ആഡംബര ബാര്‍ ഹോട്ടലില്‍ തിന്നും കുടിച്ചും കഴിഞ്ഞത് മൂന്നുമാസം. ഒടുവില്‍ ഒരു ദിവസം അഞ്ചിന്റെ പൈസ നല്‍കാതെ ഒരൊറ്റ മുങ്ങലും. ഒടുവില്‍ പോലീസ് പിടിക്കുകയും ചെയ്തു. അഞ്ചേരി മരിയാപുരം കുണ്ടുകുളങ്ങര വീട്ടില്‍ മിബു ആണ് അറസ്റ്റിലായത്. മിബുവിനെതിരെ എംജി റോഡിലെ ഹോട്ടല്‍ അധികൃതരാണ് പരാതി നല്‍കിയത്. ആഡംബര ബാര്‍ ഹോട്ടലില്‍ മൂന്നുമാസത്തോളം താമസിച്ച മിബു ഭക്ഷണവും താമസവും അടക്കമുള്ള തുക നല്‍കാതെയാണ് ഹോട്ടലില്‍ നിന്നും മുങ്ങിയത്. കണ്ടാല്‍ മാന്യനെന്ന് തോന്നിക്കുന്നതിനാല്‍ മിബുവിനെ കുറിച്ച് ഹോട്ടല്‍ അധികൃതര്‍ക്കും ആദ്യം സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ പിന്നീട് ഹോട്ടല്‍ അധികൃതര്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ മിബു സ്ഥലം വിടുകയായിരുന്നു. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ പി.ലാല്‍കുമാര്‍, എസ്ഐ സിനോജ്, എഎസ്ഐ ഗോപിനാഥന്, സിപിഒമാരായ ഷിബു, സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. വൈകാതെ ഇയാള്‍ പിടിയിലുമായി. ഇയാള്‍ നേരത്തെ നടത്തിയ സമാനമായ തട്ടിപ്പുകള്‍ സംബന്ധിച്ച്…
Read MoreTag: thrissur
തൃശൂരില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായതു പരിശോധിക്കും ! സിപിഐയുടെ ഏക എംപിയായ തന്നെ മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കാമെന്നും സി.എന്‍ ജയദേവന്
തൃശൂര്‍: തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തോല്‍വി പരിശോധിക്കുമെന്ന് സിപിഐ നേതാവ് സി.എന്‍. ജയദേവന്. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവന് പറഞ്ഞു. രാജാജി മാത്യു തോമസിന്റെ തോല്‍വി സിപിഐ പരിശോധിക്കും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായതിന്റെ കാരണവും പരിശോധനാ വിധേയമാക്കും. താന്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ ഉള്ളത്ര സജീവമായിരുന്നില്ലെന്നും ജയദേവന് പറഞ്ഞു. ഏക എംപിയായ തന്നെ മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കാമെന്നും പക്ഷേ അത് തോവിക്കു കാരണമല്ലെന്നും ജയദേവന് പറഞ്ഞു.
Read Moreസുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ അത് തൃശ്ശൂരിന്റെ ഭാഗ്യമെന്ന് ബിജു മേനോന് ! സുരേഷ് ഗോപി തൃശൂരുകാരനാകുന്നത് തിരുവനന്തപുരത്തിന്റെ നഷ്ടമെന്ന് സുരേഷ് കുമാര്‍ ! തൃശ്ശൂരില്‍ ആക്ഷന്‍ഹീറോ കറുത്ത കുതിരയാവുമോ ?
