കോട്ടയം: കാട്ടാനയും പുലിയും കാട്ടുപോത്തും ഇറങ്ങിയതിനു പിന്നാലെ ജില്ലയുടെ കിഴക്കന്‍മേഖലയില്‍ കടുവയുടെ സാന്നിധ്യവും. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കടുവ പശുവിനെ കൊന്നുതിന്നുകയും അത് വനംവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തതിനു പിന്നാലെ കുട്ടിക്കാനത്തിനും പീരുമേടിനും സമീപം കഴിഞ്ഞ ദിവസവും കടുവയുടെ സാന്നിധ്യമുണ്ടായി. പീരുമേട് ജനവാസമേഖലയില്‍ ഒരാഴ്ചയായി കടുവയുടെ സാന്നിധ്യമുണ്ട്.കെകെ റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കുമളി-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസിന് മുന്‍പിലേക്ക് കടുവ ചാടി. അന്നുതന്നെ രാവിലെ ആറിന് പ്രഭാത സവാരിക്കിറങ്ങിയവര്‍ തോട്ടാപ്പുരയിലും കടുവയെ കണ്ടിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പ്ലാക്കത്തടത്ത് കടുവാ സാന്നിധ്യം ഉണ്ടായിരുന്നതായും വളര്‍ത്തുനായയെ പിടിച്ചതായും പരാതിയുണ്ടായിരുന്നു. കിഴക്കന്‍ മേഖലയില്‍ ആനശല്യം രൂക്ഷമായതിനു പിന്നാലെയാണ് കടുവയുടെ ഭീഷണി. വനത്തോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കര്‍ഷകര്‍ കൃഷിയിടങ്ങളിലിറങ്ങാന്‍ ഭയപ്പെടുന്നു.വനപാലകര്‍ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്പാട് കാണാനായില്ല. അതേസമയം കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോരമേഖലയില്‍ കടുവയുള്ളതായി വനപാലകര്‍…
Read MoreTag: tiger
ഈ ഹമുക്ക് എവിടെപ്പോയി ! താറാവിറച്ചി തിന്നാമെന്ന മോഹവുമായെത്തിയ കടുവയെ മുങ്ങാംകുഴിയിട്ട് കബളിപ്പിച്ച് താറാവ്; വീഡിയോ വൈറല്‍
കൗതുകകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ചില സെലിബ്രിറ്റികളുണ്ട്. അത്തരത്തിലൊരാളാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ആനന്ദിന്റെ ‘മണ്ടേ മോട്ടിവേഷന്‍’ സന്ദേശങ്ങള്‍, പലപ്പോഴും പ്രചോദനം നല്കുന്നവയാണ്. ഇപ്പോഴിതാ തിങ്കളാഴ്ച മോട്ടിവേഷന്‍ വീഡിയോയായി ആനന്ദ് പങ്കിട്ടിരിക്കുന്നത് ഒരു താറാവിനെ പിടിക്കാനെത്തുന്ന കടുവയ്ക്ക് പറ്റുന്ന അബദ്ധമാണ്. താറാവും കടുവയും കൂടിയുള്ള ഒരു വീഡിയോയാണ് മഹീന്ദ്ര പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ കടുവ അതിന്റെ ഇരയായ താറാവിന്റെ അടുത്തേക്ക് കുതിക്കാനായി വെളളത്തിലൂടെ വളരെ സാവധാനത്തില്‍ വരുന്നത് കാണാം. പക്ഷേ ഓരോ തവണയും അത് അടുത്തുവരുമ്പോള്‍, താറാവ് നദിയില്‍ മുങ്ങി മറ്റൊരു സ്ഥലത്ത് നിന്ന് ഉയര്‍ന്നുവരുന്നത് കാണാം. ശക്തനാണെങ്കില്‍ കൂടി കടുവയെ ഇത് തികച്ചും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ”വിജയവും ചിലപ്പോള്‍ അതിജീവനവും ഉണ്ടാകുന്നത് നിങ്ങളുടെ അടുത്ത നീക്കം വ്യക്തമാകാത്തതില്‍ നിന്നാണ്…” എന്ന ക്യാപ്ഷനും നല്‍കിയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കിട്ടിരിക്കുന്നത്.
Read Moreജംഗിൾ സഫാരിക്കിടെ ടൂറിസ്റ്റുകളുടെ വാഹനത്തില്‍ തൂങ്ങി കടുവ!
