല്ലാം ശരിയായതോടെയാണ് ഇപ്പോള്‍ ഭദ്രാനന്ദ താരമായിരിക്കുന്നത്. 2016 നവംബര്‍ 28 വൈകിട്ട് 6.20 നായിരുന്നു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ദിലീപിന്റെ സമയം തുടങ്ങി എന്ന തലക്കെട്ടില്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് കോടിയേരി കുടുംബത്താല്‍ ദുഖിക്കുമെന്ന പ്രവചനവും വന്നു. ഇതു രണ്ടും ശരിയായതോടെ ആസ്വാമി എന്നു വിളിച്ചിരുന്നവര്‍ വരെ ഇപ്പോള്‍ സ്വാമി എന്നു വിളിക്കാന്‍ തുടങ്ങി. ഇത് തുടക്കം മാത്രമാണെന്നും ഇനിയും പലതും സംഭവിക്കാന്‍ പോവുകയാണെന്നും സ്വാമി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹിമവല്‍ ഭദ്രാനന്ദയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ… ‘കോടിയേരി ബാലകൃഷ്ണന് കുടുംബത്താല്‍ ദുഃഖിക്കുന്നു’ അന്നത്തെ എന്റെ പ്രവചനം ഇന്ന് പലരേയും ചിന്തിപ്പിക്കുന്നു. എന്തുമാത്രം പ്രവചനങ്ങള്‍ ഞാന്‍ നടത്തി, അതൊക്കെ…
Read MoreTag: thokku swami
ആ വമ്പന്‍ സ്രാവിനെ എനിക്കറിയാം; പള്‍സര്‍ സുനിയ്ക്കൊപ്പം കാക്കനാട്ടെ ജയിലില്‍ കഴിഞ്ഞപ്പോള്‍ സുനി അയാളെക്കുറിച്ചു എന്നോടു പറഞ്ഞു; തോക്കു സ്വാമിയുടെ വെളിപ്പെടുത്തല്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായ സംഭവത്തോട് പ്രതികരിച്ച് തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. കേസിലെ വമ്പന്‍ സ്രാവ് ദിലീപ് അല്ലെന്നും അതാരാണെന്ന് തനിക്കറിയാമെന്നും സ്വാമി പറഞ്ഞു. മംഗളം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു സ്വാമിയുടെ വെളിപ്പെടുത്തല്‍. സുനി ഒരു ആയുധം മാത്രമാണെന്നും ഒന്നരക്കോടിയുടെ ക്വട്ടേഷന്‍ ഏറ്റെടുക്കാനും മാത്രം ആളല്ല സുനിയെന്നും സ്വാമി പറയുന്നു. കാക്കനാടുള്ള ഒരു ഫ്ളാറ്റില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. അതും ആക്രമണം നടന്നതിന്റെ തലേദിവസം. സുനിക്ക് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വേഷിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു. ദിലീപ് ഇങ്ങനെ ചെയ്യുമോ എന്നെനിക്കറിയില്ല. തനിക്ക് ഒരു ഡിക്റ്റടീവ് സംഘം ഉണ്ട്. അവരാണ് വിവരങ്ങള്‍ അറിയിക്കുന്നത്. ഭയം കൊണ്ടാണ് കേസിലെ ഉന്നതന്റെ പേര് പറയാത്തതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. പള്‍സര്‍ സുനിക്കൊപ്പം കാക്കനാട്ടെ ജയിലില്‍ താനും ഉണ്ടായിരുന്നുവെന്നും സ്വാമി വ്യക്തമാക്കുന്നു.
