മലയാളികളുടെ ആവേശമായ തൃശ്ശൂര്‍ പൂരത്തെച്ചൊല്ലി മുമ്പില്ലാത്ത വിധമാണ് ഇക്കുറി ചര്‍ച്ചകള്‍ നടന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതു മുതല്‍ റിമ കല്ലിങ്കലിന്റെ വിവാദ പ്രസ്താവന വരെ ചര്‍ച്ചയായിരുന്നു. തൃശ്ശൂര്‍ പൂരം പുരുഷാധിപത്യത്തിന്റെ വിളംബരമാണെന്നു പറഞ്ഞായിരുന്നു റിമ കല്ലിങ്കല്‍ വെടി പൊട്ടിച്ചത്. ഇപ്പോഴിതാ റിമിയുടെ വാക്കുകള്‍ അംഗീകരിച്ചു കൊണ്ട് ‘ഫെമിനിച്ചിസ്പീക്കിങ്’ എന്ന ഫേസ്ബുക് പേജിലെത്തിയ കുറിപ്പ് വൈറലാകുകയാണ്. ഫേസ്ബുക് പോസ്റ്റിലൂടെ… ‘ ആണ്കൈ പരതുന്ന ആഘോഷങ്ങള്‍ ‘ വിശാഖപട്ടണത്തില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായ് ജീവിതത്തില്‍ ഹോളി ആഘോഷിക്കുന്നത്, ‘ഋഷികൊണ്ട’ എന്ന ബീച്ചിലാണ് അന്ന് ഹോളി ആഘോഷിക്കാന്‍ പോയത്, അടുത്ത കോളേജില്‍ നിന്നെല്ലാം കുട്ടികളും വരും, മൊത്തത്തില്‍ ഒരു വലിയ കൂട്ടം തന്നെയുണ്ടാകും. പക്ഷെ വരുന്നവരില്‍ പലരും ഹോളി ആഘോഷിക്കാന്‍ വേണ്ടി മാത്രം വരുന്നവര്‍ ആയിരുന്നില്ല. ‘ഒത്തു കിട്ടിയാല്‍ ഒരു സ്പര്‍ശന സുഖം’ അതു മാത്രം ലക്ഷ്യം വച്ചു വരുന്നവരുണ്ട്. അവിടെയുള്ള…
Read MoreTag: thrissur pooram
ഇതിനും വേണം ഒരു ഭാഗ്യം ; വീട്ടിലിരുന്ന് തൃശൂര്‍ പൂരം കാണുന്ന ഏക വീട്ടുകാരായ തെക്കേമണ്ണത്തു തറവാട്ടുകാരുടെ വിശേഷങ്ങള്‍ ഇങ്ങനെ…
തൃശൂരുകാരുടെ പൊതുവികാരമാണ് തൃശൂര്‍ പൂരം. ആ പൂരം വീട്ടിലിരുന്ന് കാണുന്നത് അസുലഭ ഭാഗ്യം തന്നെയെന്ന് നിസംശയം പറയാം. സ്വരാജ് ഗ്രൗണ്ടിന്റെ തൊട്ടടുത്തുള്ള, നായ്ക്കനാലില്‍ ഗീത മെഡിക്കല്സിനോടു ചേര്‍ന്നുള്ള തെക്കേ മണ്ണത്തു തറവാട്ടുകാര് ഒന്നരനൂറ്റാണ്ടായി പൂരം കാണുന്നത് ഇങ്ങനെയാണ്. വീടിന്റെ വാതില്‍ തുറക്കുന്നതു രാജവീഥിയായ സ്വരാജ് റൗണ്ടിലേക്കാണ്. പൂരം കൊടിയേറിയാല്‍ ജനലക്ഷങ്ങള്‍ വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയിലേക്കൊഴുകുമ്പോള് ഈ കുടുംബം വീടിന്റെ ഉമ്മറത്ത് ചാരുകസേര വലിച്ചിട്ട് ഇരുന്നു പൂരം കാണും. സ്വന്തം വീട്ടുമുറ്റത്തിരുന്നു പൂരം കാണാന്‍ ഭാഗ്യമുള്ള ഒരേയൊരു വീട് എന്ന ഖ്യാതിയും തെക്കെമണ്ണത്തു തറവാടിനു സ്വന്തം. അഞ്ച് തലമുറകള്‍ ഇവിടെയിരുന്നു പൂരം കണ്ടുകഴിഞ്ഞു. ശക്തന് തമ്പുരാന്റെ കാലത്ത് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയിലേക്ക് വാതില്‍ തുറക്കുന്ന ധാരാളം വീടുകള്‍ സ്വരാജ് റൗണ്ടിലുണ്ടായിരുന്നു. നഗരം വളര്‍ന്നപ്പോള്‍ വീടുകളെല്ലാം കച്ചവട സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്സുകളുമായി മാറി. എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതെ…
Read More