ആ കള്ളന്‍ വേഷം എനിക്കു പറഞ്ഞു വച്ചത് ! എന്നാല്‍ അവസാന നിമിഷം എല്ലാം മാറി; തൊണ്ടി മുതലും ദൃക്‌സാക്ഷിയുടെയും അണിയറയില്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് സൗബിന്‍

മലയാളം സിനിമയിലെ വേറിട്ട ഒരു ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തില്‍ സുരാജും ഫഹദ് ഫാസിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കള്ളന്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. എന്നാല്‍ ഈ കള്ളന്‍ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സൗബിന്‍ ഷാഹിറിനെയായിരുന്നു. സുരാജ് ചെയ്യാനിരുന്ന വേഷമായിരുന്നു ഫഹദിനായി കരുതിവെച്ചത്. എന്നാല്‍ ആ സമയത്തു തന്നെയായിരുന്നു സൗബിന്‍ സംവിധായകനായ പറവയുടെ ഷൂട്ടിംഗ്. അതിനാല്‍ തന്നെ സൗബിന് ഈ കഥാപാത്രം ഏറ്റെടുക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് ദിലീഷ് പോത്തന്‍ കഥാപാത്രങ്ങളെ വെച്ചുമാറിയത്. ഫഹദിന് കള്ളന്റെ വേഷം നല്‍കുകയും സുരാജ് വെഞ്ഞാറമ്മൂടിനെ ഉള്‍പ്പെടുത്തുകയും ചെയ്തത്. പ്രകാശന്‍ എന്ന കഥാപാത്രയെയാണ് സുരാജ് അവതരിപ്പിച്ചത്. ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലേത്. ഒരു അഭിമുഖത്തില്‍ സൗബിന്‍ ഷാഹിര്‍ തന്നെയാണ് ഈ വെച്ചുമാറ്റത്തിന്റെ കഥ വ്യക്തമാക്കിയത്.

Read More

‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ കളിച്ച് എറണാകുളം നോര്‍ത്ത് പോലീസും കള്ളനും; പ്രതി വിഴുങ്ങിയ തൊണ്ടിമുതല്‍ വീണ്ടെടുക്കാനായി എനിമ കൊടുത്തശേഷം നടന്ന സംഭവവികാസങ്ങള്‍ ഇങ്ങനെ…

  കൊച്ചി: മലയാളികളെ ഏറെചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായ ‘ തൊണ്ടിമുതലും ദൃക്‌സാക്ഷിയും’. ഈ സിനിമയ്ക്ക് സമാനമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ സംഭവിച്ചത്.വിഴുങ്ങിയ തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ പ്രതിക്ക് എനിമയും കൊടുത്ത് ഒരു രാത്രിമുഴുവനുമാണ് കാത്തിരുന്നത്. നഗരത്തിലെ ലിസി ജംഗ്ഷനില്‍ എറണാകുളം സ്വദേശി അനി, ബാഗും മൊെബെല്‍ ഫോണുകളും മോഷ്ടിച്ചതോടെയാണ് കഥ ആരംഭിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്ന ബാഗ് മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു നിരവധി കേസുകളില്‍ പ്രതിയായ അനിയെ ദൃശ്യങ്ങളില്‍ കണ്ടത്. നഗരത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ബാഗുമായി ഇയാളെ കണ്ടെത്തി.പോലീസിനെ കണ്ടതോടെ അനി ബാഗ് എറിഞ്ഞുകളയുകയും അതിലുണ്ടായിരുന്ന ഒരു മോതിരം വിഴുങ്ങുകയും ചെയ്തു. ഇതോടെ തൊണ്ടിമുതല്‍ ലഭിക്കാതെ പോലീസ് കുടുങ്ങി. തൊണ്ടിമുതല്‍ കിട്ടാതെ അറസ്റ്റ് രേഖപ്പെടുത്താനും കഴിയില്ലെന്നായി. ഒടുവില്‍ പ്രതിയുമായി ജനറല്‍…

Read More