Read Moreബെഹ്റയെ നിങ്ങള്‍ക്ക് അറിയില്ലേ ആള് പുലിയാണ്, നാളെ നിങ്ങള്‍ ഞെട്ടും, തലസ്ഥാനത്തേക്ക് വണ്ടികയറും മുമ്പ് തോക്കുസ്വാമി കൂട്ടുകാരോട് പറഞ്ഞത് അറംപറ്റി, തെളിവു പുറത്തുവിടുമെന്ന് ബന്ധുക്കള്‍
പാവം തോക്കുസ്വാമിയുടെ കാര്യമോര്‍ത്ത് ചിലര്‍ ചിരിച്ചു മടുക്കുമ്പോള്‍ മറ്റു പലര്‍ക്കും ഞെട്ടലാണ്. തോക്കുസ്വാമിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് ‘കലാപകാരിയായ’ ഹിമവല്‍ഭദ്രാനന്ദ ജയിലിലായപ്പോള്‍ ഞെട്ടിയത്. അറസ്റ്റിലാകുന്നതിന്റെ തലേദിവസം സ്വാമി തങ്ങളെ കണ്ടിരുന്നതായി അദേഹത്തിന്റെ സുഹൃത്തുക്കളിലൊരാള്‍ രാഷ്ട്രദീപികയോട് വെളിപ്പെടുത്തി. പോലീസ് അന്വേഷണം ഭയന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് സുഹൃത്ത് സംസാരിക്കാന്‍ കൂട്ടാക്കിയത്. തലേദിവസം വൈകുന്നേരമാണ് തങ്ങള്‍ ഹിമവലുമായി കാണുന്നത്. പോലീസ് സേനയില്‍ തീവ്രവാദികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്ന ചിലരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്കാന് താന്‍ തലസ്ഥാനത്തേക്ക് പോകുകയാണെന്ന് തോക്കുസ്വാമി പറഞ്ഞത്രേ. വെറുതേ കയറി ചെന്നാല്‍ ഡിജിപിയെ കാണാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ ഡിജിപിയെ വിളിച്ച് കൂടിക്കാഴ്ച്ചയ്ക്ക് സമയം വാങ്ങിയിട്ടുണ്ടെന്നായിരുന്നു മറുപടി. കോള്‍ലിസ്റ്റ് ഉയര്‍ത്തി കാണിക്കുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ടിട്ടില്ല. പിറ്റേന്നാണ് ഹിമവലിനെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിയുന്നതെന്നും സുഹൃത്ത് പറയുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരേ ഡിജിപി ഓഫീസിനു മുന്നില്‍…
Read Moreനമ്മുടെ പോലീസല്ലേ ഇതും ഇതിനപ്പുറവും നടക്കും… ചായയും പരിപ്പുവടയും കഴിച്ച് പെട്ടിക്കടയില്‍ നിന്ന തോക്കുസ്വാമി കലാപത്തിന് ശ്രമിച്ച് അറസ്റ്റിലായ ‘കോമഡിക്കഥ’ ഇങ്ങനെ
തോക്കുസ്വാമിയെന്ന ഹിമവല്‍ഭദ്രാനന്ദയെ അറിയാത്തവര്‍ ചുരുക്കം. ഇടയ്ക്കിടെ വിവാദമുണ്ടാക്കി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന സ്വാമിക്ക് പിന്നീട് മാര്‍ക്കറ്റ് കുറയുകയും ചാനല്‍ വിട്ട് ഫേസ്ബുക്ക് വഴി ഓപ്പറേഷന് തുടരുകയുമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നാലു ചീത്ത വിളിച്ച് ജയിലിലായിരുന്ന ഹിമവല്‍ഭദ്രാനന്ദ ജിഷ്ണുവിന്റെ അമ്മ ഡിജിപി ഓഫീസില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. ജാമ്യമില്ലാതെ പതിനാലു ദിവസം റിമാന്‍ഡിലായത്. കേരള പോലീസിന്റെ ആടിനെ പട്ടിയാക്കുന്ന അക്കഥ ഇങ്ങനെ. ജിഷ്ണു പ്രണോയിയെയോ അമ്മ മഹിജയെയോ നേരിട്ട് ഒരു പരിചയവുമില്ലാത്ത കക്ഷിയാണ് തോക്കുസ്വാമി. മഹിജ ഡിജിപി ഓഫീസിലെത്തിയ ദിവസം തോക്കുസ്വാമിയും കെട്ടും കിടക്കയുമായി തിരുവനന്തപുരത്തെത്തി. കേരളത്തെ ഞെട്ടിക്കുന്ന ഒരു ബോംബ് കൈയിലുണ്ടത്രേ. അത് ഡിജിപിക്ക് നല്‍കുകയായിരുന്നു കഥാനായകന്റെ ലക്ഷ്യം. സംഭവദിവസം രാവിലെ ഡിജിപി ഓഫീസിനു മുന്നിലെ പെട്ടിക്കടയില്‍ ചായയൊക്കെ കുടിച്ച് നില്‍ക്കുമ്പോഴാണ് മഹിജയെ പോലീസ് തടയുന്നതും ഷാജഹാനെയൊക്കെ കസ്റ്റഡിയിലെടുക്കുന്നത്. ഇതുകണ്ട് ചെറിയ കമന്റൊക്കെ പാസാക്കി…
Read More