തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷം രൂപ കണ്ടെടുത്തു. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണു കണ്ടെടുത്തത്. ഓര്‍ത്തോ വിഭാഗം ഡോക്ടറായ ഷെറിന് ഐസക്കാണ് വിജിലന്‍സിന്റെ പിടിയിലായത്. അപകടത്തില്‍ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയക്കാണു പണം വാങ്ങിയത്.അപകടത്തില്‍ പരിക്കേറ്റ യുവതിയെ കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചിരുന്നു. കൈയുടെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്കു ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍, ഡോക്ടര്‍ യുവതിയോടു പല റിപ്പോര്‍ട്ടുകൾ കൊണ്ടുവരാനാവശ്യപ്പെടുകയും ശസ്ത്രക്രിയ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. പണം നല്‍കാതെ ശസ്ത്രക്രിയ ചെയ്യില്ല എന്ന നിലയിലെത്തി. ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാള്‍ വിഷയം തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകളുമായി യുവതി ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി…
Read MoreTag: thrissur medical college
ഓർത്തില്ല, ഓർത്തോയിൽ ഡോക്ടർമാർ ഇല്ലെന്ന്; തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വേദനയിൽ വലഞ്ഞ് രോഗികൾ
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓർത്തോ ഡോക്ടർമാരുടെ കുറവുമൂലം രോഗികൾ വേദനകൊണ്ടു വലഞ്ഞു. കൈകാലുകൾക്ക് മുറിവും ഒടിവും ചതവുമൊക്കെ പറ്റി ഓർത്തോ വിഭാഗത്തിലെ ഡോക്ടർമാരെ കാണാനെത്തിയപ്പോഴാണ് ആകെ രണ്ടേരണ്ടു ഡോക്ടർമാരേ ആശുപത്രിയിലുള്ളു എന്നു മനസിലായത്. ഓർത്തോ വിഭാഗത്തിലുള്ള ഏഴുമുറികളിൽ ഇന്നലെ രണ്ടു മുറികളിൽ മാത്രമാണ് ഡോക്ടർമാരുണ്ടായിരുന്നത്. നൈറ്റ ്ഡ്യൂട്ടി കഴിഞ്ഞ് ഒരു ഡോക്ടർ പോയതും ഒരാൾക്ക് കാഷ്വാൽറ്റി ഡ്യൂട്ടിയായതും ഡോക്ടർമാരുടെ എണ്ണം കുറയാൻ കാരണമായി. യൂണിറ്റ് ചീഫും മറ്റൊരു ഡോക്ടറും മാത്രമാണ് രോഗികളെ നോക്കാനുണ്ടായിരുന്നത്. പിജി വിദ്യാർഥികളെ പ്ലാസ്റ്റർ വെട്ടുന്നതിനും കെട്ടുന്നതിനും വേണ്ടി നിയോഗിച്ചതിനാൽ അത്രയും തിരക്ക് കുറയ്ക്കാനായി. തിങ്കളാഴ്ചയായതിനാൽ ധാരാളം രോഗികൾ ഓർത്തോ വിഭാഗത്തിലെത്തിയിരുന്നു. വാർഡിൽ കിടക്കുന്നവരെ നോക്കേണ്ട ചുമതലയും രണ്ടു ഡോക്ടർമാർക്കായതിനാൽ ഇവർക്ക് വിശ്രമിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയായിരുന്നു.