വന്യജീവിസങ്കേതങ്ങളിൽ വിനോദസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ജംഗിൾ സഫാരി ആവേശകരമായ അനുഭവമാണ്. മൃഗങ്ങളെ അവയുടെ ആവാസവ്യവസ്ഥയിൽ അടുത്തുകാണുക എന്നതാണ് ഇതിലെ ആകർഷണം. പ്രത്യേകമായി തയാറാക്കിയ സുരക്ഷിത വാഹനത്തിൽ കാട്ടിലൂടെ സഞ്ചരിച്ചാണ് വന്യമൃഗങ്ങളെ തൊട്ടടുത്ത് കാണുന്നത്. ഇത്തരം ഒരു യാത്രയ്ക്കിടയിൽ വിനോദസഞ്ചാരികളുടെ വാഹനത്തില്‍ കടുവ തൂങ്ങിക്കയറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ടൂറിസ്റ്റുകളുടെ വാഹനത്തിന് സമീപത്തേക്ക് അപ്രതീക്ഷിതമായി കടുവക്കൂട്ടം എത്തുന്നു. കടുവകളെ കണ്ടതോടെ വാഹനം നിര്‍ത്തുന്നു. അതിലൊരു കടുവ വാഹനത്തിന്റെ വിന്‍ഡോയില്‍ ചാടിക്കയറുന്നു. പേടിക്കേണ്ട സാഹചര്യമില്ലെങ്കിലും സഞ്ചാരികള്‍ ഭയന്ന് ഒച്ചവയ്ക്കുന്നുണ്ട്. വാഹനം മുന്നോട്ടെടുക്കുമ്പോഴും കടുവ പിടിവിടാതെ വാഹനത്തില്‍ തൂങ്ങിക്കിടക്കുന്നു. ഒടുവിൽ കടുവക്കൂട്ടം പിൻമാറിയശേഷമാണ് സഞ്ചാരികള്‍ യാത്ര തുടർന്നത്. ട്വിറ്ററില്‍ പങ്കുവച്ച ഈഅപൂര്വമായ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്.
Read Moreഅരിക്കൊമ്പന് മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ! മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചേക്കും…
തമിഴ്നാട്ടിലെ കമ്പം ടൗണില്‍ ഭീതിവിതച്ച ശേഷം അരിക്കൊമ്പന് തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നതായി വിവരം. കൂതനാച്ചി റിസര്‍വ് വനത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്നാണ് കേരള വനംവകുപ്പിന് വിവരം ലഭിച്ചിട്ടുള്ളത്. വിഎച്ച്എസ് ആന്റിന ഉപയോഗിച്ച് ആനയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്തു വരികയാണ്. ചുരുളപ്പെട്ടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലേക്ക് ആന പോയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള നീക്കം ദൗത്യസംഘം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടരയ്ക്കാണ് അരിക്കൊമ്പനെ കൃഷിയിടത്തില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ ആന തെങ്ങിന് തോപ്പിലേക്ക് മാറി. പിന്നീടാണ് തെങ്ങിന് തോപ്പില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന് പിന്‍വാങ്ങിയത്. ആനയുടെ സഞ്ചാരം തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്നാട് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോ. കലൈവാണന്റെ നേതൃത്വത്തില്‍ ദൗത്യസംഘം സ്ഥലത്ത് എത്തിയിരുന്നു. ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം…
Read Moreവടശേരിക്കര ബൗണ്ടറിയില്‍ കടുവ ആടിനെ കൊണ്ടുപോയി ! തെരച്ചിലിനിടെ മുമ്പിലെത്തിയ്ത കാട്ടാനയും കാട്ടുപോത്തും…
പത്തനംതിട്ട: വടശേരിക്കര ബൗണ്ടറിയില്‍ ഇന്നലെ രാത്രി ഒരു വീട്ടില്‍ നിന്ന് മൂന്ന് ആടുകളെ നഷ്ടപ്പെട്ടതിനു പിന്നാലെ വനപാലക സംഘം നടത്തിയ തെരച്ചിലിനിടെ മുമ്പിലെത്തിയതു കാട്ടാനയും കാട്ടുപോത്തും. വടശേരിക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ ബൗണ്ടറിയില്‍ ഒരാഴ്ചയിലേറെയായി കാട്ടാനയുടെ നിരന്തര ശല്യമുണ്ട്. ഇതിനിടെയാണ് ഇന്നലെ രാത്രി 8.30 ഓടെ ആര്‍ക്കേമണ്‍ ഭാഗത്ത് കടുവയിറങ്ങിയത്. വാലുമണ്ണില്‍ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്ന് ഒരു ആടിനെ കടുവ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടാണ് വീട്ടുകാര്‍ ബഹളം വച്ചത്. പരിശോധനയില്‍ രണ്ട് ആടുകള്‍ കൂടി നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി. ഒളികല്ല് വനമേഖലയിലേക്കാണ് കടുവ ഓടിപ്പോയതെന്നു പറയുന്നു. വടശേരിക്കര ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണിവിടം. ഈ ഭാഗത്ത് കാട്ടാന കഴിഞ്ഞയാഴ്ച മുതല്‍ എത്തുന്നുണ്ട്. ആദ്യമായാണ് ഈ ഭാഗം വരെ കാട്ടാന എത്തുന്നത്. കടുവ മുമ്പ് മണിയാര്‍ വരെ എത്തിയിരുന്നു. പെരുനാട് ബഥനിമല ഭാഗത്ത് നിരന്തരമായ കടുവശല്യം…
