ബഹിരാകാശത്ത് കണ്ണും നട്ടിരുന്ന ഗവേഷകര്‍ക്ക് മുമ്പില്‍ അപ്രത്യക്ഷമായായിരുന്നു ആ കാഴ്ചയെത്തിയത്. ചൈനയുടെ ഒരു ബഹിരാകാശ നിലയം അതാ ഭ്രമണപഥം വിട്ടു ഭൂമിക്കു നേരെ പാഞ്ഞു വരുന്നു. ഭ്രമണപഥത്തില്‍ നിന്ന് പിടിവിട്ടതു പോലെ താഴേക്ക് 95 കിലോമീറ്ററോളം നിലയം കുതിച്ചെത്തി. പിന്നെ ഏതാനും ദിവസം അതു തുടര്‍ന്നതിനു ശേഷം തിരികെ ഭ്രമണപഥത്തിലേക്ക് കടക്കുകയും ചെയ്തു. നിലയത്തിന്റെ പേര് എല്ലാവര്‍ക്കും സുപരിചിതമായ ഒന്നാണ്. ടിയാന്‍ഗോങ്-2. ചുരുക്കിപ്പറഞ്ഞാല്‍ മൂന്നു മാസം മുമ്പ് ലോകത്തെ ഭയപ്പെടുത്തിയ ടിയാന്‍ഗോങ്-ഒന്നിന്റെ സഹോദരന്‍. ആകാശത്ത് ഭ്രാന്ത് പിടിച്ചതു പോലെയുള്ള ടിയാന്‍ഗോങ് വണിന്റെ ഇളക്കം ചൈനീസ് ബഹികാകാശ ഗവേഷകരുടെ സൃഷ്ടിയാണെന്നാണ് കരുതുന്നത്.പ്രവര്‍ത്തനം നിലച്ച നിലയത്തെ ഡീകമ്മിഷന്‍ ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ പരീക്ഷണ പ്രവര്‍ത്തനമായിരുന്നു അതെന്നാണു ഭൂരിപക്ഷം ഗവേഷകരും കരുതുന്നത്. എന്നാല്‍ ഇത്തവണ അധികം ഭയപ്പെടാനില്ല. ടിയാന്‍ഗോങ് വണ്‍ യാതൊരു നിയന്ത്രണവുമില്ലാതെ ‘പിടിവിട്ടതു’ പോലെയാണു താഴേക്കു വന്നതെങ്കില്‍ ടിയാന്‍ഗോങ് -ടുവിനു…
Read More