ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കെല്ലാം സുപരിചിതനായ താരമാണ് ത്യാഗരാജന്‍. നടനും സംവിധായകനും സ്റ്റണ്ട് മാസ്റ്ററും തമിഴ് ചലച്ചിത്ര നിര്‍മാതാവുമെല്ലാമാണ് അദ്ദേഹം. ന്യൂഡല്‍ഹി അടക്കമുള്ള നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടേയും ഭാഗമായിട്ടുള്ള നടന്‍ കൂടിയാണ് അദ്ദേഹം. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് അദ്ദേഹം ഏറെയും സിനിമകള്‍ ചെയ്തിട്ടുള്ളത്. നടന്‍ വിക്രമിന്റെ അമ്മാവന് കൂടിയാണ് ത്യാഗരാജന്‍. അച്ഛന്റെ വഴിയെ താരത്തിന്റെ മകന്‍ പ്രശാന്തും സിനിമയില്‍ എത്തിയിരുന്നു. ഒരു കാലത്ത് വലിയ ആരാധക വൃന്ദം ഉണ്ടായിരുന്ന നടനായിരുന്നു പ്രശാന്ത്. ജീന്‍സ് അടക്കമുള്ള സിനിമകളിലൂടെ ഇദ്ദേഹം ദക്ഷിണേന്ത്യന്‍ സിനിമയില്‍ സൃഷ്ടിച്ച ഓളം ചെറുതല്ല. ലോക സുന്ദരി ഐശ്വര്യ റായി മുതലുള്ള സുന്ദരിമാര്‍ പ്രശാന്തിന്റെ നായികമാരായിട്ടുണ്ട്. 1990കളില്‍ ആണ് പ്രശാന്ത് നായകനായി തമിഴില്‍ തിളങ്ങിയത്. പതിനേഴാം വയസില്‍ രാധാ ഭാരതി സംവിധാനം ചെയ്ത വൈഗസി പൊറന്താച്ച് എന്ന ചലച്ചിത്രത്തിലാണ് പ്രശാന്ത് ആദ്യമായി അഭിനയിച്ചത്. 1990കളുടെ അവസാനത്തില്‍ കണ്ണെതിരേ…
Read MoreTag: thyagarajan
ഒരു ദിവസം രാത്രിയില്‍ ഞാന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതിലില്‍ മൂന്നു പ്രാവശ്യം തട്ടി; കിടക്ക പങ്കിടാന്‍ തയ്യാറാകാത്തതിനാല്‍ എന്നെ സെറ്റില്‍ നിന്നും ആട്ടിപ്പായിച്ചു; നടന്‍ ത്യാഗരാജനെതിരേ ഗുരുതര ആരോപണവുമായി വനിതാ ഫോട്ടോഗ്രാഫര്‍
ചെന്നൈ: തമിഴകത്തെ ആക്ഷന്‍ ഹീറോ അര്‍ജുനെതിരേ നടന്ന മീടു വെളിപ്പെടുത്തലിന്റെ ഞെട്ടല്‍ മാറുംമുമ്പേ തമിഴകത്തെ ഞെട്ടിച്ച് വീണ്ടും മീടൂ ആരോപണം. നടനും സംവിധായകനുമായ ത്യാഗരാജനെതിരേ വനിതാ ഫോട്ടോഗ്രാഫര്‍ പ്രതിക മേനോനാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.’പൊന്നാര്‍ ശങ്കര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ത്യാഗരാജന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് പ്രതികയുടെ വെളിപ്പെടുത്തല്‍. ത്യാഗരാജന്റെ മകന്‍ പ്രശാന്ത് നായകനായ ചിത്രമാണ് പൊന്നാര്‍ ശങ്കര്‍. കോയമ്പത്തൂരില്‍ വച്ചായിരുന്നു ചിത്രീകരണം. കോളേജ് പഠനം പൂര്‍ത്തിയാക്കി ഫോട്ടോഗ്രഫി മോഹവുമായി നടക്കുമ്പോഴാണ് 2010ല്‍ സുഹൃത്ത് വഴി ത്യാഗരാജന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത്. ചിത്രീകരണത്തിനിടെ തന്നെ എപ്പോഴും ത്യാഗരാജന്‍ ഒപ്പം നിര്‍ത്തിയിരുന്നു.’ഒരു ദിവസം രാത്രി താന്‍ താമസിക്കുന്ന ഹോട്ടല്‍ മുറിയുടെ വാതിലില്‍ മൂന്ന് തവണയാണ് ത്യാഗരാജന്‍ തട്ടി വിളിച്ചത്. പുലര്‍ച്ചെ നാല് മണിവരെ ഇത് തുടര്‍ന്നു. പേടിച്ച് ജീവിതത്തോടും ശരീരത്തോടും വെറുപ്പ് തോന്നിയ നിമിഷമായിരുന്നു. പേടി മാറാന്‍…
Read More