തൃശ്ശൂര്‍: വൈകിയാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതെങ്കിലും തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തെ ഇളക്കിമറിച്ചു കൊണ്ടുള്ള പ്രചരണമാണ് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി നടത്തുന്നത്. സുരേഷ് ഗോപി എന്ന താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഈ ആള്‍ക്കൂട്ടം വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സുരേഷ് ഗോപിയും ബിജെപി ക്യാമ്പും. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായതോടെ ബിജെപി കേന്ദ്രങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. പുതിയ പ്രചരണ തന്ത്രങ്ങളുമായി മുന്നോട്ടു പോയ സുരേഷ് ഗോപി അതിവേഗമാണ് മണ്ഡലത്തില്‍ നടക്കുന്നത് ത്രികോണ മത്സരമാണെന്ന് പ്രതീതി സൃഷ്ടിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന സര്‍വേകളും പുറത്തുവന്നു. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ താരങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിച്ചു കൊണ്ടാണ് അദ്ദേഹം മേല്‍ക്കൈ നേടിയത്. സൂപ്പര്‍താരം മോഹന്‍ലാലിനെ പ്രചരണത്തിന് എത്തിക്കാന്‍ സുരേഷ് ഗോപി ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ സ്ഥലത്തില്ലാഞ്ഞതിനാല്‍ സംഗതി നടന്നില്ല. എന്നാല്‍ സിനിമയിലെ മറ്റു സഹപ്രവര്‍ത്തകര്‍ സുരേഷ് ഗോപിയ്ക്ക് പിന്തുണയുമായി…
Read Moreനീതുവിന് നിറകണ്ണുകളോടെ വിട; അമ്മൂമ്മയേയും അമ്മാവൻമാരേയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കൾ
തൃശൂർ: സുഹൃത്ത് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ ചിയാരം സ്വദേശിനി നീതുവിന് നിറകണ്ണുകളോടെ നാടിന്റെ വിട. ഇന്നലെ കൊല്ലപ്പെട്ട നീതുവിന്റെ മൃതദേഹം ഇന്ന് രാവിലെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു. ചിയാരത്തെ വീട്ടിലേക്ക് പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം കൊണ്ടുവരുന്പോഴേക്കും നാടാകെ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ അമ്മൂമ്മയേയും അമ്മാവൻമാരേയും ബന്ധുക്കളേയും ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ഇന്നലെ രാവിലെയാണ് വീട്ടിലെ കുളിമുറിയിൽ വെച്ച് നീതുവിനെ വടക്കേക്കാട് സ്വദേശി നിതീഷ് കുത്തിവീഴ്ത്തി പെട്രോളൊഴിച്ച് കൊലപ്പെടുത്തിയത്. നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ വൈകീട്ട് പോലീസ് രേഖപ്പെടുത്തി. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. അമ്മൂമ്മയേയും അമ്മാവൻമാരേയും തൃശൂർ: ചിയാരത്ത് ബിടെക് വിദ്യാർഥിനിയെ കുത്തിയും തീകൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതി നിതീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreഎന്തിന് നീതുവിനെ കൊന്നു… നാട്ടിൽ പരക്കുന്ന കഥകളും അഭ്യൂഹങ്ങളും ഇങ്ങനെയെക്കൊ…
