ട്രെയിന്‍ മാറിക്കയറിയ യുവതിയുടെ ചുരിദാറിന്റെ ഷാള്‍ ടിക്കറ്റ് പരിശോധത ഊരിക്കൊണ്ടു പോയതായി പരാതി. ബാലുശ്ശേരി സ്വദേശിനിയായ നൗഷത്തിനാണ് ഈ ദുരനുഭവമുണ്ടായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നേരിട്ട ദുരനുഭവത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. ഷാള്‍ അഴിച്ചെടുത്ത് കൊണ്ടുപോയ ഉദ്യോഗസ്ഥ രണ്ടുമണിക്കൂറിന് ശേഷമാണ് ഇത് തിരികെ നല്‍കിയതെന്നും കരഞ്ഞുപറഞ്ഞിട്ടും ഷാള്‍ തിരികെ നല്കാന് തയ്യാറായില്ലെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ അപമാനിച്ചെന്നുമാണ് യുവതിയുടെ പരാതി. പിഴ അടച്ചശേഷം ഉദ്യോഗസ്ഥ ഷാള്‍ തിരികെ നല്‍കുന്നതിന്റെ വീഡിയോയും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ… കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തലശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് മെമു ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്ത താന്‍ ട്രെയിന്‍ മാറി ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കയറുകയായിരുന്നു. ആദ്യമായാണ് ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുന്നത്, ട്രെയിന്‍ മാറിയപ്പോള്‍ പരിഭ്രാന്തിയിലായി. ഇന്റര്‍സിറ്റി എക്സ്പ്രസിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ കോഴിക്കോട്ട്…
Read MoreTag: ticket
ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാന്‍ മറന്നു ! മിനിറ്റുകള്‍ക്കുള്ളില്‍ യാത്രക്കാരിയുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി…
ബസ്ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ സ്റ്റോപ്പില്‍ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ പക്കല്‍ പണമെത്തിച്ച് കെഎസ്ആര്‍ടിസി. യുവതി ഇറങ്ങി കൃത്യം 43-ാം മിനിട്ടില്‍ യാത്രക്കാരിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് കെഎസ്ആര്‍ടിസി അമ്പരപ്പിച്ചത്. ബാക്കി നല്‍കേണ്ട 300 രൂപയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ കൈമാറിയത്. കഴിഞ്ഞ ദിവസം വൈറ്റിലയില്‍നിന്ന് കൊല്ലത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്ത തൃശൂര്‍ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്കാണ് വ്യത്യസ്തമായ അനുഭവമുണ്ടയാത്. സോഷ്യല്‍മീഡിയയിലെ കെഎസ്ആര്‍ടിസി ഫാന്‍ ഗ്രൂപ്പ് അംഗങ്ങള്‍ കൂടി കൈകോര്‍ത്തതോടെയാണ് ബാക്കി വാങ്ങാന്‍ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാന്‍ സാധിച്ചത്. കൊല്ലം എസ്എന്‍ കോളേജിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ടിജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയില്‍നിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാന്‍ ലസിത കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ്…
Read More