കാസര്‍ഗോഡ്: പലസ്തീന് നഗരമായ ഗാസ എന്നും തര്‍ക്കങ്ങളുടെ മുനമ്പായാണ് അറിയപ്പെട്ടിരുന്നത്. അശാന്തിയുടെ പ്രതീകമായാണ് ഗാസയെ പലപ്പോഴും പരാമര്‍ശിക്കുന്നത്. എന്നാല്‍ കേരളത്തിലും ഒരു ഗാസയുണ്ടെന്നത് പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തുരുത്തിയാണ് ഇപ്പോള്‍ ഗാസത്തെരുവായി മാറിയിരിക്കുന്നത്. സ്ഥലനാമത്തിലുണ്ടായ പെട്ടെന്നുള്ള മാറ്റത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇസ്ലാമിക പോരാട്ടങ്ങളുടെ സംഘര്‍ഷങ്ങളുടെ പ്രതീകമായ ഗാസയില്‍ ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം ഇന്നും അനസ്യൂതം തുടരുകയാണ്.ഹമാസിന്റെ നിയന്ത്രണത്തിലാണ് ഈ സ്ഥലം. ഇസ്ലാമിക തീവ്രവാദികളുടെ പോരാട്ട ചരിത്രം ഇവിടെ തുടങ്ങുന്നവെന്ന തരത്തിലാണ് ഗാസയെ അവതരിപ്പിക്കാറ്. ജിഹാദിനായുള്ള പോരാട്ടം മുസ്ലീമുകളില്‍ ആവേശം പടര്‍ത്താനുപയോഗിക്കുന്ന സ്ഥലപ്പേരാണ് ഗാസ. ഈ അവസരത്തിലാണ് കേരളത്തിലെ ഗാസയും പ്രസക്തമാകുന്നത്. കേരളത്തില്‍ നിന്ന് ഐഎസിലേക്കു ചേരാന്‍ പോയ യുവാക്കളിലധികവും തുരുത്തിയ്ക്കു സമീപമുള്ള പടന്നയില്‍ നിന്നുള്ളവരാണ്. യുവാക്കളെ ഭീകരസംഘടനയിലേക്ക് ആകര്‍ഷിച്ചവര്‍ക്ക് ഈ മേഖലയില്‍ ഇപ്പോഴും സ്വാധീനമുണ്ടെന്നു സംശയമുണര്‍ത്തുന്നതാണ് ഈ പേരുമാറ്റം.…
Read More