Read Moreആശുപത്രിയിൽ മാലപൊട്ടിച്ചു കടന്നയാളെ ഓടിച്ചിട്ടു പിടികൂടി വയോധിക; മാല പൊട്ടിച്ച് കള്ളൻ ഓടിയത് മുകളിലത്തെ നിലയിലേക്ക് പിന്നാലെ വയോധികയും; തൃശൂർ മെഡിക്കൽ കോളജിൽ സംഭവിച്ചതിങ്ങനെ…
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഭർത്താവിനൊപ്പം ഡോക്ടറെ കാണനെത്തിയ വയോധികയുടെ മാല പൊട്ടിച്ച യുവാവിനെ വയോധികയും ആശുപത്രിയിലുണ്ടായിരുന്നവരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി പോലീസിലേൽപ്പിച്ചു. ചേറ്റുപുഴ പാണങ്ങാടൻ വീട്ടിൽ വിവേക് വിമൽ (42) ആണ് മെഡിക്കൽ കോളജ് പോലീസിന്റെ പിടിയിലായത്.മലപ്പുറം കോക്കൂർ സ്വദേശി രാധ (58)യുടെ മാലയാണു വിമൽ പൊട്ടിച്ചത്. ഭർത്താവിനെ പൾമണോളജി ഒപിയിൽ കാണിച്ചശേഷം ലാബിലേക്കു കോണി കയറി പോവുകയായിരുന്ന രാധയെ പിൻതുടർന്നെത്തിയ പ്രതി കഴുത്തിലെ മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. മാലയുടെ ഒരു ഭാഗം സാരിയിൽ സൂചി കൊണ്ട് കുത്തി വച്ചിരുന്നതിനാൽ എളുപ്പത്തിൽ മാല കൈക്കലാക്കാൻ പറ്റിയില്ല. ഇതിന്റെ പരിഭ്രമത്തിൽ കോണി ഇറങ്ങി താഴേയ്ക്ക് ഓടുന്നതിനു പകരം ഇയാൾ മുകളിലേക്കു കയറി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. രാധ പ്രതിയുടെ പിന്നാലെ കള്ളൻ എന്നുവിളിച്ച് ഓടിയതോടെ മുകൾ നിലയിലെ ഒപിയിൽ ഉണ്ടായിരുന്നവർ പ്രതിയെ പിന്തുടർന്നു പിടികൂടുകയായിരുന്നു. തമിഴനാട്…
Read Moreഇവിടെ ചികിത്സിക്കാൻ വെന്റിലേറ്ററും ഡോക്ടറുമില്ല; അപകടത്തിൽ ഗുരുതര പരിക്കുകളുമായെത്തിയ രോഗിയെ ഒഴിവാക്കി തൃശൂർ മെഡിക്കൽ കോളജ്
മുളങ്കുന്നത്തുകാവ്: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കൊണ്ടുവന്ന രോഗിക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം. വെന്റിലേറ്റർ ഒഴിവില്ലെന്നും ഡോക്ടർ ഇല്ലെന്നും പറഞ്ഞ് മറ്റെവിടെയെങ്കിലും കൊണ്ടുപോകാൻ ആശുപത്രി അധികൃതർ നിർദേശി ക്കുകയായിരുന്നു. ഇതനുസരിച്ച് പരിക്കേറ്റയാളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.മണിക്കൂറുകളോളം ആംബുലൻസിൽ കിടന്നയാൾക്ക് അടിയന്തര ചികിത്സ നൽകാൻ പോലും മെഡിക്കൽ കോളജിലുണ്ടായിരുന്നവർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് കൊട്ടേക്കാട് ബസ് സ്റ്റോപ്പിനടുത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ് എത്തിച്ച വട്ടണാത്ര സ്വദേശി വിജയനാണ് ഈ ദുരനുഭവമുണ്ടായത്. ഗുരുതരമായ പരിക്കുകളോടെ എത്തിച്ച വിജയനെ ആംബുലൻസിൽനിന്ന് ഇറക്കാ നോ, വന്നു നോക്കാൻപോലുമോ ആശുപത്രി അധികൃതർ തയാറായില്ലെന്നാണ് ആ ക്ഷേപം. ട്രോമാകെയർ ഇപ്പോഴും നോക്കുകുത്തിആറുവർഷംമുന്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ട്രോമാ കെയർ കെട്ടിടം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം ഒരു ഉപകാരവുമില്ലാതെ അടഞ്ഞുകിടക്കുന്നുണ്ട്. അപകടത്തിൽ പരിക്കേറ്റ് എത്തുന്നവർക്ക് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി അടിയന്തര…
Read Moreതൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ്; ആശുപത്രി വളപ്പിലെ കോഫി ഹൗസിലെ ജീവനക്കാർക്കും കോവിഡ്
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. രോഗം കണ്ടെത്തിയ രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രി ഡ്യൂട്ടി ചെയ്തിരുന്നു. ഇത് കൂടുതൽ ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. അതേസമയം ആശുപത്രി വളപ്പിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിലെ 13 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവർക്കും പരിശോധന നടത്തിയത്. തുടർന്നാണ് കൂടുതൽ പേർക്ക് രോഗം കണ്ടെത്തിയത്. ഇതേതുടർന്ന് കോഫി ഹൗസ് താത്കാലികമായി അടച്ചു.