Read Moreജാങ്കോ നീയറിഞ്ഞോ ഞാന്‍ പെട്ടു ! വീഡിയോ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ച് സന്താനം;വീഡിയോ കാണാം…
കടുവയുമായി ഇടപഴകുന്നതിന്റെ വീഡിയോ ഷെയര്‍ ചെയ്ത് പുലിവാലു പിടിച്ച് തമിഴ് ഹാസ്യതാരം സന്താനം. കഴിഞ്ഞ ദിവസമാണ് സന്താനം കടുവയുടെ വാലില്‍ പിടിക്കുന്ന വീഡിയോ പുറത്തുവന്നത്. സന്താനം തന്നെയാണ് ദൃശ്യം ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. ‘ഇതിന്റെ പേരാണ് പുലിവാല് പിടിക്കുന്നത്’ എന്ന തലക്കെട്ടോടെയാണ് സന്താനം വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ ധാരാളം പേരാണ് നടന്റെ നിരുത്തരവാദപരമായ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. മൃഗങ്ങളോടുള്ള ക്രൂരതയെ നടന് പ്രോത്സാഹിപ്പിക്കുകയാണെന്നും തന്റെ ആരാധകര്‍ക്ക് തെറ്റായ ഉദാഹരണമാകുകയാണെന്നും ആളുകള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇതുവരെ വീഡിയോ പിന്‍വലിക്കാന്‍ സന്താനം തയ്യാറായിട്ടില്ല. അതേസമയം, ‘ഗുലു ഗുലു’, ‘ഏജന്റ് കണ്ണായിരം’ എന്നിവയാണ് സന്താനത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. ‘കിക്ക്’, ‘സെര്‍വര്‍ സുന്ദരം’ എന്നിവയാണ് സന്താനത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.
Read Moreഇതൊക്കെയെന്ത് ! ബ്രഹ്മപുത്ര നദിയിലൂടെ 120 കിലോമീറ്റര്‍ നീന്തി കടുവയെത്തിയത് ഒരു ദ്വീപില്‍; അഭയം പ്രാപിച്ചത് പുരാതന ക്ഷേത്രത്തില്‍; വീഡിയോ വൈറല്‍…
കരയില്‍ ജീവിക്കുന്ന മൃഗങ്ങള്‍ വെള്ളത്തില്‍ നീന്തുന്നതിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ബ്രഹ്മപുത്ര നദിയിലൂടെ നീന്തുന്ന കടുവായിണിപ്പോള് സോഷ്യല്‍ മീഡിയയിലെ താരം. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ബംഗാള്‍ കടുവ 120 കിലോമീറ്റര്‍ നീന്തിയതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുന്നത്. കിലോമീറ്ററുകളോളം നീന്തി ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള പീകോക്ക് ദ്വീപിലാണ് കടുവ അഭയം പ്രാപിച്ചത്. പ്രസിദ്ധമായ പുരാതന ക്ഷേത്രം ഉമാനന്ദ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. ദ്വീപിലെ ഇടുങ്ങിയ ഗുഹയാണ് കടുവ താവളമാക്കിയത്. കടുവ ദ്വീപില്‍ എത്തിയതായി വിവരം അറിഞ്ഞ് ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി എത്തിയ വിശ്വാസികളെ സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പത്തുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കടുവയെ മയക്കികിടത്തിയ ശേഷം മൃഗശാലയിലേക്ക് മാറ്റി. ഉമാനന്ദ ക്ഷേത്രത്തിലെ ജോലിക്കാരാണ് കടുവ നീന്തുന്നത് കണ്ടത്. എല്ലാ ദിവസവും നിരവധി വിശ്വാസികളാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി…
Read Moreഈ ധൈര്യം ഞാനെന്റെ ചാള്‍സ് ശോഭരാജില്‍ മാത്രമേ കണ്ടിട്ടുള്ളൂ ! കടുവയുടെ ചെവി കടിച്ചെടുക്കാന്‍ നോക്കുന്ന നായ ഇന്റര്‍നെറ്റില്‍ വൈറല്‍…