തൃശൂർ: നീതുവിനെ എന്തിന് നിതീഷ് കൊന്നുവെന്ന ചോദ്യത്തിന് ഉത്തരങ്ങളും സംശയങ്ങളും പലതാണ്.വിവാഹാഭ്യർഥന നിരസിച്ചുവെന്നും പ്രണയാഭ്യർഥന തള്ളിക്കളഞ്ഞെന്നുമൊക്കെ പറയുന്നുണ്ടെങ്കിലും പലതിലും അവ്യക്തതകൾ ബാക്കിയാണ്. കൊല്ലപ്പെട്ട നീതുവും പ്രതി നിതീഷുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ . മുന്നുവർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്നും ബന്ധത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും പറയുന്നു. വിവാഹത്തിലേക്ക് എത്താനിരുന്ന ബന്ധമാണ് ഇവരുടേതെന്നാണ് സൂചനകൾ. എന്നാൽ പൊടുന്നനെ ഇവരുടെ ബന്ധത്തിൽ എന്താണ് വിള്ളലുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല. നീതു മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്താലാണ് നിതീഷ് കൃത്യം നടത്തിയതെന്നും അഭ്യൂഹമുണ്ട്. പഠിച്ച് നല്ല നിലയിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്ന കുട്ടിയാണ് നീതുവെന്ന് അധ്യാപകർ പറയുന്നു. അമ്മയുടേയും അച്ഛന്റെയും ലാളനകിട്ടാതെ വളർന്ന നീതുവിന് എല്ലാം അമ്മാവൻമാരും അമ്മൂമ്മയുമായിരുന്നു. ഇതിനിടെയാണ് നീതു നിതീഷുമായി പരിചയത്തിലാകുന്നത്. എം.ബി.എ ബിരുദധാരിയായ നിതീഷ് കൊച്ചിയിലെ സ്വകാര്യ കന്പനിയിൽ ഉദ്യോഗസ്ഥനാണ്. ഇന്നലെ പുലർച്ചെ നീതുവിന്റെ വീട്ടിലെത്തിയ ഇയാൾ നീതുവുമായി സംസാരിച്ചിരുന്നുവെന്നും തുടർന്നാണ് വാക്കേറ്റത്തിനൊടുവിൽ കൊലപാകതം…
Read Moreപെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം മരണമുറപ്പാക്കാന്‍ കഴുത്തില്‍ കുത്തുകയും ചെയ്തു ! വീടിനകത്ത് കടന്നത് പിന്‍വശത്തുകൂടെ;ചിയാരത്ത് അമ്മാവനൊപ്പം കഴിഞ്ഞിരുന്ന 22കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയെ യുവാവിന്റെ ക്രൂരത ഇങ്ങനെ…
പ്രണയനിഷേധത്തിന്റെ പേരില്‍ തിരുവല്ലയില്‍ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നതിന്റെ ഞെട്ടല്‍ മാറുംമുമ്പെയാണ് തൃശ്ശൂര്‍ ചിയാരത്ത് സമാന സംഭവം ആവര്‍ത്തിച്ചത്. 22കാരിയായ ബി.ടെക് വിദ്യാര്‍ഥിനി നീതുവാണ് യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ നിതീഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കൊടകര ആക്സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മരണം ഉറപ്പിക്കാന്‍ കഴുത്തിലും കുത്തിയെന്ന് റിപ്പോര്‍ട്ട്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ശേഷം കഴുത്തില്‍ കുത്തിയ യുവാവ്…
Read Moreപാര്‍ക്കുകളില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ അവരുടെ പിറകെ കൂടി എങ്ങനെയും വലയിലാക്കും ! ഒടുവില്‍ പലയിടത്തെത്തിച്ചു പീഡനവും; തൃശ്ശൂരിലെ ഞരമ്പുരോഗികള്‍ക്കു പ്രിയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍…
കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂര്‍ നഗരത്തിന്റെ പലയിടങ്ങളില്‍ നിന്നും പിടിയിലായ ഞരമ്പുരോഗികളില്‍ നിന്നു പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നഗരത്തിലെ പാര്‍ക്കുകളിലും മറ്റും എത്തി പെണ്‍കുട്ടികളെ വലവീശി പിടിക്കുകയാണ് ഇവരുടെ പതിവ്. പിന്നീട് അടുത്ത് കഴിയുമ്പോള്‍ പലയിടങ്ങളില്‍ കൊണ്ട് പോയി ബലാത്സംഗം ചെയ്യും. പാര്‍ക്കുകളില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ അവരെ പരിചയപ്പെട്ട് വലയിലാക്കുന്നത് സംഘത്തിന്റെ ഹരമാണെന്ന് പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്ന കേസിലാണ് തൃശ്ശൂര്‍ സ്വദേശികളായ പത്ത് പേര് പിടിയിലായത്. ചെമ്പുക്കാവ് പടപ്പറമ്പില്‍ സോണി (23), മുക്കാട്ടുകര പൂവമ്പറമ്പില് അഭിറാം (19), നല്ലെങ്കര പള്ളത്തുപറമ്പില്‍ അഖില്‍കുമാര്‍ (19), മുളയം പൊഴിയില്‍ ജേറോം ജോണ്‍ (18), ഒല്ലൂര്‍ പടവരാട് അക്കരപ്പുറം വീട്ടില്‍ നെയ്സണ്‍ (26), നല്ലെങ്കര പള്ളത്തുപറമ്ബില്‍ അനൂപ്കുമാര്‍ (26), എടക്കളത്തൂര്‍ പോന്നോര് രോഹിത് (21), അരണാട്ടുകര ബ്രഹ്മകുളം വീട്ടില്‍ റിനൂസ് (22), ചേര്‍പ്പ് കരിപ്പേരി വീട്ടില്‍…
Read Moreതൃശ്ശൂരില്‍ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തൃശ്ശൂര്കാര് തന്നെ ! പഴക്കച്ചവടം നടത്തിയിരുന്നവര്‍ എടിഎം കവര്‍ച്ച പഠിച്ചത് യൂട്യൂബ് വീഡിയോയിലൂടെ…
തൃശൂര്‍: തൃശ്ശൂരില്‍ കിഴക്കുംപാട്ടുകരയില്‍ കഴിഞ്ഞ ദിവസം എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത് പുറംനാട്ടുകാരല്ല തൃശ്ശൂര്കാര് തന്നെയെന്ന് തെളിഞ്ഞു. തൃശ്ശൂരില്‍ പഴക്കച്ചവടം നടത്തിയിരുന്നവരാണ് പിടിയിലായത്. എടിഎം കവര്‍ച്ച പഠിച്ചത് യൂട്യൂബ് വീഡിയോയിലൂടെയാണെന്നും ഞെട്ടിക്കുന്ന മൊഴിയാണ് ഇവരില്‍ നിന്നും ലഭിച്ചിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശികളായ മെഹറൂഫ്, സനീഷ് എന്നിവരാണ് പിടിയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. തൃശൂര്‍ കാളത്തോട് നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമം ഉണ്ടായത്. കൗണ്ടറിന് കാവലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രാവിലെ എട്ടരയോടെ എടിഎം കൗണ്ടര്‍ വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാരാണ് എടിഎം മെഷീന് കേടുപാടുകള്‍ ഉണ്ടായതായി ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. അഞ്ച് ലക്ഷം രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നെന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പോലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍…
Read Moreരാവിലെ പത്രം വായിച്ച് കല്യാണങ്ങളുടെ ലിസ്റ്റ് എടുക്കും; പിന്നെ പൊങ്ങുന്നത് കല്യാണസ്ഥലത്ത് വധുവിന്റെ ബന്ധുവായി; താലികെട്ട് നടക്കുമ്പോള്‍ വധുവിന്റെ ആഭരണങ്ങളുമായി മുങ്ങും; സുമേഷിന്റെ മോഷണങ്ങള്‍ ഇങ്ങനെ…