Read Moreപുതിയ പോലീസ് മേധാവിയോട് ആദ്യത്തെ അപേക്ഷ… മെഡിക്കൽ കോളജ് എയ്ഡ്പോസ്റ്റിലേക്ക് പോലീസുകാരേ തരാമോ…
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയോട് ആദ്യമായി ഒരു അപേക്ഷ..തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലേക്ക് പോലീസുകാരേ തരാമോ സാർ… പോലീസുകാരില്ലാത്തതു മൂലം അടഞ്ഞു കിടക്കുന്ന എയ്ഡ് പോസ്റ്റിനു മുന്നിൽ വന്ന് നിസഹായരായി മടങ്ങിപ്പോകുന്നവർ നിരവധിയാണ്.12 പോലീസുകാരെയാണ് സംസ്ഥാന സർക്കാർ ഈ എയ്ഡ് പോസ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് തൃശൂർ നഗരത്തിൽ പ്രവർത്തിച്ചിരുന്ന മെഡിക്കൽ കോളജ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റിലേക്ക് മാത്രമായി കേരള ആംഡ് പോലീസിൽ നിന്നും 12 പോലീസുകാരെ സ്ഥിരമായി നിയമിച്ച് ഉത്തരവിട്ടിരുന്നു. ആശുപത്രി മുളങ്കുന്നത്തുകാവിലേക്ക് മാറ്റിയപ്പോൾ ഈ പോലീസുകാരെയും മാറ്റി നിയമിച്ചിരുന്നു.എന്നാൽ അന്ന് ഒരു എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നതിന് സൗകര്യമുള്ള കെട്ടിടം മുളങ്കുന്നത്തുകാവിൽ ഉണ്ടായിരുന്നില്ല.പോലീസുകാർക്ക് ഇരിക്കാനുള്ള സൗകര്യം പോലുമില്ലായിരുന്നു. അതിനാൽ പോലീസുകാർ ചുമതലയേൽക്കുന്നത് നീണ്ടുപോയി. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പതിനഞ്ചു കിലോമീറ്റർ ദൂരെയുള്ള പേരാമംഗലം,…
Read Moreഉപകരണങ്ങളെത്തി, മെഡിക്കൽ കോളജിൽ ഓക്സിജൻ പ്ലാന്റ് സജ്ജമാകുന്നു; ഒരു മാസത്തിനകം പ്രവർത്തനക്ഷമമാകും
സ്വന്തം ലേഖകൻമുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ ഉത്പാദന പ്ലാന്റ് സജ്ജമാകുന്നു. ഇതിനുള്ള ഉപകരണങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി.ഒരു മാസത്തിനകം പ്ലാന്റ് പ്രവർത്തന ക്ഷമമാക്കാനാണ് ശ്രമം നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഒന്നര കോടിയുടെ സഹായത്തോടെയാണ് പ്ലാന്റ് സജ്ജമാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പ്ലാന്റിന്റെ നിർമാണം തുടങ്ങിക്കഴിഞ്ഞു. ഓക്സിജൻ പ്ലാന്റിലെ മെഷിനറികൾ സ്ഥാപിക്കുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്. പ്ലാന്റ് പ്രവർത്തനക്ഷമമാകുന്നതോടെ ആശുപത്രിയിലേക്കാവശ്യമായ ഓക്സിജൻ ഇവിടെ സ്വന്തമായി ഉത്പാദിപ്പിക്കാനാകും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമുള്ള ശരാശരി 200 മുതൽ 300 യൂണിറ്റ് ഓക്സിജൻ ഈ പ്ലാന്റിലൂടെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തുന്ന പുതിയ സർക്കാരിലെ ആരോഗ്യവകുപ്പു മന്ത്രിക്ക് ഉദ്ഘാടനം നടത്താൻ സാധിക്കും വിധമാണ് ഓക്സിജൻ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുന്നത്. മെഡിക്കൽ കോള്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് സമീപത്തായാണ് ആശുപത്രി വക സ്ഥലത്ത് പുതിയ പ്ലാന്റ് ഒരുങ്ങുന്നത്. മെഡിക്കൽ കോളജ്…
Read Moreമെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച യുവതിക്ക് കോവിഡ്; ലേബർ റൂമും ഗൈനക്കോളജി ഒപിയും ഒന്നാം വാർഡും അടച്ചു
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവിച്ച യുവതിക്ക് കോവിഡ്. ഇതേ തുടർന്ന് ലേബർ റൂമും ഒന്നാം വാർഡും ഗൈനക്കോളജി ഒപിയും അടച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്നാണ് യുവതിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയക്ക് മുൻപു തന്നെ യുവതി ലേബർ റൂമിൽ വെച്ച് പ്രസവിച്ചു. തുടർന്ന് യുവതിക്ക് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ യുവതിയെ കോവിഡ് വാർഡിലേക്കും കുഞ്ഞിനെ നിരീക്ഷണ മുറിയിലേക്കും മാറ്റി. പിന്നീടാണ് ലേബർ റൂമും ഒന്നാം വാർഡും അടച്ച് അവിടെയുണ്ടായിരുന്ന രോഗികളേയും കൂട്ടിരിപ്പുകാരേയും നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഡോക്ടർമാരടക്കം പത്തോളം ജീവനക്കാർ നിരീക്ഷണത്തിൽ പോകുന്നതോടെ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.
