ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംകിട്ടാതെ കുഴഞ്ഞു വീണ വിദ്യാര്‍ഥിനിയ്ക്ക് രക്ഷയായത് അധ്യാപികയുടെ അവസരോചിത ഇടപെടല്‍. പുല്ലേപ്പടി ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഹാദിയ ഫാത്തിമയ്ക്കാണ് കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയത്. അധ്യാപികയായ കെ എം ഷാരോണിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുട്ടി രക്ഷപ്പെട്ടത്. ഭക്ഷണത്തിനിടെ ഹാദിയ ശ്വാസംമുട്ടി പിടയുന്നതു കണ്ടു കുട്ടികളും മറ്റ് അധ്യാപകരും പകച്ചു നില്ക്കുമ്പോള് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വിഭാഗത്തിന്റെ ചുമതലയുള്ള ഷാരോണ്‍ പാഞ്ഞെത്തുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ ഷാരോണ്‍ കുട്ടിക്കു സിപിആര്‍ നല്‍കിയതോടെയാണ് അപകടം ഒഴിവായത്. സ്കൂള്‍ അസംബ്ലിയില്‍ മാനേജര്‍ എച്ച് ഇ മുഹമ്മദ് ബാബു സേട്ടിന്റെ നേതൃത്വത്തില്‍ ഷാരോണിനെ ആദരിച്ചു.
Read MoreTag: throat
ചൂണ്ടയില്‍ നിന്നു മീനിനെ കടിച്ചെടുത്തപ്പോള്‍ തൊണ്ടയില്‍ കുടുങ്ങി ! ഒടുവില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു…
ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ചൂണ്ടയില്‍ നിന്നും മീന്‍ കടിച്ച് മാറ്റുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്. 12 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്ന മത്സ്യമാണ് തൊണ്ടയില്‍ കുടുങ്ങിയത്. മീന്‍ തൊണ്ടയില്‍ കുടുങ്ങിയതോടെ ശ്വാസ തടസവും രക്തസ്രാവവും ഉണ്ടായി. ഇതോടെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എമര്‍ജന്‍സി വിഭാഗത്തില്‍ വെച്ച് രക്തസ്രാവത്തെ തുടര്‍ന്ന് മീനിനെ പുറത്തെടുക്കാനായില്ല. ശസ്ത്രക്രിയയിലൂടെയാണ് മത്സ്യം നീക്കം ചെയ്തത്. ആദ്യം ട്രക്കിയോസ്റ്റമി നടത്തി ശ്വാസ തടസം മാറ്റിയശേഷമാണ് മത്സ്യത്തെ പുറത്തെടുത്തത്.
Read Moreപൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങിയ 55 കാരന് മരിച്ചു ! കൊച്ചിയില്‍ നടന്ന ദാരുണ സംഭവം ഇങ്ങനെ…
പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന് ദാരുണാന്ത്യം.പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്. അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മുരളിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ അംബിക, മക്കള്‍ അരുണ്‍, അഖില്‍
Read Moreമീന്‍ പിടിക്കുന്നതിനിടെ ജീവനുള്ള കരിമീന്‍ തൊണ്ടയില്‍ കുടുങ്ങി ! സംസാരശേഷിയില്ലാത്ത ആള് വൃദ്ധന് അദ്ഭുതകരമായി രക്ഷപ്പെട്ടു;തൃശ്ശൂരില്‍ നടന്ന സംഭവമിങ്ങനെ…
