കൊച്ചി: കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് രാഷ്ട്രീയ നീരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. കുട്ടനാട് വെള്ളപ്പൊക്കത്തില്‍ മുങ്ങിയപ്പോള്‍ ചാണ്ടി മുതലാളിയെ മാത്രം കണ്ടില്ലെന്നും ഓഗസ്റ്റ് 28ന് തോമസ് ഐസക്കും ജി സുധാകരനും തിലോത്തമനും പ്രതിഭാ ഹരിയും എഎം ആരിഫും ചൂലെടുത്ത് കുട്ടനാട് ശുചീകരണ മാമാങ്കം നടത്തിയപ്പോള്‍ വെറുതെ ഫോട്ടോയ്ക്കു പോസ് ചെയ്യാന്‍ പോലും ചാണ്ടിച്ചായന്‍ വന്നില്ലയെന്നും ജയശങ്കര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ കണ്ടത് ചാണ്ടിച്ചായന്റെ പുനരവതാരമാണെന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നെഴുതി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കുവൈറ്റ് ചാണ്ടി പുനരവതരിച്ചു. പുളിങ്കുന്നിലല്ല, കാവാലത്തോ തകഴിയിലോ നെടുമുടിയിലോ കൈനകരിയിലോ അല്ല, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് അച്ചായന്റെ പുനരവതാരം സംഭവിച്ചത്. കുട്ടനാട് വെളളപ്പൊക്കത്തില്‍ മുങ്ങിത്താണപ്പോഴോ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നപ്പോഴോ…
Read MoreTag: thomas chandy
തോല്‍പ്പിക്കാനും മുറിവേല്‍പ്പിക്കാനും അപമാനിക്കാനും കഴിയുമായിരിക്കും പക്ഷെ…! ജേക്കബ് തോമസ് മോഡലില്‍ നടത്തിയ വിമര്‍ശനം ഒടുവില്‍ പിന്‍വലിച്ച് അനുപമ ഐഎഎസ്; അനുപമയുടെ പോസ്റ്റ് ഷെയര്‍ ചെയ്തത് ആയിരങ്ങള്‍…
ആലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കുക എന്നത് ഇപ്പോഴത്തെ ഒരു ശൈലിയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും സ്ഥിതി വ്യത്യസ്ഥമല്ല. പ്രശാന്ത് നായരും ജേക്കബ് തോമസുമടക്കമുള്ളവരും ഈ രീതി പിന്തുടരുന്നവരാണ്. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ വിമര്‍ശനം വന്നതോടെ ആലപ്പുഴ കലക്ടര്‍ അനുപമ ഐഎഎസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുകയുണ്ടായി. എന്നാല്‍, സംഭവം വിവാദമായതോടെ പോസ്റ്റ് കളക്ടര്‍ പിന്‍വലിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ടി വി അനുപമ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. സമൂഹമാധ്യമത്തില്‍ ജില്ലാ കലക്ടര്‍ക്കു പിന്തുണയുമായി ഒട്ടേറെപ്പേര്‍ രംഗത്തു വന്നതിനിടെയാണു പോസ്റ്റ് പിന്‍വലിച്ചത്. ഉച്ചയോടെ രണ്ടായിരത്തിലേറെപ്പേര്‍ ലൈക്ക് ചെയ്ത പോസ്റ്റ് അഞ്ഞൂറിലേറെപ്പേര്‍ വീണ്ടും പങ്കു വച്ചിരുന്നു. ജില്ലാ കലക്ടര്‍ എന്ന നിലയില്‍ ടി.വി. അനുപമയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന തരത്തിലാണു കുറിപ്പിനു ലഭിച്ച കമന്റുകള്‍. ഇംഗ്ലിഷ് കവയിത്രി നിഖിത ഗില്ലിന്റെ കവിത ആസ്പദമാക്കി സുഹൃത്ത് പോസ്റ്റ് ചെയ്ത…
Read Moreഇത് ടി വി അനുപമ, ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടി മുട്ടുമടക്കിയത് ഈ പുലിക്കുട്ടിയുടെ മുമ്പില്‍; അനുപമ അഴിമതിക്കാരുടെ പേടിസ്വപ്‌നമായതിങ്ങനെ…
ഭൂമികയ്യേറ്റക്കേസ് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നെങ്കില്‍ അതിനു കാരണം അനുപമ എന്ന ഈ പുലിക്കുട്ടിയാണ്. ആലപ്പുഴ ജില്ലാ കളക്ടറായ അനുപമയുടെ റിപ്പോര്‍ട്ടാണ് ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടിയുടെ സിംഹാസനത്തിന്റെ അടിക്കല്ലിളക്കിയത്. മന്ത്രിയായ തോമസ് ചാണ്ടി അനുപമയോടാണ് പരാതി പറയേണ്ടതെന്നാണ് ഹൈക്കോടതി പോലും പറഞ്ഞത്. ചുരുങ്ങിയ കാലയളവില്‍ തന്നെ അഴിമതിക്കാരുടെ പേടിസ്വപ്‌നമായ ടി.വി അനുപമയുടെ ജീവിതത്തില്‍ ഒരു നിയോഗം പോലെയാണ് ഐഎഎസ് ലഭിച്ചത്. വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നല്‍കിയില്ല. മകള്‍ സിവില്‍ സര്‍വീസ് നേടുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു. മലപ്പുറം ജില്ലയിലെ…
Read More