ദിവസങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ ജയ്പൂര്‍ ഛാപിയ ഗ്രാമത്തില്‍ നിന്നു കാണാതായ മൂന്നു സഹോദരിമാരെയും രണ്ടു കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല് വയസ്സുള്ള ആണ്‍കുട്ടിയും 27 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.കുട്ടികളുമായി മൂന്ന് സ്ത്രീകളും കിണറ്റില്‍ ചാടി ജീവനൊടുക്കിയെന്നാണ് നിഗമനം. മരിച്ചവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളായിരുന്നു. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കാലു മീണ(25) മമത(23) കമലേഷ്(20) എന്നിവരാണ് രണ്ട് കുട്ടികളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. മേയ് 25-ാം തീയതി മുതല്‍ ഇവരെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സഹോദരിമാരായ മൂന്നുപേരെയും ഛാപിയ ഗ്രാമത്തിലെ മൂന്ന് സഹോദരന്മാരാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരേ കുടുംബത്തില്‍ താമസിച്ചിരുന്ന ഇവരെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാപിതാക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതി. സ്ത്രീധനത്തിന്റെ…
Read More