ചേര്‍ത്തല: ജാമ്യമില്ലാ വകുപ്പുകളടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് നടപടി നേരിടുന്ന വെള്ളാപ്പള്ളിയും കൂട്ടരും കോടതി ഉത്തരവിനെ വെല്ലുവിളിച്ചു പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ നിയമവാഴ്ചയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണെന്ന് എസ്എന്‍ഡിപി സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. വെള്ളാപ്പള്ളിയെ പോലെ തന്നെ ക്രിമിനല്‍കേസുകളില്‍ പ്രതിയും 100 കോടി രൂപ തെലുങ്കാന എംഎല്‍എമാര്‍ക്ക് കോഴ നല്കി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതിനെത്തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന തുഷാര്‍ വെള്ളാപ്പള്ളിയും ശ്രീനാരായണീയര്‍ക്ക് അപമാനമാണ് വരുത്തിവച്ചിരിക്കുന്നത്. സകല മാനദണ്ഡങ്ങളും കാറ്റില്‍പറത്തി അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന വെള്ളാപ്പള്ളിയെയും മകനെയും എസ്എന്‍ഡിപി യോഗത്തില്‍നിന്നു നീക്കം ചെയ്യാന്‍ നിയമ നടപടികള്‍ക്കു പുറമേ ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്കും സംരക്ഷണ സമിതി നേതൃത്വം നല്‍കും. സര്‍ക്കാരുകളുടെ സംവരണ നയത്തിനെതിരേ സമാന ചിന്താഗതിക്കാരെയും സംഘടനകളെയും ഏകോപിപ്പിച്ച് പൊതുവേദി രൂപീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. ചേര്‍ത്തലയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ പ്രസിഡന്റ്…
Read MoreTag: thushar vellappally
അയ്യപ്പൻ പൊറുക്കില്ല..! പിന്നാക്കക്കാർക്കായി ശ്രീകോവിൽ പ്രവേശന വിളംബരം നടത്തണമെന്ന്തുഷാർ വെള്ളാപ്പള്ളി
ആലപ്പുഴ: ശബരിമല ഉൾപ്പെടെ കേരളത്തിലെ എല്ലാ മഹാക്ഷേത്രങ്ങളിലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും, പൂജാവിധി പഠിച്ച അബ്രാഹ്മണർക്ക് പൂജ ചെയ്യാൻ അവസരം നൽകുന്ന ശ്രീകോവിൽ പ്രവേശന വിളംബരം നടത്തണമെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശബരിമലയിലെ ശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരെ മാത്രം ക്ഷണിച്ചുള്ള പരസ്യം കേരളത്തിന് അപമാനകരമാണ്. എന്ത് നവോത്ഥാനമാണ് നാട്ടിൽ നടക്കുന്നതെന്ന് മനസിലാകുന്നില്ല. സദാസമയവും പുരോഗമനവും നവോത്ഥാനവും പറയുന്നവർ കേരള ചിന്താഗതിയെയും സംസ്കാരത്തെയും അപമാനിക്കുകയാണ്. ശബരിമലയിലെത്തുന്ന ഭൂരിപക്ഷം ഭക്തരും പിന്നാക്കക്കാരാണ്. ഭക്തരെ അവഗണിച്ച് ബ്രാഹ്മണ നിയമം ശബരിമലയിൽ നടത്തിയാൽ അയ്യപ്പൻ പൊറുക്കില്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം സമൂഹത്തോടുള്ള വെല്ലുവിളിയാണ്. ശബരിമലയിലെ ജാതിവിവേചനം അവസാനിപ്പിക്കാൻ ബി.ഡി.ജെ.എസ് സമരം ശക്തമാക്കും. ചിങ്ങം ഒന്നിന്ന് പ്രതിഷേധ ദിനമായി ആചരിക്കുമെന്നും തുഷാർ പറഞ്ഞു.
Read Moreനാസിൽ അബ്ദുള്ള പറയുന്നു… പണം കിട്ടാതെ കേസ് പിൻവലിക്കില്ല; അന്ന് ചെക്കുകേസിൽ തന്നെ കുടുക്കി ജയിൽ അടച്ചു; ഇന്ന് തുഷാറും
തൃശൂർ: ചെക്കുകേസിൽ തന്നെ അകത്താക്കിയ തുഷാറിനെതിരെ അതേ നാണയത്തിൽ നാസിൽ അബ്ദുള്ള നൽകിയ തിരിച്ചടിയാണ് തുഷാറിനെ ജയിലിലാക്കിയത്. തുഷാർ നൽകിയ ചെക്കുകൾ പണമില്ലാതെ മടങ്ങിയത് നാസിലിനെ ഗൾഫിൽ ജയിലിലാക്കിയതിന് അതേ നാണയത്തിൽ തന്നെ നാസിൽ പ്രതികരിച്ചപ്പോഴാണ് തുഷാർ അകത്തായത്. നാസിൽ അബ്ദുള്ള വിദേശത്ത് ജയിലിൽ കിടന്നിരുന്നുവെന്നും തുഷാർ വെള്ളാപ്പള്ളി നൽകിയ ചെക്ക് മാറാനാവാതെ വന്നതാണ് നാസിലിനെ ജയിലിലാക്കിയതെന്നും തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗൾഫിൽ കേസു കൊടുത്ത മതിലകം സ്വദേശി നാസിൽ അബ്ദുള്ളയുടെ മാതാപിതാക്കൾ പറഞ്ഞു. നാസിലിന്റെ ജയിൽവാസം നാട്ടിലറിഞ്ഞതോടെ പ്രായമായ മാതാപിതാക്കൾക്കും വയ്യാതായി. പ്രായമായ പിതാവിന് സ്ട്രോക്ക് വന്നത് തന്റെ മകൻ ഗൾഫിൽ ജയിലിൽ ആയതറിഞ്ഞാണ്. തുഷാർ നൽകാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് തങ്ങളുടെ മകന് ജയിലിൽ പോകേണ്ടി വന്നതെന്നും തങ്ങളാകെ തകർന്നതെന്നും മാതാപിതാക്കൾ പറയുന്നു. ബി.ടെക് പാസായി യുഎഇയിലെത്തിയ നാസിൽ സ്വന്തമായി ഒരു ഇലക്ട്രിക്കൽ മെയിന്റനൻസ് കന്പനി…
Read Moreരാഹുല്‍ ഗാന്ധിയൊന്നും എനിക്കൊരു എതിരാളിയേ അല്ല… വയനാട്ടില്‍ ഇത്തവണ പ്രചരണായുധമാക്കുന്നത് ഇക്കാര്യം;രണ്ടും കല്‍പ്പിച്ച് തുഷാര്‍ വെള്ളാപ്പള്ളി…
വയനാട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്നും വയനാട് മണ്ഡലത്തിലേക്കു പോയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വയനാട് മണ്ഡലത്തില്‍ ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. നാളെ പത്രികാ സമര്‍പ്പിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തനിക്കൊരു വെല്ലുവിളിയാകുമെന്നു കരുതുന്നില്ലെന്നും തുഷാര്‍ വ്യക്തമാക്കി. വയനാട്ടിലില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എന്തായാലും വയനാട്ടില്‍ ഇത്തവണ കടുത്ത പോരാട്ടം നടക്കുമെന്നുറപ്പാണ്.
Read More