ആസ്മയ്ക്ക് മീന്‍ വിഴുങ്ങുന്ന ആളുകളെപ്പറ്റി കേട്ടിട്ടില്ല…എന്നാല്‍ ജീവനുള്ള മീന്‍ അബദ്ധത്തില്‍ തൊണ്ടയില്‍ കുടുങ്ങിയാല്‍ എന്താകും അവസ്ഥ. മീന്‍ പിടിക്കുന്നതിനിടെ കരിമീന്‍ തൊണ്ടയില്‍ കുടുങ്ങിയ 60കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ചാവക്കാട് എടക്കഴിയൂര്‍ കടലാപറമ്പില്‍ കൃഷ്ണനാണ് ഇത്തരത്തില്‍ എട്ടിന്റെ പണി കിട്ടിയത്. സംസാരശേഷിയില്ലാത്ത കൃഷ്ണന് പുഴയില്‍ കിടന്ന് മരണവെപ്രാളം കാണിക്കുന്നത് കണ്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്. ആദ്യം ഒന്നും ആര്‍ക്കും മനസിലായില്ല. എന്നാല്‍ വാ തുറന്ന് കാണിച്ചപ്പോഴാണ് തൊണ്ടയില്‍ കുടുങ്ങിയ കരിമീനിന്റെ വാലറ്റം മാത്രം കണ്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ബൈക്കില്‍ കയറ്റി ചാവക്കാട് ആശുപത്രിയിലെത്തിച്ചു. അപകടം മനസ്സിലാക്കിയ അവര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് അമലയില്‍ എത്തിക്കുകയും പണിപ്പെട്ട് മീനിനെ പുറത്തെടുത്ത് കൃഷ്ണനെ രക്ഷിക്കുകയും ചെയ്തു. ആദ്യം കിട്ടിയ കരിമീനിനെ വായില്‍ കടിച്ചു പിടിച്ച് മീന്‍പിടുത്തം തുടര്‍ന്നതാണ് കൃഷ്ണന് വിനയായി മാറിയത്. അടുത്ത മീനിനെ പിടിക്കാനായി…
Read Moreലോക്ക് ഡൗണില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയുമായി കലഹിച്ചു ! ഒടുവില്‍ സ്വന്തം കഴുത്തു മുറിച്ച് ആത്മഹത്യാ ശ്രമവും; തൃശൂരിലെ വയോധികനെ രക്ഷിച്ചത് പോലീസുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍…
തൃശൂരിലെ ഫ്ളാറ്റില്‍ ഭാര്യയുമായി കലഹിച്ച് കഴുത്തു മുറിച്ച വയോധികന് രക്ഷയായത് പോലീസുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍. വയോധികരായ ദമ്പതികള്‍ മാത്രമാണ് ഫ്ളാറ്റില്‍ താമസം. ലോക്ഡൗണ്‍ മൂലം ആംബുലന്‍സ് വിളിച്ചിട്ടു കിട്ടാതായതോടെ സഹായമഭ്യര്‍ഥിച്ചു വിളിയെത്തിയതു വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്. സിവില്‍ പൊലീസ് പൊലീസ് ഓഫിസര്‍ അബീഷ് ആന്റണി (32) സ്റ്റേഷനില്‍ നിന്നു പൊലീസ് ജീപ്പുമായി ഒറ്റയ്ക്കെത്തി അദ്ദേഹത്തെ താങ്ങിയെടുത്തു വണ്ടിയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ വയോധികന് ഒടുവില്‍ അപകടനില തരണം ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ കുറേ ദിവസമായി കലഹത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോടു പറഞ്ഞു. വഴക്കുമൂത്തതോടെ 64കാരന് ഭാര്യ നോക്കിനില്‍ക്കെ കഴുത്തു മുറിക്കുകയായിരുന്നു. രക്തമൊലിപ്പിച്ചു ഭര്‍ത്താവ് നിലത്തുവീണതു കണ്ട് ഭാര്യ ബഹളം കൂട്ടി. ആലുവയില്‍ ജോലിചെയ്യുന്ന മകനെ വിളിച്ചു വിവരം പറഞ്ഞു. ലോക്ഡൗണ്‍ മൂലം യാത്ര അസാധ്യമായതിനാല്‍ മകന് ആംബുലന്‍സ് വിളിക്കാന്‍ നോക്കിയെങ്കിലും ലഭിച്ചില്ല.…
Read More