തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തൈറോയ്ഡ് ഹോർമോണിന്റെ അളവ് കൂട്ടും. തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം മൂലം അമിത വിയർപ്പ്, മുടികൊഴിച്ചിൽ, കണ്ണുകൾ പുറത്തേക്ക് തള്ളിനിൽക്കൽ, ഭാരം കുറയൽ, ചൂട് സഹിക്കാൻ പ്രയാസം, ചർമം മൃദുവാകുക, ഗർഭം അലസൽ തുടങ്ങിയവ ഉണ്ടാകാം. തൈറോയ്ഡ് ഹോർമോണിന്റെ വ്യതിയാനം മൂലം സ്ത്രീകളിൽ ആർത്തവം വൈകുക, ആർത്തവം ഇല്ലാതിരിക്കുക, ആർത്തവം വന്നാൽ കൂടുതൽ ബ്ലീഡിങ് എന്നിവ ഉണ്ടാകാറുണ്ട്. കുഞ്ഞുങ്ങളെ ബാധിക്കുന്നത്ഗർഭിണിയിൽ തൈറോയ്ഡിന്റെ പ്രവർത്തനം സന്തുലിതമായിരിക്കണം. കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയ്ക്ക് തൈറോയ്ഡ് ഹോർമോണ്‍ കൂടിയേ തീരൂ. കുഞ്ഞുങ്ങളിൽ ജന്മനാ കാണുന്ന ബുദ്ധിമാന്ദ്യത്തിന്റെ പ്രധാനകാരണം, ഗർഭകാലത്ത് അമ്മയുടെ തൈറോയ്ഡ് ഹോർമോണിന്റെ അളവ് കുറയുന്നതാണ്. ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസങ്ങളിൽ കുഞ്ഞിന് തൈറോയ്ഡ് ഹോർമോണ്‍ ലഭിക്കുന്നത് അമ്മയിൽനിന്നാണ്. ഗർഭിണിയിൽ തൈറോയ്ഡ് ഹോർമോണ്‍ കൂടുകയോ, കുറയുകയോ ചെയ്യുന്നത്, ഗർഭസ്ഥ ശിശുമരണം, മാസം തികയാത്ത പ്രസവം, പ്രസവാനന്തര രക്തസ്രാവം…
Read More