40 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസുകാരനെ എട്ടു മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനു ശേഷം പുറത്തെടുത്തു. ബിഹാര്‍ നളന്ദ ജില്ലയിലാണ് സംഭവമുണ്ടായത്. കുല് ഗ്രാമത്തിലെ ധുമ്മന്‍ മാഞ്ചിയുടെ മകന് ശിവം കുമാറാണ് അപകടത്തില്‍പ്പെട്ടത്. വീടിനടുത്ത് മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ശിവം കിണറ്റില്‍ വീഴുകയായിരുന്നു. സംഭവം അറിഞ്ഞതിനു പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. എന്‍ഡിആര്‍എഫും, എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജെസിബി ഉപയോഗിച്ച് കുഴിയെടുക്കുന്ന നടപടികള്‍ ആരംഭിച്ചു. പൈപ്പിലൂടെ ഓക്സിജനും എത്തിച്ചു നല്‍കുകയും ചെയ്തു. സിസിടിവിയിലൂടെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. എട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുഞ്ഞിനെ പുറത്തെത്തിച്ചത്. കുഴല്‍കിണറ്റിലെ ചളിയില്‍ എട്ട് മണിക്കൂറോളമാണ് ശിവം കുടുങ്ങിക്കിടന്നത് എന്നാണ് ഡോക്ടര്‍ വ്യക്തമാക്കിയത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. ആരോഗ്യനില തൃപ്തികരമാണ്.
Read MoreTag: three year old boy
വീണ്ടും നരബലി ! ജീവന് നഷ്ടമായത് മൂന്നു വയസുകാരന്; തലയും കയ്യും കാലും മുറിച്ചു മാറ്റപ്പെട്ട നിലയില്‍…
ഉത്തര്‍പ്രദേശില്‍ കാണാതായ മൂന്നുവയസുകാരന്റെ മൃതദേഹം തലയും കയ്യും കാലും മുറിച്ചുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയെ നരബലിയുടെ ഭാഗമായി കൊന്നതാവാമെന്നാണ് പോലീസ് നിരീക്ഷിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ഈ ദാരുണ സംഭവം. കിഴക്കന്‍ ഡല്‍ഹിയില്‍നിന്നും കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഇത്തരത്തില്‍ വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 30നാണ് കുട്ടിയെ കാണാതാകുന്നത്. ഡല്‍ഹിയിലെ പ്രീത് വിഹാറിലുള്ള വീട്ടില്‍നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അന്വേഷണം പുരോഗമിക്കുമ്പോഴാണ് മീററ്റിലെ വയലില്‍നിന്നും തലയില്ലാത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. കാണാതാകുമ്പോള്‍ കുട്ടി ധരിച്ചിരുന്ന വസ്ത്രം നോക്കി മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ തല പിന്നീട് കണ്ടെത്തി. സംഭവത്തില്‍ 16 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മീററ്റിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ അമൃത ഗുഗുലോത് അറിയിച്ചു.
Read More