Read Moreമരിച്ച വീട്ടമ്മയ്ക്കു കോവിഡ് സ്ഥിരീകരിച്ച സംഭവം; മെഡിക്കൽ കോളജിലെ ഡോക്ടർമാരും ജീവനക്കാരും ക്വാറന്റൈനിൽ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: അരിന്പൂരിൽ മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവരെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരോടും ജീവനക്കാരടക്കമുള്ളവരോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം. മെഡിക്കൽ ബോർഡ് വാക്കാൽ ഇതിനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞു. ഒൗദ്യോഗിക ഉത്തരവ് പിന്നീട് പുറത്തിറക്കും. അരിന്പൂർ കുന്നത്തങ്ങാടി കിഴക്കേ പരയ്ക്കാട് വടക്കേപുരയ്ക്കൽ വിശ്വംഭരന്റെ ഭാര്യ വത്സലക്കാണ്(63) മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. ട്രൂനാറ്റ് പരിശോധനയിൽ ഇവർക്ക് കോവിഡ് നെഗറ്റീവായിരുന്നു. പിസിആർ പരിശോധനയിലാണ് ഫലം പോസിറ്റീവാണെന്ന് കണ്ടത്. തുടർന്ന് ആലപ്പുഴ വൈറോളജി ലാബിലേക്കും സ്രവം പരിശോധനക്കയച്ചിരുന്നു. അതും പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് മെഡിക്കൽ കോളജിലെ ബന്ധപ്പെട്ട ഡോക്ടർമാരോടും ജീവനക്കാരോടും ക്വാറന്റൈനിൽ പോകാൻ വാക്കാൽ നിർദ്ദേശം നൽകിയത്. പോസ്റ്റുമോർട്ടം നടപടികളിൽ പങ്കെടുത്ത ഏഴു ഡോക്ടർമാരടക്കം പത്തോളം പേർ ക്വാറന്റൈനിൽ പോകും. അന്തിക്കാട് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്നു പോലീസുകാരും ക്വാറന്റൈനിൽ…
Read Moreതെരുവ് നായ്ക്കൾ മാത്രമല്ല,ഉഗ്ര വിഷപാമ്പുകളും…തൃശൂർ മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരന് പാമ്പുകടിയേറ്റു; കടിയേറ്റയാൾ ഗുരുതരാവസ്ഥയിൽ
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവും രൂക്ഷമായ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ ഉഗ്രൻ വിഷപ്പാന്പുകളും!! കഴിഞ്ഞ ദിവസം പാന്പുകടിയേറ്റയാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ മകന് കൂട്ടിരിക്കാനെത്തിയ അച്ഛനാണ് ആശുപത്രി കോന്പൗണ്ടിൽ നിന്നും പാന്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റ മകന് കൂട്ടിരിക്കാനെത്തിയ പുതുരുത്തി തറയിൽ ആച്ചാട്ട്പടി കോളനിയിൽ മണികണ്ഠൻ(47) ആണ് പാന്പുകടിയേറ്റ് ചികിത്സയിലുള്ളത്. മണികണ്ഠന്റെ 22 വയസുള്ള മകൻ ഭക്ഷ്യവിഷബാധയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. അസുഖം ഭേദമായതിനെ തുടർന്ന് മകനെ ഡിസ്ചാർജ് ചെയ്തിരുന്നു. ഡിസ്ചാർജ് ഷീറ്റ് കിട്ടാൻ കാത്തിരിക്കുന്നതിനിടെ മകന് ചായ വാങ്ങിച്ചുകൊണ്ടുവരാനായി ആശുപത്രിയുടെ പിന്നിലുള്ള കടയിൽ പോയി വരുന്പോഴാണ് മണികണ്ഠനെ പാന്പു കടിച്ചത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അണലിയാണ് കടിച്ചതെന്ന് സംശയിക്കുന്നു. ആശുപത്രി…
Read More