തുടര്‍ച്ചയായ ഛര്‍ദി മരണത്തില്‍ അമ്പരന്ന് പിണറായി; നാലു മാസത്തിനിടെ ഒരു വീട്ടില്‍ നടന്നത് മൂന്നു മരണങ്ങള്‍; ആറു വര്‍ഷം മുമ്പും ഇതുപോലൊരു മരണം നടന്നിരുന്നു…

തലശ്ശേരി: പകര്‍ച്ച വ്യാധികള്‍ ഒരു നാടിനെയാകെ ആധിപിടിപ്പിക്കാറുണ്ട്. ഇപ്പോള്‍ പിണറായി നിവാസികള്‍ ഇത്തരമൊരു ഭീതിയിലാണ്. നാലു മാസത്തിനിടെ ഒരു വീട്ടില്‍ നടന്ന മൂന്നു ദുരൂഹമരണങ്ങളാണ് നാടിനെയാകെ ഭീതിയിലാക്കിയിരിക്കുന്നത്. ആറുവര്‍ഷം മുമ്പു മരിച്ച ഒരു വയസുകാരിയടക്കം നാലുപേരും മരിച്ചതു ഛര്‍ദിച്ചായിരുന്നു. വീട്ടില്‍ അവശേഷിച്ചിരുന്ന യുവതിയെ കഴിഞ്ഞ ദിവസം ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2012 ലായിരുന്നു കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകള്‍ കീര്‍ത്താന ഛര്‍ദിയെ തുടര്‍ന്നു മരിച്ചത്. ഈ സമയം കീര്‍ത്തനയ്ക്കു വയസ് ഒന്നായിരുന്നു. മരണത്തില്‍ കാര്യമായ സംശയം ഒന്നും തോന്നാത്തതിനെ തുടര്‍ന്നു മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല. സൗമ്യ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.ഇക്കൊല്ലം ജനുവരി 12 നു സൗമ്യയുടെ മൂത്തമകള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ഐശ്വര്യയും ഇതേ സാഹചര്യത്തില്‍ മരിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തില്ല. സൗമ്യയുടെ അമ്മയും കുഞ്ഞിക്കണ്ണന്റെ ഭാര്യയുമായ കമല(68) കഴിഞ്ഞ മാര്‍ച്ചില്‍ ഛര്‍ദിയെ…

Read More