മൃഗങ്ങള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്ന വീഡിയോകള്‍ ഇഷ്ടംപോലെ നമ്മള് കണ്ടിട്ടുണ്ട്. പട്ടിയും പൂച്ചയും കടിപിടി കൂടുന്നത് ധാരാളമായി കണ്ടിട്ടുണ്ടെങ്കിലും പട്ടി കടുവയുമായി ഏറ്റുമുട്ടുന്നത് അങ്ങനെയാരും അധികം കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ ഇവിടെ കടുവയുടെ ചെവി കടിച്ചു പറിക്കാനൊരുങ്ങുന്ന പട്ടിയാണ് താരമായി മാറിയിരിക്കുന്നത്. ഒരു ഗോള്‍ഡന്‍ റിട്രീവര്‍ കടുവയുടെ ചെവി കടിച്ചെടുക്കാന്‍ നോക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഇതിന്റെ തൊട്ടടുത്തായി ഒരു സിംഹം ഇരിക്കുന്നതും കാണാം. ആനിമല്‍ പവര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ വന്നത്. ചെവിയില്‍ കടിച്ചുപിടിച്ചിരിക്കുന്ന നായയെ മാറ്റാന്‍ കടുവ കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ട്. ഇതൊക്കെ കണ്ട് സിംഹം അടുത്തുതന്നെ ഉണ്ടെങ്കിലും സംഭവത്തിലൊന്നും കക്ഷി ഇടപെടാന്‍ കൂട്ടാക്കിയില്ല. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. https://www.instagram.com/p/CjVcMJSvv_F/?utm_source=ig_embed&utm_campaign=embed_video_watch_again
Read Moreകടുവ കെണിയിലായി ! ദീർഘ നിശ്വാസത്തോടെ മൂന്നാർ നയമക്കാട് നിവാസികൾ
ഇടുക്കി: മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഭീതി പരത്തിയ കടുവ കെണിയിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്നലെ രാത്രി കടുവ കുടുങ്ങിയത്. കടുവയെ വിദഗ്ധസംഘം പരിശോധിക്കുകയാണ്. കടുവ കെണിയിൽ കുടുങ്ങിയതോടെ ആശങ്ക ഒഴിഞ്ഞതായി വനം വകുപ്പ് അറിയിച്ചു. എന്നാൽ പ്രദേശവാസികളിൽ നിന്നും ഭീതി വിട്ടു മാറിയിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ചു പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. തുടർന്ന് വനംവകുപ്പ് സ്ഥലത്ത് മൂന്നു കൂടുകൾ സ്ഥാപിച്ചു. കൂടാതെ പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകി. നാട്ടുകാർ വീടുകൾക്കു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. കെണിയിൽ കുടുങ്ങിയ കടുവയെ മൂന്നാറിലെ വനം വകുപ്പ് പരിസരത്തേയ്ക്ക് മാറ്റി. കടുവയുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്നതിനായി വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘമാണ് പരിശോധിക്കുന്നത്. കടുവയുടെ ആരോഗ്യനില പരിശോധിക്കൻ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നാറിലെത്തി പരിശോധന നടത്തുകയാണ്. കടുവയെ…
Read Moreആന ചത്തത് കടുവയുമായുള്ള പോരാട്ടത്തിലല്ല ! കടുവ ചത്തത് ആനയിറച്ചി തിന്നാനുള്ള പോരാട്ടത്തിലും; പൂയംകുട്ടിയില്‍ സംഭവിച്ചത് മറ്റൊന്ന് ?
പൂയംകുട്ടി വനത്തില്‍ ഇടമലയാര്‍ റേഞ്ചിലെ വാരിയംകുടി ആദിവാസി കോളനിക്കു സമീപം കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. പ്രദേശത്ത് രണ്ടാമതൊരു കടുവയുടെ കൂടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെയാണിത്. കടുവ ചത്തതു രണ്ടാമത്തെ കടുവയുടെ ആക്രമണം മൂലമാകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് വനം വകുപ്പ്. ജഡങ്ങള്‍ കണ്ടെത്തിയ പുല്മേട്ടില് നിന്ന് ഒന്നരകിലോ മീറ്റര്‍ അകെല രണ്ടാമതൊരു കടുവയെ കണ്ടകാര്യം ആദിവാസികോളനിയിലെ മൂപ്പന് വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. രണ്ട് ജഡങ്ങളും അഴുകിയ നിലയിലായിരുന്നെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സംഘത്തിലെ ഒരാള്‍ പറയുന്നു. പെണ് കടുവയുടെ ജഡത്തിന് ഒരാഴ്ചയും ആനയുടെ ജഡത്തിന് രണ്ടാഴ്ചത്തെയും പഴക്കമുണ്ട്. ആനയുടെ ജഡം കടുവ തിന്ന നിലയിലായിരുന്നു. ആനയുടെ ജഡം തിന്നുന്നതിനിടെ കടുവകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കടുവ ചത്താതെന്നാണ് സൂചന. എന്നാല്‍, ഇതു പ്രാഥമിക നിഗമനം മാത്രമാണെന്നും മൃഗങ്ങളുടെ മരണകാരണം വ്യക്തമാകാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു വരുന്നതു…
Read More