ഭക്ഷ്യശൃംഖലയാണ് പ്രകൃതിയെ നിലനിര്‍ത്തുന്നതെന്നു പറയാം. അപ്പോള്‍ ഭക്ഷ്യശൃംഖലയുടെ നേര്‍ക്കാഴ്ച കാമറയില്‍ പകര്‍ത്താന്‍ അവസരമുണ്ടാകുന്നതിനെ മഹാഭാഗ്യം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാന്‍. കെവിന് എബി എന്ന ഫൊട്ടോഗ്രാഫര്‍ സാന്‍ ജുവാന്‍ ദ്വീപില്‍ നിന്നു പകര്‍ത്തിയ ചിത്രത്തിലാണ് പ്രകൃതിയിലെ ഈ ഭക്ഷ്യശൃംഖല പതിഞ്ഞത്. സസ്യാഹാരിയായ മുയലും, മുയലിനെ ഭക്ഷിക്കുന്ന കുറുക്കനും കുറുക്കനെയും മുയലിനെയും ഭക്ഷണമാക്കാനെത്തിയ പരുന്തും അടങ്ങുന്ന സമ്പൂര്‍ണ ഭക്ഷ്യശൃംഗലയാണ് എബിയുടെ കാമറയില്‍ പതിഞ്ഞത്. സാന്‍ ജുവാനിലെ ചുവന്ന കുറുക്കന്മാര് അവയുടെ രൂപഭംഗി കൊണ്ടും അതിജീവനത്തിനു വേണ്ടിയുള്ള കടുത്ത പോരാട്ടത്തിന്റെ പേരിലും പ്രശസ്തരാണ്. ഈ ചുവന്ന കുറുക്കന്മാരുടെ ജീവിതം കാമറയില്‍ പകര്‍ത്താനാണ് കെവിന് ദ്വീപിലെത്തിയത്. ഇതിനിടയിലാണ് അപൂര്‍വ നിമിഷങ്ങള്‍ കെവിന് വീണുകിട്ടിയത്. കിറ്റ്സ് എന്നറിയപ്പെടുന്ന ചെറിയ ചുവന്ന കുറുക്കന്മാരിലൊരെണ്ണം പുല്മേട്ടില് ഇരതേടുകയായിരുന്നു. ഒടുവില്‍ ചാരനിരത്തിലുള്ള ഒരു മുയലിനെ കിട്ടുകയും ചെയ്തു. തന്റെ ഭക്ഷണവുമായി കുറുക്കന് പോകുന്നതിനിടെയിലാണ് അപ്രതീക്ഷിതമായി പരുന്തിന്റെ രംഗപ്രവേശം. പരുന്ത്…
Read More