തൃശൂര്‍: കല്യാണമണ്ഡപങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കള്ളന് പിടിയില്‍. വിവാഹച്ചടങ്ങില്‍ വധുവിന്റെ ബന്ധുവായെത്തി പണവും സ്വര്‍ണാഭരണങ്ങളും മോഷണം നടത്തുന്ന തൃശൂര്‍ ചെറുവത്തേരി സ്വദേശി പെരുംപറമ്പില് വീട്ടില്‍ സുമേഷ് (50) ആണ് പിടിയിലായത്. ചന്ദ്രന്, രാമകൃഷ്ണന് എന്നീ പേരുകളിലും ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുണ്ട്. നിരവധി തട്ടിപ്പ്, കളവുകേസുകളില്‍ പ്രതിയാണ് ഇയാള്‍. പാറമേക്കാവ് അമ്പലത്തിന്റെ കല്യാണമണ്ഡപത്തില്‍ നടത്തിയ മോഷണമാണ് ഇയാളെ കുടുക്കിയത്.തൃശൂര്‍ സ്വദേശിയായ വധുവിന്റെ ബന്ധുവാണെന്ന രീതിയില്‍ മുറിയില്‍കയറി വധുവിന്റെ ബാഗ് മോഷ്ടിച്ച് ബാഗില്‍ ഉണ്ടായിരുന്ന എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് നാല്പതിനായിരം രൂപ പിന്‍വലിക്കുകയായിരുന്നു. കാര്‍ഡുപയോഗിച്ച് തൃശൂരിലെ ജൂവലറിയില്‍നിന്ന് അമ്പതിനായിരം രൂപയ്ക്ക് സ്വര്‍ണാഭരണങ്ങളും ആയിരങ്ങള്‍ വിലമതിക്കുന്ന വാച്ചും വാങ്ങി. സ്വര്‍ണാഭരണങ്ങളും വാച്ചും പൊലീസ് കണ്ടെടുത്തു. രാവിലെ പത്രങ്ങള്‍ വായിച്ച് വിവാഹങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ മനസിലാക്കി അവിടെയെത്തി മോഷ്ടിക്കുകയായിരുന്നു ഇയാളുടെ രീതി.നല്ല രീതിയില്‍ വസ്ത്രം ധരിച്ച് വധുവിന്റെ ബന്ധുവെന്ന രീതിയില്‍ ചടങ്ങില്‍…
Read Moreകെഎസ്ആര്‍ടിസി ബസിലും പ്രേതബാധയോ ? ഡ്രൈവറില്ലാതെ തനിയെ നീങ്ങിയ ബസ് പോസ്റ്റും ഓട്ടോറിഷകളും ഇടിച്ചു തകര്‍ത്തു; ഫോണ്‍ ചെയ്തു നിന്ന ആളുടെ കൈവിരലുകള്‍ അറ്റു വീണു
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ലോഫ്ളോര്‍ ബസ് ഡ്രൈവറില്ലാതെ തനിയെ നീങ്ങി വൈദ്യുതി പോസ്റ്റും നാലു ഓട്ടോറിക്ഷകളും ഇടിച്ചു തകര്‍ത്തു. ബസ് വരുന്നതു കാണാതെ ഫോണില്‍ സംസാരിച്ചുനിന്ന വഴിയാത്രക്കാരന്റെ കൈവിരലുകള്‍ അറ്റുവീഴുകയും ചെയ്തു. ഇദ്ദേഹം ബസ് തട്ടി താഴെവീണതിനിടെ വൈദ്യുതിപോസ്റ്റില്‍ വിരലുകള്‍ കുടുങ്ങിയാണ് അപകടം. കെ.എസ്.ആര്.ടി.സി. തൃശൂര്‍ ഡിപ്പോയില്‍നിന്ന് എറണാകുളത്തേക്കു പോകാന്‍ യാത്രക്കാരെ കയറ്റിയ ബസാണ് അപകടമുണ്ടാക്കിയത്. ബസുമായി പുറപ്പെട്ട ഡ്രൈവര്‍ യാത്രയ്ക്കു വാഹനം സജ്ജമല്ലെന്നു തോന്നിയതോടെ പുറകോട്ടെടുത്ത് ഗാരേജില്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ ആയിരുന്നു ബസ് തനിയെ നീങ്ങിയത്. ബസ് തനിയെ നീങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി നിലവിളിച്ചു. ബസ് നീങ്ങുന്നതു കണ്ട് പിന്നാലെ ഓടിയെത്തിയ ബസില്‍ ചാടിക്കയറി എഞ്ചിന് ഓഫാക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബസ് പതുക്കെയാണ് നീങ്ങിയതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. ബസ് എന്‍ജിന്റെ വായുക്രമീകരണ സംവിധാനം തകരാറിലായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.…
Read More