തുറവൂർ: സ്ത്രീകളുടെ ഫോട്ടോ എടുത്ത് മോർഫ് ചെയ്യുകയും അശ്ലീല ചുവയോടെ നവ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ പിടികൂടി. കളരിക്കൽ ഭാഗത്ത് താമസിക്കുന്ന പ്രണവ് (22), ശ്രീദേവ് (19), ആകാശ്(19) ദീപിൽ (19), അമൽദേവ് (18) എന്നിവരാണ് പിടിയിലായത്. തുറവൂർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കളരിക്കൽ ഭാഗത്തെ മുപ്പതോളം വരുന്ന സ്ത്രീകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ്. പ്രതികളിൽ ഒരാളുടെ അമ്മയുടെ ഫോട്ടോ ഇത്തരത്തിൽ എടുത്ത് നവമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പരസ്പരം ഏറ്റുമുട്ടിയതാണ് സംഭവം പുറത്തറിയാൻ കാരണം. ഇതോടെ പ്രദേശത്തെ സ്ത്രീകൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. കളരിക്കൽ ഭാഗത്തെ നിരവധി സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെയും ഫോട്ടോ, ഇവർ നടന്നു പോകുന്പോൾ ഇവർ അറിയാതെ വഴിയിൽനിന്ന് മൊബൈൽ ഫോണിൽ എടുത്ത് അശ്ലീലമായി ചിത്രീകരിച്ച്, മോശമായ രീതിയിൽ ശരീരഭാഗങ്ങൾ വർണിച്ച് പരസ്പരം കൈമാറിയ സംഭവത്തിൽ ആണ്…
Read More