പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ബംഗളൂരു ബൊമ്മനഹള്ളി സ്വദേശിയായ നിരഞ്ജനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുളിമുറിയില്‍ ഒളികാമറ വെച്ചാണ് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. പകര്‍ത്തിയ ദൃശ്യങ്ങള്‍ അജ്ഞാതനമ്പറില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. താനുമായി സെക്സില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ വീഡിയോ അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നാലുവര്‍ഷമായി ബൊമ്മനഹള്ളിയിലെ പിജി സ്ഥാപനത്തിലാണ് പ്രതി താമസിച്ചിരുന്നതെന്നും പെണ്‍കുട്ടി താമസിച്ചിരുന്ന സ്ഥാപനത്തിന്റെ ഉടമയുമായി പ്രതി സൗഹൃദത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നും വിദേശ നമ്പറില്‍ നിന്നാണ് വിളിക്കുന്നതെന്ന് തോന്നിക്കുന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ഇയാളുടെ ഫോണില്‍ നിന്ന് യുവതികളുടെ…
Read MoreTag: threaten
പരാതിപ്പെട്ടോളൂ…പക്ഷെ നിക്ഷേപിച്ച പണത്തിനെക്കുറിച്ച് അങ്ങ് മറന്നേക്ക് ! പരാതിപ്പെടുന്നവര്‍ക്ക് ഒരു ചില്ലിക്കാശു പോലും കൊടുക്കില്ലെന്ന് തട്ടിപ്പുകാരി നൗഹീറയുടെ ഭീഷണി…
കോഴിക്കോട്:പോലീസില്‍ പരാതി നല്കിയാല് നിക്ഷേപിച്ച പണം പോലും തിരിച്ചു നല്‍കില്ലെന്ന് കോടികളുടെ സാമ്പത്തികതട്ടിപ്പ് നടത്തിയ ഹീര ഗോള്‍ഡ് എക്സിം മേധാവി നൗഹീറ ഷെയ്ഖിന്റെ ഭീഷണി. ഹൈദരാബാദിലെ സ്വന്തം മാധ്യമ സ്ഥാപനം വഴി ഭീഷണിസന്ദേശം പ്രചരിപ്പിച്ചതോടെ കോടികള്‍ നഷ്ടമായവര്‍ പോലും പരാതിയില്‍നിന്നു പിന്മാറിയിരിക്കുകയാണ്. മതവിശ്വാസത്തെ ദുരൂപയോഗം ചെയ്തു കേരളത്തില്‍നിന്നു മാത്രം 300 കോടിയിലധികം തട്ടിയ നൗഹീറ ഷെയ്ഖ് അവശ്യഘട്ടങ്ങളിലെല്ലാം വിഡിയോ ക്യാമറയ്ക്കു മുന്നിലെത്തും. കാര്യം കാണാന്‍ ഭീഷണിപ്പെടുത്താനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. ഹീര ഗോള്‍ഡ് എക്സിമില്‍ പണം നിക്ഷേപിച്ചവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണു നൗഹീറ സ്വരം കടുപ്പിച്ചത്. പരാതി നല്കുന്നവര്ക്കൊന്നും പണം തിരിച്ചു നല്‍കില്ലെന്നാണ് ഭീഷണി. സ്ഥാപനം പണം കൈപ്പറ്റിയതിനു കൃത്യമായ രേഖകളുമായി വരുന്നവര്‍ക്കേ പണം തിരിച്ചു തരൂവെന്നു പറഞ്ഞതോടെ ഭൂരിഭാഗം പരാതിക്കാരും പിന്‍വലിഞ്ഞു. ബാങ്കു വഴിയല്ലാതെ പണം നിക്ഷേപിച്ചവര്‍ക്കു ഹീര ഗോള്‍ഡിന്റെ പേരില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ് മാത്രമാണ്…
Read More